ജിയോ പ്രൈമില്‍ അംഗമായോ!!ജിയോ പ്രൈമിനെ കുറിച്ച് അറിയേണ്ടതെല്ലാം

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ടെലികോം വ്യവസായ രംഗത്തു വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച റിലയന്‍സ് ജിയോ ഏപ്രില്‍ ഒന്നു മുതല്‍ താരിഫ് പ്ലാനുകളിലേക്കു മാറുകയാണ്. സൗജന്യ കാലത്തുനിന്നു താരിഫ് കാലത്തേക്കു മാറുമ്പോള്‍ വലിയ ആനുകൂല്യങ്ങളാണ് ഉപയോക്താക്കള്‍ക്കു നല്‍കുന്നത്. ജിയോ പ്രൈം എന്ന മെമ്പര്‍ഷിപ് പ്ലാനാണ് ഇതില്‍ ഏറെ പ്രിയങ്കരം. മറ്റു താരിഫ് പ്ലാനുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ജിയോ താരിഫ് പ്ലാനുകളിലേക്കു മാറുമ്പോള്‍ ഉപയോക്താക്കള്‍ അറിയേണ്ടത്.

 

ജിയോ പ്രൈം

ജിയോ പ്രൈം

നിലവില്‍ ജിയോ 4ജി ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് മാര്‍ച്ച് 31ന് മുമ്പ് 99 രൂപ റീചാര്‍ജിലൂടെ ഒരു വര്‍ഷത്തെ ജിയോ പ്രൈം അംഗത്വം നേടാം. ഇതിന് 2018 മാര്‍ച്ച് 31 വരെ കാലാവധിയുണ്ടാകും. ജിയോ പ്രൈം മെമ്പര്‍ഷിപ്പുള്ളവര്‍ക്ക് ജിയോ നല്‍കുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും. നിലവില്‍ പ്രതിമാസം 303 രൂപയ്ക്ക് ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫറിലെ പ്ലാനുകള്‍ ഒരു വര്‍ഷത്തേക്ക് ഉപയോഗിക്കാനാകുന്ന പദ്ധതിയാണു പ്രഖ്യാപിച്ചിരിക്കുന്നത്.

ഏപ്രില്‍ 1 മുതല്‍ ജിയോ പ്രൈം മെമ്പര്‍ഷിപ് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.

എങ്ങനെ ജിയോ പ്രൈനില്‍ അംഗമാകാം?

എങ്ങനെ ജിയോ പ്രൈനില്‍ അംഗമാകാം?

മൈ ജിയോ ( MyJio) ആപ്പ്, ജിയോ മണി ( JioMoney ), റിലയന്‍സ് ജിയോയുടെ വെബ്‌സൈറ്റായ ജിയോ.കോം ( jio.com ) എന്നിവയിലൂടെയോ ജിയോ ഔട്ട്ലെറ്റില്‍ നിന്നോ റീചാര്‍ജ് ചെയ്യത് അംഗത്വമെടുക്കാം. ഇതിനുശേഷം മാര്‍ച്ച് 31ന് മുമ്പ് സൈന്‍ അപ്പ് ചെയ്യുകയും വേണം. സൈന്‍ അപ്പ് ചെയ്യുമ്പോള്‍ ഒരു കോംബോ പായ്ക്കും തിരഞ്ഞെടുക്കേണ്ടതുണ്ട്.

പ്രൈം പ്ലാനുകള്‍

പ്രൈം പ്ലാനുകള്‍

303 രൂപയ്ക്ക് 28 ദിവസത്തെ കാലാവധിയില്‍ 28 ജിബി ഡാറ്റ എന്ന ഓഫര്‍ റിലയന്‍സ് ഫെബ്രുവരി അവസാനവാരം തന്നെ പ്രഖ്യാപിച്ചിരുന്നു. അതായത്, ദിവസം 10 രൂപയ്ക്ക് 1 ജിബി ഡാറ്റ ലഭിക്കും. 303 രൂപ പ്ലാനിനൊപ്പമുള്ള മറ്റു പ്രൈം പ്ലാനുകളും ജിയോ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നു.

