ഭാരത് 22 ഇടിഎഫിലൂടെ കേന്ദ്ര സർക്കാർ 14500 കോടി സമാഹരിച്ചു
ഭാരത് 22 എന്ന പേരിലുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിലൂടെ (ഇ.ടി.എഫ്.) 8,000 കോടി രൂപ സമാഹരിക്കുകയായിരിന്നു കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. എന്നാൽ, ന്യൂ ഫണ്ട് ഓഫർ (എൻ.എഫ്.ഒ.) വെള്ളിയാഴ്ച സമാപിച്ചപ്പോൾ വിൽപ്പനയ്ക്ക് വച്ചതിനെക്കാൾ നാലു മടങ്ങ് അധികം യൂണിറ്റുകൾക്ക് ആവശ്യക്കാരുണ്ടായി. അതായത്, ഏതാണ്ട് 32,000 കോടി രൂപയുടെ അപേക്ഷകളാണ് എത്തിയത്. ഇതോടെ, 14,500 കോടി രൂപയായി ഇഷ്യു സൈസ് ഉയർത്തി.
ചരിത്രത്തിൽ ആദ്യം
ഒരു സ്കീമിലൂടെ ഇത്ര ഉയർന്ന തുകയുടെ നിക്ഷേപ താത്പര്യമുണ്ടാകുന്നത് ഇന്ത്യൻ മ്യൂച്വൽ ഫണ്ട് ചരിത്രത്തിൽ ആദ്യമായാണ്. ഭാരത് 22 ഇ.ടി.എഫിലൂടെ 14,500 കോടി രൂപ നേടിയതോടെ ഈ സാമ്പത്തിക വർഷം ഇതുവരെ 52,500 കോടി രൂപ പൊതുമേഖലാ ഓഹരി വിൽപ്പനയിലൂടെ നേടാൻ സർക്കാരിന് കഴിഞ്ഞു. കാശുണ്ടാക്കാം ഈസിയായി... നിക്ഷേപകരുടെ ഒഴുക്ക് എങ്ങോട്ടെന്ന് അറിയണ്ടേ??
ഉയർന്ന പങ്കാളിത്തം
2018 മാർച്ച് 31നു മുമ്പായി ഇത് 72,500 കോടി രൂപയായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. വിദേശ നിക്ഷേപക സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ ഉയർന്ന പങ്കാളിത്തമാണ് ഭാരത് 22 ഇ.ടി.എഫിന് ലഭിച്ചതെന്ന് കേന്ദ്ര ഓഹരി വിറ്റഴിക്കൽ വകുപ്പ് സെക്രട്ടറി നീരജ് കുമാർ ഗുപ്ത പറഞ്ഞു. ദിവസം വെറും 100 രൂപ എടുക്കാനുണ്ടോ?? നിങ്ങൾക്കുമാകാം കോടീശ്വരൻ!!!
ഓഹരികൾ
കേന്ദ്ര സർക്കാരിനു വേണ്ടി സ്വകാര്യ അസറ്റ് മാനേജ്മെന്റ് കമ്പനിയായ ഐ.സി.ഐ.സി.ഐ. പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ടാണ് ഭാരത് 22 ഇടിഎഫ് വിപണിയിലെത്തിച്ചത്. ഒഎൻജിസി, ഐഒസി, എസ്ബിഐ, ബിപിസിഎൽ, ഗെയിൽ എന്നിവ ഉൾപ്പെടെ ഇരുപതോളം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളാണ് ഭാരത് 22 ഇ.ടി.എഫിലൂടെ വിറ്റഴിച്ചത്. സ്വര്‍ണാഭരണങ്ങള്‍ ഇനി വേണ്ട ഇടിഎഫുകള്‍ വാങ്ങാം
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
