കാശുണ്ടാക്കാം ഈസിയായി... നിക്ഷേപകരുടെ ഒഴുക്ക് എങ്ങോട്ടെന്ന് അറിയണ്ടേ??

മ്യൂച്വല്‍ ഫണ്ടുകളില്‍ പ്രതിദിനം തുടങ്ങുന്നത് 60,000 അക്കൗണ്ടുകള്‍.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ മ്യൂച്വൽ ഫണ്ട് നിക്ഷേപകരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്. ഓഹരിയില്‍ നിന്ന് മികച്ച നേട്ടം ലഭിക്കാന്‍ തുടങ്ങിയതോടെയാണ് ആളുകൾ നിക്ഷേപം മ്യൂച്വല്‍ ഫണ്ടുകളിലേയ്ക്ക് മാറ്റാൻ തുടങ്ങിയത്. ദിനംപ്രതി 60,000 അക്കൗണ്ടുകളാണ് പുതിയതായി തുറക്കുന്നതെന്നാണ് സെബിയുടെ വെബ്‌സൈറ്റില്‍ നിന്നുള്ള വിവരം.

66.5 ലക്ഷം അക്കൗണ്ടുകൾ

66.5 ലക്ഷം അക്കൗണ്ടുകൾ

സെപ്റ്റംബര്‍ വരെയുള്ള ആറു മാസത്തിനിടെ 66.5 ലക്ഷം അക്കൗണ്ടുകളാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. മുന്‍ സാമ്പത്തിക വര്‍ഷം ആകെ തുറന്ന അക്കൗണ്ടുകള്‍ അഞ്ച് ലക്ഷം മാത്രമാണ്. കൈയിൽ കാശുണ്ടോ??? ഒരു വർഷത്തിനുള്ളിൽ ഇരട്ടിയാക്കാം; സം​ഗതി വളരെ സിമ്പിളാണ്!!!

ചില്ലറ നിക്ഷേപകർ

ചില്ലറ നിക്ഷേപകർ

മ്യൂച്വൽ ഫണ്ടുകളിലെ ചില്ലറ നിക്ഷേപകരുടെ എണ്ണത്തിലും വ‍ർദ്ധനവുണ്ട്. ഇക്വറ്റി, ബാലൻസ്ഡ‍്, ഡെറ്റ് വിഭാ​ഗങ്ങളിലെ ഫണ്ടുകളുടെ നിക്ഷേപമാണ് വ‍ർദ്ധിച്ചത്. ഈ വിഭാ​ഗത്തിലെ ചില്ലറ നിക്ഷേപം 61 ലക്ഷത്തിലധികം വർദ്ധിച്ച് അഞ്ചു കോടി രൂപയായി മാറി. മാസം വെറും 500 രൂപ എടുക്കാനുണ്ടോ??? നിങ്ങൾക്കും ജീവിതം മാറ്റിമറിക്കാം

ഫോളിയോ

ഫോളിയോ

സെപ്റ്റംബര്‍ അവസാനം വരെയുള്ള കണക്കു പ്രകാരം 6.2 കോടി ഫോളിയോകളാണുള്ളത്. ഇതില്‍ 4.5 കോടിയും ഇക്വിറ്റി ഫോളിയോകളാണ്. മൂന്നു വര്‍ഷം മുമ്പ് 3.95 കോടി മാത്രമായിരുന്നു ഫോളിയോകളുടെ എണ്ണം. ഫീസ് കേട്ടാൽ ഞെട്ടും!! ഇന്ത്യയിലെ കോടീശ്വര പുത്രന്മാ‍ർ പഠിക്കുന്ന സ്കൂളുകൾ ഇതാ...

മ്യൂച്വല്‍ ഫണ്ട്‌സ് ഇന്ത്യ

മ്യൂച്വല്‍ ഫണ്ട്‌സ് ഇന്ത്യ

മ്യൂച്വല്‍ ഫണ്ട്‌സ് ഇന്ത്യയുടെ കണക്കു പ്രകാരം ഓരോ മാസവും 8,80,000 എസ്‌ഐപി അക്കൗണ്ടുകളാണ് തുടങ്ങുന്നത്. ഓരോ അക്കൗണ്ടിലുമെത്തുന്ന ശരാശരി പ്രതിമാസ നിക്ഷേപം 3,300 രൂപയുമാണ്. ദിവസം വെറും 100 രൂപ എടുക്കാനുണ്ടോ?? നിങ്ങൾക്കുമാകാം കോടീശ്വരൻ!!!

നിക്ഷേപം കൂടാൻ കാരണം?

നിക്ഷേപം കൂടാൻ കാരണം?

നിക്ഷേപങ്ങളുടെ കുറഞ്ഞ പലിശ നിരക്കും ചെറിയ നഗരങ്ങളിൽ കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനായി ഫണ്ട് ഹൗസുകൾക്ക് സെബി കൂടുതൽ ഇൻസെന്റീവുകൾ പ്രഖ്യാപിച്ചതും മ്യൂച്വൽ ഫണ്ട് നിക്ഷേപ ബോധവത്ക്കരണ പരിപാടികളുമെല്ലാം നിക്ഷേപകരുടെ എണ്ണം വർദ്ധിക്കാൻ കാരണമായി. മ്യൂച്ചല്‍ഫണ്ടുകള്‍ എന്താണ്? എങ്ങനെ നിക്ഷേപിക്കാം? ഇത് ലാഭകരമാണോ? അറിയേണ്ട കാര്യങ്ങള്‍

malayalam.goodreturns.in

English summary

Over 66 lakh new investors added in mutual funds in Apr-Sep

Showing a growing traction for mutual funds among investors, the number of folios has grown by over 66 lakh in the first six months of the current fiscal on account of strong participation from retail investors.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X