ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു

Posted By:
Subscribe to GoodReturns Malayalam

ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.1 ശതമാനം കുറച്ചതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), കിസാൻ വികാസ് പത്ര (കെ.വി.പി) എന്നിവയുടെ പലിശ നിരക്കുകളാണ് കുറച്ചത്.

നടപ്പുസാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. പിപിഎഫിന് നിലവിൽ 7.9 ശതമാനം പലിശയാണ് ലഭിച്ചിരുന്നത്. എന്നാൽ ഇനി മുതൽ 7.8 ശതമാനമാകും പിപിഎഫ് നിക്ഷേപത്തിന്റെ പലിശനിരക്ക്.

ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു

2017-18 വർഷത്തിന്റെ രണ്ടാം പകുതിയിൽ സുകന്യ സമൃദ്ധി യോജന, ഫൈവ് ഇയർ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം തുടങ്ങിയവ 8.4 ശതമാനത്തിൽ നിന്ന് 8.3 ശതമാനമായും കുറച്ചിരുന്നു. എന്നിരുന്നാലും പിപിഎഫ്, പോസ്റ്റ് ഓഫീസ് നിക്ഷേപം എന്നിവ ഉള്‍പ്പടെയുള്ള ചെറുകിട നിക്ഷേപങ്ങളിൽ പണം നിക്ഷേപിക്കുന്നവർ നിരവധിയാണ്.

ദീര്‍ഘകാലാവധിയില്‍ നേരത്തെ നിക്ഷേപം നടത്തിയിട്ടുള്ള വര്‍ക്ക് പലിശ കുറയുന്നത് ബാധകമാവില്ല. പുതിയതായി നിക്ഷേപിക്കുമ്പോള്‍ പരിഷ്‌കരിച്ച പലിശ നിരക്കായിരിക്കും ബാധകമാകുക. ദീര്‍ഘകാല പദ്ധതികളായതിനാല്‍ ഇവയില്‍ നിന്ന് നിക്ഷേപം മാറ്റാനും കഴിയില്ല.

malayalam.goodreturns.in

English summary

FinMin slashes interest rate on small savings schemes by 0.1%

In a big blow for small investors, the Finance Ministry has further slashed the interest rates on small saving schemes such as the Public Provident Fund (PPF) and the Kisan Vikas Patra (KVP) by another 10 basis points.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns