ആധാര്‍ ഇല്ലെങ്കില്‍ മൊബൈല്‍ നമ്പരും നഷ്ടമാകും

രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പരുകളെയും ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം നടപടി ആരംഭിച്ചു. 2018 ഫെബ്രുവരി ആറിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആധാര്‍ നമ്പര്‍ ഇല്ലാത്തവര്‍ക്ക് വൈകാതെ മൊബൈല്‍ നമ്പരും നഷ്ടമാകും. രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പരുകളെയും ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം നടപടി ആരംഭിച്ചു. 2018 ഫെബ്രുവരി ആറിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ടെലികോം സേവനദാതാക്കളെ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

 
ആധാര്‍ ഇല്ലെങ്കില്‍ മൊബൈല്‍ നമ്പരും നഷ്ടമാകും

രാജ്യത്തെ എല്ലാ മൊബൈല്‍ ഉപയോക്താക്കളെയും സ്ഥിരീകരിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത്. ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടില്ലെങ്കിലും ഉപയോക്താക്കളെ സ്ഥിരീകരിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

 

സുപ്രീം കോടതി ഉത്തരവും അതിന്റെ നടപടികളും എല്ലാവരെയും മാധ്യമങ്ങളിലൂടെയും എസ്എംഎസിലൂടെയും അറിയിക്കണം. ഉപയോക്താക്കള്‍ക്ക് വേരിഫിക്കേഷന്‍ കോഡ് എസ്എംഎസ് ആയി അയക്കണം. നമ്പര്‍ ഉപയോഗത്തിലുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഇത്. ഇ-കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിവരങ്ങള്‍ അന്തിമമായി ഡാറ്റബേസില്‍ രേഖപ്പെടുത്താന്‍ മൂന്ന് ദിവസം കാത്തിരിക്കണം.

വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്താന്‍ ഉപയോക്താവിന് ഒരു എസ്എംഎസ് കൂടി അയയ്ക്കണം. ഡാറ്റ ഉപയോഗത്തിന് മാത്രമായുള്ള നമ്പരുകള്‍ ഉടമസ്ഥന്റെ മറ്റേതെങ്കിലും നമ്പറിലേക്ക് എസ്എംഎസ് അയച്ചാണ് സ്ഥിരീകരിക്കേണ്ടത്.

നിങ്ങളുടെ ആധാര്‍ നമ്പര്‍ എങ്ങനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടതെന്ന് അറിയണ്ടേ, ഇവിടെ ശ്രദ്ധിക്കൂനിങ്ങളുടെ ആധാര്‍ നമ്പര്‍ എങ്ങനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടതെന്ന് അറിയണ്ടേ, ഇവിടെ ശ്രദ്ധിക്കൂ

English summary

No aadhar, no sim

The Union government is said to have asked telecom companies to link customers' SIM card with their Aadhaar numbers.
Story first published: Saturday, March 25, 2017, 11:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X