A Oneindia Venture

സ്വർണശേഖരം ഏറ്റവും കൂടുതലുള്ള രാജ്യം ഏത്??? ഇന്ത്യയെ പിന്നിലാക്കിയ ആ കേമൻമാർ ആരൊക്കെ???

സ്വർണശേഖരം ഏറ്റവും കൂടുതലുള്ള പത്ത് രാജ്യങ്ങൾ.

അന്താരാഷ്ട്ര നാണയ വ്യവസ്ഥയിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് സ്വർണം. നോട്ടുകൾക്ക് മുമ്പ് പല രാജ്യങ്ങളും സ്വർണവും സ്വർണ നാണയങ്ങളും മറ്റുമാണ് വിനിമയത്തിനായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഈ മഞ്ഞ ലോഹം ആഭരണങ്ങളായും മികച്ച നിക്ഷേപമാർഗങ്ങളായുമാണ് ഉപയോഗിക്കുന്നത്.
ഒരു രാജ്യത്തിന്റെ സ്വർണശേഖരം എന്നത് ആ രാജ്യത്തെ കേന്ദ്ര ബാങ്കിന് കീഴിലുള്ള സ്വർണ ആസ്തിയാണ്. വേൾഡ് ഗോൾഡ് കൗൺസിലിൻറെ കണക്കുകളനുസരിച്ച് ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ള പത്തു രാജ്യങ്ങളുടെ പട്ടിക നോക്കാം... സ്വ‌‍ർണത്തോട് ഭ്രമം മലയാളികൾക്ക് മാത്രമോ ?

1. യുഎസ്

1. യുഎസ്

സ്വ‍ർണ സംഭരണത്തിൽ യുഎസാണ് ഒന്നാമത്. 8,133.5 ടൺ സ്വർണമാണ് യുഎസ് ശേഖരിച്ചിരിക്കുന്നത്. ഫോ‍ർട്ട് നോക്സ് എന്നറിയപ്പെടുന്ന യുഎസ് ബുള്ളിയൻ റിസ‍‍ർവേറ്ററിയിലാണ് ഇത് ശേഖരിച്ചിരിക്കുന്നത്. ദുബായിൽ സ്വർണത്തിന് വൻ വിലക്കുറവ്!!! ഗൾഫ് സ്വർണത്തിന്റെ ഡിമാൻഡ് ഉയർന്നു

2. ജ‍ർമ്മനി

2. ജ‍ർമ്മനി

വെസ്റ്റേൻ യൂറോപ്യൻ രാജ്യമായ ജ‍ർമ്മനിയിൽ 3,381 ടൺ സ്വർണ ശേഖരമുണ്ട്. 68.9 ശതമാനമാണ് ജ‍ർമ്മനിയുടെ വിദേശ കരുതൽ ശതമാനം. ന്യൂയോ‍ർക്ക്, പാരീസ് എന്നിവിടങ്ങളിലും ജർമ്മനിക്ക് സ്വ‍ർണ നിക്ഷേപമുണ്ട്.

3. ഇറ്റലി

3. ഇറ്റലി

ഇറ്റലിക്ക് 2,451.8 ടൺ സ്വർണ ശേഖരമാണുള്ളത്. വിദേശ നിക്ഷേപം 68 ശതമാനം വരും. വർഷങ്ങളായി ഇറ്റലിയുടെ സ്വർണ ശേഖരം കൂടുകയാണ് ചെയ്യുന്നത്. യൂറോപ്യൻ സെൻട്രൽ ബാങ്കി പ്രസിഡന്റാണ് ഇറ്റലിക്ക് പിന്തുണ നൽകുന്നത്. സ്വ‍ർണം വാങ്ങാനിരിക്കുന്നവർക്ക് ഇനി നല്ലകാലം, കേരളത്തിൽ സ്വർണവില കുറയും

4. ഫ്രാൻസ്

4. ഫ്രാൻസ്

പട്ടികയിൽ നാലാം സ്ഥാനത്താണ് ഫ്രാൻസ്. 2,435.7 ടൺ സ്വർണമാണ് ഫ്രാൻസിന്റെ ശേഖരത്തിലുള്ളത്. വിദേശ കരുതൽ 62.9 ശതമാനമാണ്. ഫ്രാൻസിന്റെ സെൻട്രൽ ബാങ്ക് കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്വർണം വിറ്റഴിക്കുന്നുണ്ട്.

