എഫ്ആ‍ർഡിഐ ബിൽ നിക്ഷേപകർക്കൊപ്പം: അരുൺ ജയ്റ്റ്ലി

കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ഫിനാൻഷ്യൽ റിസല്യൂഷൻ ആൻഡ് ഡിപ്പോസിറ്റ് ഇൻഷുറൻസ് (എഫ്ആർഡിഐ) ബിൽ നിക്ഷേപകരുടെ അവകാശങ്ങൾ ഉറപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ഫിനാൻഷ്യൽ റിസല്യൂഷൻ ആൻഡ് ഡിപ്പോസിറ്റ് ഇൻഷുറൻസ് (എഫ്ആർഡിഐ) ബിൽ നിക്ഷേപകരുടെ അവകാശങ്ങൾ ഉറപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി. ബിൽ നിലവിൽ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുമ്പിൽ സമർപ്പിച്ചിരിക്കുകയാണ്.

ധനകാര്യ സ്ഥാപനങ്ങളെയും നിക്ഷേപകരെയും പൂർണമായും സംരക്ഷിക്കുകയാണ് ഗവൺമെന്റിന്റെ ലക്ഷ്യമെന്ന് ജയ്റ്റ്ലി ട്വിറ്ററിൽ കുറിച്ചു. എഫ്ആ‍ർഡിഐ ബിൽ നിക്ഷേപകരുടെ നിലവിലുള്ള അവകാശങ്ങൾ സംരക്ഷിക്കാൻ നിർദ്ദേശിക്കുന്നതാണെന്ന് എക്കണോമിക് അഫയേഴ്സ് സെക്രട്ടറി എസ്.സി. ഗാർഗും വ്യക്തമാക്കി.

എഫ്ആ‍ർഡിഐ ബിൽ നിക്ഷേപകർക്കൊപ്പം: അരുൺ ജയ്റ്റ്ലി

നഷ്ട്ടത്തിലാകുന്ന ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവ നിഷേപകർക്ക് പണത്തിനു പകരം ബോണ്ടുകൾ‌ നൽകിയാൽ മതിയെന്നാണ് ബില്ലിൽ വ്യക്തമാക്കുന്നത്. അഞ്ചു വർഷത്തിനു ശേഷം മാത്രം പണം തിരിച്ചു നൽകിയാൽ മതിയാകും.

എന്നാൽ ഈ കാലയളവിൽ പ്രതിവർഷം അഞ്ചു ശതമാനം വാർഷിക പലിശ മാത്രമാകും ലഭിക്കുക. നിക്ഷേപരുടെ പണത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന‌ാണ് ഓൾ ഇന്ത്യ റിസർവ് ബാങ്ക് അസോസിയേഷന്റെ ആവശ്യം.

malayalam.goodreturns.in

English summary

FRDI Bill will protect the rights of depositors: Arun Jaitley

Finance Minister Arun Jaitley on Thursday said the proposed FRDI Bill protects the rights of depositors, denying reports to the contrary.
Story first published: Thursday, December 7, 2017, 14:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X