പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇനി വിലാസം തെളിയിക്കാനാകില്ല

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിലാസം തെളിയിക്കുന്നതിനുള്ള രേഖയായി ഇനി പാസ്‌പോര്‍ട്ട് ഉപയോഗിക്കാനാകില്ല. പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ വ്യക്തിയുടെ വിലാസം ഉള്‍പ്പടെയുള്ള കുടുംബ വിവരങ്ങള്‍ ഉൾപ്പെടുത്തേണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം.

 

ഇതോടെ വിലാസം തെളിയിക്കുന്ന രേഖയായി ഇനി പാസ്‌പോര്‍ട്ട് ഉപയോഗിക്കാനാകാതെ വരും. നിലവിൽ മാതാപിതാക്കളുടെയം പങ്കാളിയുടെയും പേരും വിലാസവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പാസ്പോർട്ടിന്റെ അവസാന പേജിൽ രേഖപ്പെടുത്താറുണ്ട്.

പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇനി വിലാസം തെളിയിക്കാനാകില്ല

വിദേശകാര്യം, വനിത, ശിശുക്ഷേമം എന്നീ മന്ത്രാലയങ്ങളിലുള്ള മൂന്നംഗ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് പാസ്‌പോര്‍ട്ടിലെ അവസാനത്തെ പേജില്‍ നിന്ന് വിവരങ്ങള്‍ ഒഴിവാക്കുന്നത്.

നാസിക്കിലെ സെക്യൂരിറ്റി പ്രസാണ് പുതിയ പാസ്‌പോര്‍ട്ട് ഡിസൈന്‍ ചെയ്യുക. പുതിയത് തയ്യാറാകുന്നതു വരെ നിലവിലെ രീതി തുടരാവുന്നതാണ്. കൂടാതെ എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള പാസ്‌പോര്‍ട്ടുകളുടെ കവറുകള്‍ ഓറഞ്ച് നിറത്തിലും എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്തവയുടെ കവറുകള്‍ നീലനിറത്തിലുമാണ് തയ്യാറാക്കുന്നത്.

malayalam.goodreturns.in

English summary

Passports may not serve as address proof

Passports may no longer serve as a valid proof of address as the External Affairs Ministry has decided not to print the last page of the travel document with the address of the holder.
Story first published: Saturday, January 13, 2018, 16:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X