ഗൂഗിളിന്റെ പുതിയ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമായ ഗൂഗിൾ തേസ് ഇന്ന് പുറത്തിറക്കും.
ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാട് രംഗത്ത് വിപ്ലവം കുറിച്ച് ഗൂഗിള്‍ തേസിന് ഇന്ന് തുടക്കമാകും. ഗൂഗിളിന്റെ പുതിയ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമാണ് ഗൂഗിൾ തേസ്. അതിവേഗത്തില്‍ ഡിജിറ്റല്‍ പണമിടപാട് എന്ന വാഗ്ദാനവുമായാണ് കമ്പനി തേസ് പുറത്തിറക്കുന്നത്.
അക്കൗണ്ട് നമ്പർ വേണ്ട
തേസ് വഴി പണം കൈമാറാൻ അക്കൗണ്ട് നമ്പറോ ഐഎഫ്എസ്‍സി കോഡോ ആവശ്യമില്ല. പേ ടിഎം, മൊബിവിക് തുടങ്ങിയ മൊബൈല്‍ വാലറ്റുകളിലും ഉപയോഗിക്കാവുന്നതാണ്. വളരെ വേഗത്തിൽ പണമിടപാട് നടത്താം എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. വേഗതയുള്ളത് എന്ന് അര്‍ത്ഥം വരുന്ന ഹിന്ദി വാക്കായ തേസ് എന്ന പേരാണ് ആപ്പിനായി ഗൂഗിള്‍ തെരഞ്ഞെടുത്തിരിക്കുന്നതും.
പിന്തുണയുള്ള ബാങ്കുകൾ
ഇന്ത്യയിലെ മിക്ക പ്രധാന ബാങ്കുകളുമായി തേസ് ബന്ധിപ്പിച്ചിച്ചുണ്ട്. അവയിൽ ചില ബാങ്കുകൾ:
- ആക്സിസ് ബാങ്ക്
- എച്ച്ഡിഎഫ്സി ബാങ്ക്
- ഐസിഐസിഐ ബാങ്ക്
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
സുരക്ഷിതമായ പേയ്മെന്റ്
തട്ടിപ്പ് കണ്ടെത്തുന്നതിനും ഹാക്കിംഗ് തടയുന്നതിനും നിങ്ങളുടെ വ്യക്തിത്വം സ്ഥിരീകരിക്കുന്നതിനും സഹായിക്കുന്ന തേസ് ഷീൽഡ് 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഓരോ ഇടപാടും നിങ്ങളുടെ യുപിഐ പിൻ ഉപയോഗിച്ച് സുരക്ഷിതമാക്കിയിരിക്കും. കൂടാതെ ഗൂഗിൾ പിൻ ഉപയോഗിച്ച് അല്ലെങ്കിൽ വിരലടയാളം പോലുള്ള നിങ്ങളുടെ സ്ക്രീൻ ലോക്ക് രീതി ഉപയോഗിച്ച് അപ്ലിക്കേഷൻ കൂടുതൽ സുരക്ഷിതമാക്കാം. ഉപഭോക്താക്കൾക്ക് എപ്പോഴെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഹെൽപ്പ് സെന്ററുകളും ലഭ്യമാണ്.
സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തേണ്ട
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ ഫോൺ നമ്പർ പോലുള്ള സ്വകാര്യ വിവരങ്ങൾ പങ്കിടാതെ തന്നെ മറ്റൊരാൾക്ക് പണം ഉടനടി അയയ്ക്കാൻ സാധിക്കും. പേ ടിഎം, മൊബിവിക് തുടങ്ങിയ മൊബൈല്‍ വാലറ്റുകളിലും ഉപയോഗിക്കാവുന്നതാണ്.
തേസ് സർപ്രൈസ്
ഓരോ പണമിടപാട് നടത്തുമ്പോഴും നിങ്ങൾക്ക് സ്ക്രാച്ച് കാർഡുകൾ ലഭിക്കും. ഇത് വഴി 1000 രൂപ വരെ നിങ്ങൾക്ക് നേടാനാകും. കൂടാതെ ലക്കി സൺഡേ വഴി ആഴ്ച്ചയിൽ ഒരു ലക്ഷം രൂപ വരെ സമ്മാനങ്ങളും നേടാം. നിങ്ങൾ വിജയിക്കുകയാണെങ്കിൽ നിങ്ങളുടെ പ്രതിഫലം ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തിച്ചേരും.
മെയ്ഡ് ഫോർ ഇന്ത്യ
എല്ലാ പ്രമുഖ ഇന്ത്യൻ ബാങ്കുകളും സ്മാർട്ട്ഫോണുകളുമായും തേസ് സഹകരിക്കുന്നുണ്ട്. കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളും ആപ്പിൽ ലഭ്യമാണ്.
ഡൗൺലോഡ് ചെയ്യാം
ആൻഡ്രോയ്ഡ്, ഐഫോൺ എന്നിവകളിൽ തേസ് ഇൻസ്റ്റാൾ ചെയ്യാം. ഇത് തികച്ചും സൗജന്യമാണ്.
നിങ്ങളുടെ ഗൂഗിൾ പിൻ അല്ലെങ്കിൽ സ്ക്രീൻ ലോക്ക് സജ്ജീകരിക്കുക
അനധികൃത ഉപയോക്താക്കളിൽ നിന്ന് നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി സൂക്ഷിക്കുന്നതിനും ആകസ്മികമായ ഇടപാടുകൾ തടയുന്നതിനും ഗൂഗിൾ പിന്നോ സ്ക്രീൻ ലോക്കോ സജ്ജീകരിക്കണം.
ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കുക
അടുത്ത സ്റ്റെപ് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കുക എന്നതാണ്. ഇത് വളരെ സുരക്ഷിതമാണ്.
ഇനി പണമയയ്ക്കാം ഈസിയായി
ഇനി നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഈസിയായി പണം അയയ്ക്കാം. ക്യാഷ് മോഡിലായിരിക്കണം എന്നുമാത്രം. നിലവില്‍ പേടിഎം പോലുള്ള വിവിധ ആപ്ലിക്കേഷനുകളും വിവിധ ബാങ്കുകളുടെ ഇ-വാലറ്റുകളും ഈ സേവനം നല്‍കുന്നുണ്ട്. ഇതിനിടയിലേക്കാണ് ഗുഗിള്‍ തേസ് കടന്നുവരുന്നിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications