സിം ഇടാവുന്ന ലാപ്ടോപ്പുമായി വീണ്ടും ജിയോ!!

സ്മാര്‍ട്‌ഫോണുകള്‍ക്കും 4ജി ഫീച്ചര്‍ ഫോണിനും പിന്നാലെ സിം ഇടാവുന്ന ലോപ്ടോപ്പുമായി ജിയോ രംഗത്ത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിലയൻസ് ജിയോ പുത്തൻ സംരംഭവുമായി രം​ഗത്ത്. സ്മാര്‍ട്‌ഫോണുകള്‍ക്കും 4ജി ഫീച്ചര്‍ ഫോണിനും പിന്നാലെ സിം ഇടാവുന്ന ലോപ്ടോപ്പുകളാണ് ജിയോയുടെ അടുത്ത ലക്ഷ്യം. ഇതു സംബന്ധിച്ച് അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ക്വാല്‍ കോമുമായി റിലയന്‍സ് ജിയോ ചര്‍ച്ച നടത്തിയെന്നാണ് വിവരം.

സെല്ലുലാര്‍ കണക്ഷനോടു കൂടിയ വിന്‍ഡോസ് 10 ലാപ് ടോപ്പുകള്‍ ഇന്ത്യന്‍ വിപണിയിലിറക്കാനാണ് റിലയന്‍സിന്റെ പദ്ധതി. ജിയോയുമായി ഇക്കാര്യം ച‍ർച്ച നടത്തിയതായി ക്വാല്‍കോം ടെക്‌നോളജീസ് അധികൃതരും വ്യക്തമാക്കി.

സിം ഇടാവുന്ന ലാപ്ടോപ്പുമായി വീണ്ടും ജിയോ!!

നിലവിൽ ഇത്തരം ലാപ്ടോപ്പുകളുടെ നി‍ർമ്മാണവുമായി ബന്ധപ്പെട്ട് എച്ച്പി, അസ്യൂസ്, ലെനോവോ തുടങ്ങിയ കമ്പനികളുമായി ക്വാല്‍കോം സഹകരിച്ച് വരുന്നുണ്ട്. ഒരോ വര്‍ഷവും 50 ലക്ഷത്തോളം ലാപ്‌ടോപ്പുകളാണ് ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ പുതിയ പദ്ധതി വിജയകരമാകുമെന്നാണ് ജിയോയുടെ പ്രതീക്ഷ.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്​ബിഐയുമായി ചേർന്ന്​ റിലയൻസ്​ പേയ്​മെന്റ് ബാങ്കിന്​ തുടക്കം കുറിക്കുകയാണെന്നും അടുത്തിടെ റിപ്പോ‍ർട്ടുകൾ പുറത്തു വന്നിരുന്നു. റിലയൻസി​​ന്റെ മൊബൈൽ വിഭാഗമായ ജിയോക്ക്​ കീഴിലാണ് പേയ്​മെന്റ്​ ബാങ്കും ആരംഭിക്കുന്നത്.

malayalam.goodreturns.in

English summary

Reliance Jio bets big on laptops with cellular connections

A laptop with a SIM card -- after smartphones and the 4G feature phone -- could be the next big bet for Reliance Jio in its bid to increase its average revenue per user (ARPU).
Story first published: Friday, April 13, 2018, 10:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X