ജിയോയും മറ്റ് ടെലികോം കമ്പനികളും തമ്മിലുള്ള മത്സരം കടുക്കുന്നു. വിപണിയിൽ പിടിച്ച് നിൽക്കാൻ പുതിയ ഓഫറുകളുമായി വൊഡാഫോൺ രംഗത്ത്. ജിയോയുടെ എട്ടിന്റെ പണി!!! ഐഡിയയ്ക്ക് നഷ്ടം 815 കോടി
ലക്ഷ്യം വിദ്യാർത്ഥികൾ
വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് വൊഡാഫോണിന്റെ പുതിയ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 352 രൂപ റീച്ചാർജ് ചെയ്താൽ പ്രതിദിനം ഒരു ജിബി ഇന്റർനെറ്റും അൺലിമിറ്റഡ് വോയ്സ് കോളും ലഭിക്കും. 84 ദിവസത്തേയ്ക്കാണ് ഈ ഓഫറിന്റെ വാലിഡിറ്റി.
ആദ്യ ഘട്ടം
വൊഡാഫോൺ ക്യാമ്പസ് സർവൈവൽ കിറ്റ് എന്ന പേരിൽ പ്രഖ്യാപിച്ചിരിക്കുന്ന ഓഫർ ഡൽഹി സർക്കിളിലാണ് ആദ്യ ഘട്ടത്തിൽ അവതരിപ്പിക്കുക. പിന്നീട് മറ്റ് സ്ഥലങ്ങളിലേയ്ക്കും വ്യാപിപ്പിക്കും. കേരളത്തിലും ഉടൻ എത്താനാണ് സാധ്യത. വൊഡാഫോൺ സൂപ്പർ ഓഫർ!!! വെറും 244 രൂപയ്ക്ക് അൺലിമിറ്റഡ് കോളും ഡാറ്റയും
പുതിയ കണക്ഷന് മാത്രം
പുതുതായി വൊഡാഫോൺ കണക്ഷൻ എടുക്കുന്നവർക്ക് മാത്രമാകും ഈ ഓഫർ ലഭിക്കുക. ആദ്യ റീച്ചാർജ് 445 രൂപയ്ക്ക് ചെയ്യണം. പിന്നീട് 352 രൂപയുടെ ഓഫർ ചെയ്താൽ മതി.
ഡിസ്കൗണ്ട് കൂപ്പൺ
പുതിയ കണക്ഷനൊപ്പം ഡിസ്കൗണ്ട് കൂപ്പണുകളും വൊഡാഫോൺ നൽകുന്നുണ്ട്. വിവിധ സ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും കൂപ്പണുകളാകും ഉപഭോക്താക്കൾക്ക് ലഭിക്കുക.
ജിയോയുടെ ഫ്രീ വൈഫൈ
സൗജന്യ ഫോണും കോളും നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ മുഴുവൻ കോളേജ് വിദ്യാർത്ഥികൾക്കും സൗജന്യമായി വൈഫൈ നൽകാനൊരുങ്ങുകയാണ് റിലയൻസ് ജിയോയെന്ന് അടുത്തിടെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. 3 കോടിയോളം വരുന്ന കോളേജ് വിദ്യാർത്ഥികൾക്ക് ഇനി സൗജന്യമായി ജിയോ വൈഫൈ സൗകര്യം നൽകാനൊരുങ്ങുന്നുവെന്നായിരുന്നു റിപ്പോർട്ട്. വീണ്ടും ജിയോ തരംഗം; കോളേജ് വിദ്യാർത്ഥികൾക്ക് ഫ്രീ വൈഫൈ
ജിയോയുടെ ഉപഭോക്താക്കൾ
കഴിഞ്ഞ സെപ്റ്റംബർ 5 നാണ് ജിയോ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്. കേവലം 83 ദിവസത്തിനിടെ അഞ്ചു കോടി വരിക്കാരെയും ജിയോ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ജിയോയ്ക്ക് 125 മില്യണിലധികം ഉപഭോക്താക്കളുണ്ട്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications