കേന്ദ്ര മന്ത്രി ഉൾപ്പെടെ 714 കള്ളപ്പണക്കാരുടെ വിവരങ്ങള്‍ പുറത്ത്.
കേന്ദ്ര വ്യോമയാന സഹമന്ത്രി മന്ത്രി ജയന്ത് സിന്‍ഹ, ബിജെപി എംപി ആര്.കെ സിന്‍ഹ എന്നിവരുള്‍പ്പെടെയുള്ള കള്ളപ്പണക്കാരുടെ പേരുവിവരങ്ങള്‍ പുറത്ത്. ജര്‍മന്‍ ദിനപത്രമായ സിഡ്ഡോയിച്ചെ സെയ്തൂങും (Sddeutsche Zeitung) അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും (ICIJ)യും 96 മാധ്യമ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.
ഇന്ത്യയ്ക്ക് പത്തൊമ്പതാം സ്ഥാനം
180 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ഐസിഐജെ പുറത്തുവിട്ടത്. പട്ടികയില്‍ ഇന്ത്യയ്ക്ക് പത്തൊമ്പതാം സ്ഥാനമാണ്. ഇന്ത്യയില്‍ ഇന്ത്യന്‍ എക്സ്പ്രസുമായി ചേര്‍ന്നാണ് രേഖകള്‍ ശേഖരിച്ചിരിക്കുന്നത്. പുറത്തുവന്ന രേഖകളില്‍ കൂടുതലും ബര്‍മുഡയിലെ ആപ്പിള്‍ബൈ (Appleby) നിയമ സ്ഥാപനത്തില്‍ നിന്നുളളതാണ്. ഈ കമ്പനിയുടെ ഉപഭോക്താക്കളില്‍ കൂടുതലും ഇന്ത്യക്കാരായ കള്ളപ്പണക്കാരാണെന്നാണ് വിവരം. തട്ടുകടക്കാര്‍ക്ക് കോടികള്‍ വരുമാനം, ഞെട്ടിത്തരിച്ച് ആദായനികുതി വകുപ്പ്
ലിസ്റ്റിലുള്ള പ്രമുഖർ
- വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ
- ബിജെപി എംപി ആർ.കെ. സിൻഹ
- കോൺഗ്രസ് നേതാവ് വയലാർ രവിയുടെ മകൻ രവി കൃഷ്ണ
- ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ
- സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്ത്
- നീരാ റാഡിയ
ലിസ്റ്റിലുള്ള പ്രമുഖ കമ്പനികൾ
- സണ്‍ ടിവി
- എസ്സാര്‍- ലൂപ്
- എസ്എന്‍സി ലാവ്ലിന്
- സിക്വിസ്റ്റ ഹെല്‍ത്ത് കെയര്‍
- അപ്പോളോ ടയേഴ്സ്
- ജിന്‍ഡാല്‍ സ്റ്റീല്‍സ്
- ഹാവെല്‍സ്
- ഹിന്ദുജ
- എമാര്‍ എംജിഎഫ്
- വീഡിയോകോണ്‍
- ഡി.എസ് കണ്‍സ്ട്രക്ഷന്‍
- ഹിരാനന്ദനി ഗ്രൂപ്പ്
- വിജയ് മല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്സ്
- ജിഎംആര്‍ ഗ്രൂപ്പ്
രഹസ്യ സമ്പാദ്യങ്ങൾ
ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്, യുഎസ് സെക്രട്ടറി ഓഫ് കൊമേഴ്സ് വില്‍ബര്‍ റോസ്, ജോര്‍ദാന്‍ രാജ്ഞി നൂര്‍ അല്‍ ഹുസൈന് എന്നിവരുടെ രഹസ്യ സമ്പാദ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പാരഡൈസ് പേപ്പറില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ കോടീശ്വരന്മാര് ഇവരാണ്...ഒന്നാമൻ യൂസഫ് അലി
നാലാമത്തെ പട്ടിക
നാലാമത്തെ പട്ടികയാണ് ഐസിഐജെ ഇപ്പോള്‍ പുറത്തുവിടുന്നത്. 2013-ല്‍, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളില്‍ കള്ളപ്പണം സൂക്ഷിച്ചിട്ടുള്ള 612 ഇന്ത്യാക്കാരുടെ പേരുകള്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ജനീവ എച്ച്. എസ്. ബി. സി ബാങ്കില്‍ അക്കൗണ്ടുള്ളവരുടെയും കഴിഞ്ഞ കൊല്ലം പാനമ രേഖകളിലൂടെയും പേരുകള്‍ വെളിപ്പെടുത്തിയിരുന്നു. ഗള്‍ഫില്‍ നിന്നും സ്വര്‍ണം കൊണ്ടുവരുമ്പോള്‍ പൊലീസ് പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