നൂറ് രൂപയ്ക്ക് താഴെയുള്ള പ്ലാനുകള്‍

നൂറ് രൂപയ്ക്ക് താഴെയുള്ള പ്ലാനുകള്‍

19 രൂപയ്ക്ക് ഒരു ദിവസത്തെ വാലിഡിറ്റിയില്‍ 200 എംബി 4ജി ഡാറ്റ നല്‍കുന്ന പ്ലാനാണ് പ്രൈം പ്ലാനുകളില്‍ ഏറ്റവും കുറഞ്ഞത്. 49 രൂപയ്ക്ക് മൂന്നു ദിവസത്തേയ്ക്ക് 600 എംബി ഡാറ്റ, 96 രൂപയ്ക്ക് ഏഴു ദിവസത്തേയ്ക്ക് 7 ജിബി ഡാറ്റ (പ്രതിദിന പരിധി 1 ജിബി) എന്നിവയാണ് 100 രൂപയില്‍ താഴെയുള്ള മറ്റു പ്ലാനുകള്‍.

ജിയോ ബൂസ്റ്റര്‍ പ്ലാനുകള്‍

ജിയോ ബൂസ്റ്റര്‍ പ്ലാനുകള്‍

പ്രതിദിന സൗജന്യ ഉപയോഗത്തിനു പരിമിതപ്പെടുത്തിയിരിക്കുന്ന ഡാറ്റ ഉപയോഗത്തിനു ശേഷവും അതിവേഗ ഡാറ്റ ആവശ്യമുണ്ടെങ്കില്‍ ബൂസ്റ്റര്‍ പാക്കുകള്‍ ആക്ടിവേറ്റ് ചെയ്യാം. 51 രൂപയ്ക്ക് 1ജിബിയും, 91 രൂപയ്ക്ക് 2ജിബിയും, 201 രൂപയ്ക്ക് 5ജിബിയും, 301 രൂപയ്ക്ക് 10 ജിബിയും ഡാറ്റ നല്‍കുന്ന ബൂസ്റ്റര്‍ പ്ലാനുകളാണ് ഇപ്പോള്‍ ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രൈം അംഗമാകാതെയും ജിയോ ഉപയോഗിക്കാം

പ്രൈം അംഗമാകാതെയും ജിയോ ഉപയോഗിക്കാം

ജിയോ പ്രൈം അംഗമാകാതെയും ജിയോ 4ജി ഉപയോഗിക്കാനാകും. എന്നാല്‍ പ്രൈം അംഗത്വം നേടിയില്ലെങ്കില്‍ പ്ലാനുകളില്‍ ലഭിക്കുന്ന ഡാറ്റയുടെ അളവ് കുറയും. 303 രൂപയുടെ പ്ലാനില്‍ പ്രൈം അംഗത്തിന് 28ജിബി ഡാറ്റ ലഭിക്കുമ്പോള്‍ സാധാരണ ഉപയോക്താവിന് ലഭിക്കുക വെറും 2.5ജിബി ഡാറ്റ മാത്രമാണ്. എല്ലാ പ്ലാനുകള്‍ക്കും പ്രൈം അംഗത്തിന് ലഭിക്കുന്ന കാലാവധി ലഭിക്കും.

ജിയോ പോസ്‌പെയ്ഡ് പ്ലാനുകള്‍

ജിയോ പോസ്‌പെയ്ഡ് പ്ലാനുകള്‍

ഒരു മാസത്തെ കാലാവധിയില്‍ 303 രൂപയ്ക്ക് 28 ജിബി 4ജി ഡാറ്റ, 499 രൂപയ്ക്ക് 58 ജിബി 4ജി ഡാറ്റ, 999 രൂപയ്ക്ക് 60 ജിബി 4ജി ഡാറ്റ തുടങ്ങിയവ ജിയോ പോസ്റ്റ് പെയ്ഡില്‍ ലഭ്യമാണ്.

സുരക്ഷിതമായി ഇടപാടുകള്‍ നടത്താന്‍ മൊബൈല്‍ വാലറ്റുകള്‍ ശ്രദ്ധയോടെ തിരഞ്ഞെടുക്കൂ

English summary

Jio Prime Plans: All You Need To Know

Jio Happy New Year Offer is set to end on March 31 this year. But Jio's big bonanza is not ending on March 31. Jio is all set to enroll its customers on its Jio Prime membership plan.
Story first published: Saturday, March 4, 2017, 12:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X