5. ചൈന

5. ചൈന

ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ചൈന. എന്നാൽ സ്വ‍ർണ ശേഖരത്തിന്റെ കാര്യത്തിൽ അഞ്ചാം സ്ഥാനമാണ് ചൈനയ്ക്കുള്ളത്. 1,797.5 ടൺ ആണ് ചൈന സംഭരിച്ചിരിക്കുന്ന സ്വ‍ർണം. വിദേശ കരുതൽ 2.2 ശതമാനം മാത്രമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ലോകത്തെമ്പാടു നിന്നും ചൈന വൻതോതിൽ സ്വർണം വാങ്ങുകയും ഖനനം ചെയ്യുകയും ചെയ്യുന്നുണ്ട്.

6. റഷ്യ

6. റഷ്യ

റഷ്യയുടെ സ്വർണ ശേഖരം 1,460.4 ടൺ ആണ്. വിദേശ കരുതൽ 15 ശതമാനവും. 2015ൽ റഷ്യ ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്ന രാജ്യമായിരുന്നു. സ്വർണത്തിൽ പണം നിക്ഷേപിക്കുന്നത് ബുദ്ധിപരമോ? അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങൾ

7. സ്വിറ്റ്സർലൻഡ്

7. സ്വിറ്റ്സർലൻഡ്

1,040 ടൺ സ്വർണവുമായി സ്വിറ്റ്സർലൻഡ് ഏഴാം സ്ഥാനത്താണ്. വിദേശ കരുതൽ 6.7 ശതമാനമാണ്. ഇപ്പോൾ രാജ്യത്തിന്റെ പ്രധാന സ്വ‍‍ണ വ്യാപാരം ചൈനയും ഹോങ്കോം​ഗുമായാണ്.

8. ജപ്പാൻ

8. ജപ്പാൻ

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാണ് ജപ്പാനുള്ളത്. സ്വർണ ശേഖരത്തിന്റെ കാര്യത്തിൽ ആദ്യ പത്ത് രാജ്യങ്ങളുടെ ലിസ്റ്റിലുമുണ്ട്. 765.2 ടൺ സ്വർണ സംഭരണവുമായി എട്ടാം സ്ഥാനത്താണ് ജപ്പാൻ. ജപ്പാന്റെ വിദേശ കരുതൽ ശതമാനം 2.4 ആണ്.

9. നെതർലൻഡ്

9. നെതർലൻഡ്

സ്വ‍ർണ ശേഖരത്തിന്റെ കാര്യത്തിൽ ഒമ്പതാം സ്ഥാനത്താണ് നെതർലൻഡ്. 612.5 ടൺ സ്വർണമാണ് നെതർലൻഡ് ശേഖരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിദേശ കരുതൽ ശതമാനം 61.2 ആണ്.

10. ഇന്ത്യ

10. ഇന്ത്യ

ഇന്ത്യക്കാർക്ക് സ്വർണത്തോട് എന്നും പ്രിയമാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താവാണ് ഇന്ത്യ. 557.7 ടൺ ആണ് ഇന്ത്യയുടെ സ്വർണ ശേഖരം. വിദേശ കരുതൽ ശതമാനം 6.3 ശതമാനമാണ്. പഴയ സ്വർണം, കാ‍ർ... വിൽക്കാനുണ്ടോ...??? കിട്ടുന്ന കാശ് ഓർത്ത് നോ ടെൻഷൻ

malayalam.goodreturns.in

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X