യൂട്യൂബിൽ ജോലി വേണോ? 10,000 തൊഴിലവസരങ്ങൾ

യൂട്യൂബിൽ 10,000ത്തോളം പേർക്ക് തൊഴിലവസരം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യൂട്യൂബിൽ 10,000ത്തോളം പേർക്ക് തൊഴിലവസരം. അക്രമാസക്തമായ വീഡിയോകൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമായാണ് ആളുകളെ നിയമിക്കുന്നത്. കുട്ടികൾക്ക് അപകടം വരുത്തുന്ന ഉള്ളടക്കങ്ങളും നിയന്ത്രണ വിധേയമാക്കും.

യൂട്യൂബ് മാത്രമല്ല ഫെയ്സ്ബുക്ക്, ഗൂഗിൾ, ട്വിറ്റർ എന്നിവയിലെയും ഭീകരവാദം സംബന്ധിച്ച പ്രചാരണങ്ങൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. ഭീകരത സംബന്ധിച്ച വാ‍ർത്തകളും വീഡിയോകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ആവശ്യപ്പെട്ടിട്ടുണ്ട്.

യൂട്യൂബിൽ ജോലി വേണോ? 10,000 തൊഴിലവസരങ്ങൾ

ടെക്ക് കമ്പനികൾ ഈ വിഷയത്തിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്, എന്നാൽ ഓൺലൈനിൽ തീവ്രവാദ ഉള്ളടക്കത്തെ കുറയ്ക്കുന്നത് വേ​ഗത്തിലാക്കണമെന്ന് മേയ് പറഞ്ഞിരുന്നു. കുട്ടികൾക്ക് കാണാവുന്ന തരത്തിലുള്ള വീഡിയോകൾ ഒരുക്കുന്നതിന്റെ ഭാ​ഗമായി ചില വീഡിയോകൾ നീക്കം ചെയ്യുമെന്ന് യൂട്യൂബ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഈ വീഡിയോകളിൽ ചിലത് മുതിർന്നവർക്ക് അനുയോജ്യമാണ്, എങ്കിലും മറ്റുള്ളവർക്ക് പൂർണമായും സ്വീകാര്യമല്ലാത്തതിനാൽ യൂട്യൂബിൽ നിന്ന് അവ നീക്കം ചെയ്യാനാണ് തീരുമാനമെന്ന് യൂട്യൂബ് പ്രൊ‍ഡക്ട് മാനേജ്മെന്റ് വൈസ് പ്രസിഡന്റ് ജോഹന്ന റൈറ്റ് പറഞ്ഞു.

malayalam.goodreturns.in

English summary

YouTube to hire 10,000 people to root out extremist content

YouTube will hire 10,000 people to monitor and control violent extremism on the popular video streaming platform, along with curbing content that endangers children.
Story first published: Tuesday, December 5, 2017, 16:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X