രാജ്യത്തെ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി വരിഷ്ഠ പെന്‍ഷന്‍ ബീമാ യോജ്‌ന വരുന്നു

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെന്‍ഷന്‍ ആകുമ്പോള്‍ നിക്ഷേപങ്ങളിലൂടെ സ്വരുക്കൂട്ടിയ തുകയും ആനുകൂല്യങ്ങളായി ലഭിച്ച തുകയും ഒക്കെ കൂടി കയ്യില്‍ വരുന്ന പണം വിദഗ്ധമായി നിക്ഷേപം നടത്തിയാല്‍ മാത്രമേ ശിഷ്ടകാലത്തെ ചിലവുകള്‍ നിറവേറ്റാനാകൂ. ബാങ്ക് നിക്ഷേപങ്ങളിലും മറ്റും നിലനില്‍ക്കുന്ന ഉറപ്പില്ലായ്മ കാരണം പെന്‍ഷന്‍ പ്ലാനുകളില്‍ നിക്ഷേപം നടത്തുന്നതാണ് അഭികാമ്യം.

 
 മുതിര്‍ന്ന പൗരന്‍മാര്‍ക്കായി വരിഷ്ഠ പെന്‍ഷന്‍ വരുന്നു

ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നു വാങ്ങുന്ന ആനുവിറ്റി പെന്‍ഷന്‍ പ്ലാനുകള്‍ പലപ്പോഴും മെച്ചപ്പെട്ട നിക്ഷേപ വളര്‍ച്ച ഉറപ്പാക്കാതിരിക്കുന്നതിനാല്‍ മുതിര്‍ന്ന പൗരന്മാര്‍ ബുദ്ധിമുട്ടാറുമുണ്ട്. ഇതിനൊരു പരിഹാരമാണ് 2017 യൂണിയന്‍ ബജറ്റില്‍ വീണ്ടും പ്രഖ്യാപിച്ചിട്ടുള്ള വരിഷ്ഠ പെന്‍ഷന്‍ ബീമാ യോജന. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ്ഇന്ത്യ വഴി ലഭ്യമാക്കാന്‍ പോകുന്ന പെന്‍ഷന്‍ ആനുവിറ്റി പദ്ധതിയെക്കുറിച്ചു കൂടുതല്‍ അറിയാം.

എന്താണ് വരിഷ്ഠ പെന്‍ഷന്‍ ബീമാ യോജ്‌ന?

ബജറ്റ് അവതരണത്തിനു മുന്‍പു തന്നെ കേന്ദ്ര മന്ത്രിസഭ വരിഷ്ഠ പെന്‍ഷന്‍ ബീമാ യോജനയ്ക്ക് അംഗീകാരം നല്‍കുകയുണ്ടായി. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പെന്‍ഷന്‍ ഫണ്ടില്‍ അംഗങ്ങളാകാം. 8 ശതമാനം വാര്‍ഷിക നിരക്കില്‍ ഉറപ്പായ പെന്‍ഷന്‍ നല്‍കുമെന്നാണ് ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. ഒരുമിച്ച് പണമടച്ച് പോളിസി വാങ്ങിയാല്‍ തൊട്ടടുത്ത മാസം മുതല്‍ പെന്‍ഷന്‍ തുക ലഭ്യമാകും. പത്തു വര്‍ഷ കാലയളവിലേക്കാണ് പെന്‍ഷന്‍ ലഭിക്കുക. പെന്‍ഷന്‍ നല്‍കുന്നതിനായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന് 8 ശതമാനം വളര്‍ച്ച ലഭിക്കാതെ വന്നാല്‍ കുറവു വരുന്ന തുകയ്ക്കു തുല്യമായി കേന്ദ്ര സര്‍ക്കാര്‍ കോര്‍പറേഷന് സബ്സിഡി നല്‍കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. 2017 ഏപ്രില്‍ ഒന്നാം തീയതിയോടു കൂടി എല്‍ഐസി പദ്ധതി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. പദ്ധതിയില്‍ ചേരുന്നതിനായി ഒരു വര്‍ഷ കാലയളവിലേക്ക് അവസരമുണ്ടാകും. ഏഴര ലക്ഷം രൂപ വരെ നിക്ഷേപം നടത്താനാകുമെന്നാണ് സൂചന.

ആനുവിറ്റികള്‍ എന്താണ്?

ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ വില്‍ക്കുന്ന പെന്‍ഷന്‍ പ്ലാനുകളാണ് ആനുവിറ്റികള്‍ എന്നറിയപ്പെടുന്നത്. ഒരുമിച്ച് ഒരു നിശ്ചിത തുക അടച്ചു പെന്‍ഷന്‍ പ്ലാനുകള്‍ വാങ്ങാം. പണമടച്ചതിനു തൊട്ടടുത്ത മാസം മുതല്‍ ഒരു നിശ്ചിത തുക മാസം തോറും പെന്‍ഷനായി ജീവിത കാലം മുഴുവന്‍ നല്‍കിക്കൊണ്ടിരിക്കും. ജീവിതശേഷം പോളിസിയില്‍ നിക്ഷേപിച്ച തുക നോമിനികള്‍ക്ക് തിരികെ ലഭിക്കും. പെന്‍ഷന്‍ ആനുകൂല്യങ്ങളായി ലഭിക്കുന്ന തുക ഉപയോഗിച്ച് 55 വയസ്സിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കാണ് ആനുവിറ്റി പെന്‍ഷന്‍ ഫണ്ടുകള്‍ വാങ്ങാനാകുക. പെന്‍ഷന്‍ ഫണ്ടുകള്‍ വാങ്ങുന്നതിന് ഉയര്‍ന്ന
പ്രായ പരിധി ഉണ്ടാവുകയുമില്ല.

നിങ്ങള്‍ക്ക് പാന്‍ കാര്‍ഡ് വേണോ, രണ്ടു ദിവസത്തില്‍ പാന്‍ കാര്‍ഡ് എങ്ങനെ നേടാം?

English summary

What is Varishta pensio bima yojna?

What is Varishta pensio bima yojna?
Story first published: Monday, February 13, 2017, 17:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X