ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ കൊച്ചാറിന് യാത്ര വിലക്ക്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐസിഐസിഐ ബാങ്ക്​ മേധാവി ചന്ദ കൊച്ചാ‍ർ, ഭർത്താവ്​ ദീപക്​ കൊച്ചാ‍‍ർ, വീഡിയോകോൺ ഗ്രൂപ്പ്​ പ്രൊമോട്ടർ വേണുഗോപാൽ ദൂത് എന്നിവർക്ക് വിദേശ യാത്ര വിലക്ക്. വീഡിയോകോണിന് വഴിവിട്ട രീതിയില്‍ ലോണ്‍ അനുവദിച്ചു എന്ന ആരോപണത്തില്‍ സിബിഐയുടെ പ്രാഥമിക അന്വേഷണം നടക്കുന്നതിനിടയിലാണ് ഇവ‍‍ർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

 

രാജീവ് കൊച്ചാറിനെ മൂന്നാം തവണയും കസ്റ്റഡിയിലെടുത്തു

രാജീവ് കൊച്ചാറിനെ മൂന്നാം തവണയും കസ്റ്റഡിയിലെടുത്തു

ഐസിഐസിഐ ബാങ്ക്​ മേധാവി ചന്ദ കൊച്ചാറി​ന്റെ ഭർതൃസഹോദരൻ രാജീവ്​ കൊച്ചാറിനെ സിബിഐ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇത്​ മൂന്നാം തവണയാണ്​ രാജീവിനെ സിബിഐ ചോദ്യം ​ചെയ്യുന്നത്​.

കേസ് ഇങ്ങനെ

കേസ് ഇങ്ങനെ

ഐസിഐസിഐ ബാങ്ക്​ വീഡികോണിന്​ നൽകിയ വായ്​പ അനധികൃതമായി എഴുതി തള്ളിയതിലുടെ ചന്ദ കോച്ചാർ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ്​ സിബിഐ കേസ്​. 3,250 കോടിയുടെ ലോണ്‍ ആണ് അനുവദിച്ചിരുന്നത്.

വീഡിയോകോണുമായുള്ള ബന്ധം

വീഡിയോകോണുമായുള്ള ബന്ധം

ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറും അവരുടെ ഏതാനും ബന്ധുക്കളും വീഡിയോകോണ്‍ ഗ്രൂപ്പ് തലവന്‍ വേണുഗോപാല്‍ ധൂതുമായി ചേര്‍ന്ന് 2008ല്‍ ഒരു കമ്പനി രൂപീകരിച്ചാണ് ഇടപാട് നടത്തിയത്. ദീപക് കൊച്ചാറിന്റെ പേരിലേക്ക് കമ്പനി കൈമാറുന്നതിന് വീഡിയോകോണ്‍ ഗ്രൂപ്പിന് 3,250 കോടി രൂപയാണ് ഐസിഐസിഐ ബാങ്ക് വായ്‌പ നല്‍കിയത്.

malayalam.goodreturns.in

English summary

Foreign Travel Ban on Chanda Kochhar

Immigration authorities have put a bar on Videocon Group promoter Venugopal Dhoot and Deepak Kochhar, husband of ICICI Bank managing director and chief executive officer Chanda Kochhar, from leaving the country by issuing a so-called lookout circular (LoC) against them.
Story first published: Saturday, April 7, 2018, 11:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X