റിയൽ എസ്റ്റേറ്റുകാ‍ർ ജാ​ഗ്രതൈ!!! ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ നീക്കം

Posted By:
Subscribe to GoodReturns Malayalam

റിയല്‍ എസ്‌റ്റേറ്റ് മേഖലയും ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നികുതിവെട്ടിപ്പ് ഏറ്റവും കൂടുതല്‍ നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയിലാണെന്നും അതിനാലാണ് ഇതിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നതെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

ഈ വിഷയം നവംബര്‍ ഒമ്പതിന് ഗുഹാവത്തിയില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിയല്‍ എസ്‌റ്റേറ്റിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ പല സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന് മേല്‍ സമര്‍ദ്ദമുണ്ടെന്നും റിയല്‍ എസ്‌റ്റേറ്റിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് തന്റെ വ്യക്തിപരമായി അഭിപ്രായമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.

റിയൽ എസ്റ്റേറ്റ് മേഖല ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ നീക്കം

എന്നാല്‍ ചില സംസ്ഥാനങ്ങള്‍ ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂമിയിടപാടിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവന്നാല്‍ അത് ഭൂമിവാങ്ങുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യും.

കള്ളപ്പണത്തിന്റെ വരവ് വലിയ തോതില്‍ തടയാന്‍ സഹായിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 12 ശതമാനമെങ്കിലും ജി.എസ്.ടി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ചുമത്താം. എന്നിരുന്നിട്ട് പോലും ഈ മേഖല ഇപ്പോള്‍ ജി.എസ്.ടിക്ക് പുറത്താണെന്നും അദ്ദേഹം പറഞ്ഞു.

malayalam.goodreturns.in

English summary

GST Council to discuss bringing real estate under its ambit: Arun Jaitley

Identifying real estate as the one sector where maximum amount of tax evasion takes place, finance minister Arun Jaitley on Wednesday said there was a strong case to bring it under the ambit of the goods and services tax (GST).
Story first published: Thursday, October 12, 2017, 15:24 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns