ഊബ‍ർ ഓട്ടോകൾ വീണ്ടും എത്തുന്നു

ടാക്‌സി സേവന രം​ഗത്തെ പ്രമുഖരായ ഊബർ ഇന്ത്യയിൽ വീണ്ടും ഓട്ടോറിക്ഷ സേവനം ആരംഭിക്കുന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടാക്‌സി സേവന രം​ഗത്തെ പ്രമുഖരായ ഊബർ ഇന്ത്യയിൽ വീണ്ടും ഓട്ടോറിക്ഷ സേവനം ആരംഭിക്കുന്നു. രണ്ട് വർഷം മുമ്പ് ഓട്ടോറിക്ഷ സേവനം നി‍ർത്തലാക്കിയിരുന്നെങ്കിലും ഇത് വീണ്ടും പുനരാരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം.

ബംഗളൂരു, പുനൈ എന്നീ നഗരങ്ങളിലായിരിക്കും തുടക്കത്തില്‍ സേവനമെത്തിക്കുക. ഈ രണ്ട് ന​ഗരങ്ങളിലും അടുത്ത മാസം മുതൽ ഊബർ ആപ്ലിക്കേഷനിൽ ഓട്ടോ എന്ന ഓപ്ഷൻ കൂടി ലഭിക്കും. പണമായോ, പേടിഎം, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയോ ഊബർ ഓട്ടോ ഉപയോ​ഗിക്കുന്നവ‍ർക്ക് പേയ്മെന്റ് നടത്താവുന്നതാണ്.

ഊബ‍ർ ഓട്ടോകൾ വീണ്ടും എത്തുന്നു

ടാക്‌സി സേവന രംഗത്തെ ഇന്ത്യന്‍ കമ്പനിയായ ഒലയിൽ ഓട്ടോറിക്ഷ സേവനം ലഭ്യമാണ്. ഊബറിന് മുമ്പ് ഉണ്ടായിരുന്നെങ്കിലും 2016 മാര്‍ച്ചില്‍ ഇത് അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ ബം​ഗളൂരുവിനും പൂനൈയ്ക്കും പിന്നാലെ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്ക് ഉബർ ഈ സേവനം വ്യാപിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

2015 ഏപ്രിലിൽ ഡൽഹിയിലാണ് ഉബർ ആദ്യമായി ഉബർ ഓട്ടോ സേവനം ആരംഭിച്ചത്. എന്നാൽ എട്ട് മാസത്തിന് ശേഷം സർവ്വീസ് അവസാനിപ്പിക്കുകയായിരുന്നു.

malayalam.goodreturns.in

Read more about: uber ola ഊബർ ഒല
English summary

Uber to relaunch autorickshaw hailing service in India

The Indian arm of global ride-hailing firm Uber Technologies is bringing back UberAUTO, the autorickshaw service it discontinued two years ago.
Story first published: Monday, January 8, 2018, 15:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X