ഉപഭോക്താക്കള്‍ക്ക് കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപഭോക്താക്കള്‍ക്ക് പോസ്റ്റ്‌പെയ്ഡില്‍ പുതിയ അണ്‍ലിമിറ്റഡ് കോള്‍ പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്ലിന്റെ പുതിയ പോസ്റ്റ്പെയ്ഡ് പ്ലാന്‍ മാര്‍ച്ച് ഒന്നു മുതല്‍ ആരംഭിക്കും.

 

കിടിലം ഓഫര്‍

കിടിലം ഓഫര്‍

പോസ്ററ് പെയ്ഡില്‍ പുതിയതായി അവതരിപ്പിക്കുന്ന 799 പ്ലാനില്‍ പരിധിയില്ലാത്ത ഔട്ട് ഗോയിംഗ് കോളുകളും 6 ജിബി ഡാറ്റയും ലഭ്യമാണ്. പ്രാരംഭ ഓഫറായി ആദ്യത്തെ നാലു മാസത്തേക്ക് 799 രൂപയുടെ പ്ലാനിനു 599 രൂപ നല്‍കിയാല്‍ മതി.

ആഡ് ഓണ്‍ പാനുകള്‍

ആഡ് ഓണ്‍ പാനുകള്‍

കൂടുതല്‍ ഡാറ്റ ഉപയോഗത്തിനായി 170 രൂപക്ക് 2 ജിബിയും, 225 രൂപക്ക് 4 ജിബിയും, 501 രൂപക്ക് 10 ജിബിയും ലഭ്യമാക്കുന്ന ആഡ് ഓണ്‍ പ്ലാനുകളും ലഭ്യമാണ്. ആദ്യമായാണു ബിഎസ്എന്‍എല്‍ ആഡ് ഓണ്‍ പ്ലാന്‍ അവതരിപ്പിക്കുന്നത്.

നിലവിലെ പ്രീപെയ്ഡ് പ്ലാനുകള്‍

നിലവിലെ പ്രീപെയ്ഡ് പ്ലാനുകള്‍

ഇപ്പോള്‍ പ്രീപെയ്ഡ് മൊബൈലില്‍ 339 പ്ലാനില്‍ ഇന്ത്യയിലെവിടെയും ഏത് നെററ്വര്‍ക്കിലേക്കും പരിധിയില്ലാത്ത കോളുകളും ഒരു ജിബി ഡാറ്റയും, 146 പ്ലാനില്‍ ബിഎസ്എന്‍എല്‍ ശൃംഖലയിലേക്ക് പരിധിയില്ലാത്ത കോളുകളും 300 എംബി ഡാറ്റയും ലഭിക്കും. 28 ദിവസമാണ് കാലാവധി.

30 ദിവസ കാലാവധിയുള്ള 1099 പ്ലാനില്‍ പരിധിയില്ലാതെ ഡാറ്റ ഉപയോഗവും കൂടാതെ ബിഎസ്എന്‍എല്‍ ശൃംഖലയിലേക്ക് പരിധിയില്ലാതെ കോളുകളും ലഭ്യമാണ്. മൊബൈലിലും ലാന്‍ഡ് ലൈനിലും നിരവധി ആകര്‍ഷകങ്ങളായ പ്ലാനുകള്‍ ഇപ്പോള്‍ ലഭ്യമാണെന്ന് ബിഎസ്എന്‍എല്‍ എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ജി. മുരളീധരന്‍ അറിയിച്ചു

അറബി നാടിന്റെ നെറുകയില്‍ വീണ്ടും മലയാളികള്‍, യുഎഇലെ ഏറ്റവും പണക്കാരായ മലയാളികള്‍ ആരൊക്കെ!!!

English summary

BSNL introduced new postpaid offers for customers

BSNL introduced new postpaid offers for customers
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X