ആധാര്‍ വിവരങ്ങള്‍ കൈമാറുന്നത് സുരക്ഷിതമാണോ?

ആധാര്‍ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണ്‍ കഴിഞ്ഞ ദിവസം വിതരണത്തിനിടെ നഷ്ടപ്പെട്ട സാധനങ്ങള്‍ കണ്ടെത്താന്‍ ഉപഭോക്താക്കളോട് ആധാര്‍ നമ്പര്‍ അപ് ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇങ്ങനെ ആധാര്‍ വിവരങ്ങള്‍ കൈമാറുന്നത് സുരക്ഷിതമാണോ?

 

ആധാര്‍ നമ്പര്‍ മറ്റുള്ളവര്‍ക്ക് കൈമാറുന്നതിനെതിരെ മുന്നറിയിപ്പുമായി കഴിഞ്ഞ വര്‍ഷം അതോറിറ്റി ട്വിറ്ററില്‍ പ്രതികരിച്ചിരുന്നു. ആധാര്‍ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം. സ്വയം സാക്ഷ്യപ്പെടുത്തിയ ആധാര്‍ കാര്‍ഡിന്റെ കോപ്പിയും കൈമാറരുതെന്ന് വ്യക്തമാക്കിയിരുന്നു.

 
ആധാര്‍ വിവരങ്ങള്‍ കൈമാറുന്നത് സുരക്ഷിതമാണോ?

അഥവാ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ആര്‍ക്കെങ്കിലും കൈമാറുകയാണെങ്കില്‍ എന്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കണം. ദുരുപയോഗം തടയുന്നതിനുവേണ്ടിയാണിത്.

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ കൈമാറുന്നതുവഴി നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ബാങ്ക് അക്കൌണ്ട്, മൊബൈൽ നമ്പർ എന്നിവയ്ക്ക് പുറമേ മറ്റ് നിരവധി കാര്യങ്ങൾക്കും കേന്ദ്ര സർക്കാർ ആധാർ നിർബന്ധമാക്കിയിട്ടുണ്ട്.

malayalam.goodreturns.in

English summary

Did Amazon ask for your Aadhaar? This is what you should say

Did Amazon asked you to upload your Aadhaar number to track lost packages? If yes, then it is advisable not to share the unique 12-digit identification number.
Story first published: Saturday, December 2, 2017, 14:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X