ഫ്ലിപ്കാർട്ട് രണ്ട് മാസത്തിനുള്ളിൽ വാൾമാർട്ടിന് സ്വന്തം

ഫ്‌ലിപ്കാര്‍ട്ടിനെ വാൾമാർട്ട് സ്വന്തമാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്പന കമ്പനിയായ ഫ്‌ലിപ്കാര്‍ട്ടിനെ വാൾമാർട്ട് സ്വന്തമാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഫ്ലിപ്കാർട്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ റീട്ടെയില്‍ ചെയിനിന്റെ ഭാഗമാകാനാണ് പോകുന്നത്.

ഇടപാട് ജൂണിൽ

ഇടപാട് ജൂണിൽ

ഫ്ലിപ്കാര്‍ട്ടില്‍ 1000 കോടി ഡോളറിനും 1200 കോടി ഡോളറിനും ഇടയില്‍ നിക്ഷേപമാകും വാള്‍മാര്‍ട്ട് നടത്തുക. ജൂണോടു കൂടി ഇടപാട് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ പുറത്തു വന്നിരിക്കുന്നത്.

നിക്ഷേപം ഇങ്ങനെ

നിക്ഷേപം ഇങ്ങനെ

ഫ്ലിപാകാര്‍ട്ടിനു മൊത്തം 1800 കോടി ഡോളര്‍ വില കണക്കാക്കിണ് കച്ചവടം. രണ്ട് ഘട്ടമായായിരിക്കും നിക്ഷേപം നടത്തുക എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഫ്‌ളിപ്കാര്‍ട്ട് ഇന്ത്യയില്‍ നിക്ഷേപം നടത്താൻ വാള്‍ മാര്‍ട്ടിന് മുമ്പും പദ്ധതിയുണ്ടായിരുന്നു.

ഇരു കമ്പനികൾക്കും ഗുണം

ഇരു കമ്പനികൾക്കും ഗുണം

വാള്‍മാര്‍ട്ട് നിക്ഷേപം നടത്തുകയാണെങ്കിൽ ഇരു കമ്പനികള്‍ക്കും നേട്ടങ്ങളുണ്ടാകും. ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ ആമസോണ്‍ ഡോട് കോമുമായുള്ള പോരാട്ടത്തില്‍ ഫ്ലിപാകാര്‍ട്ടിനു കൂടുതല്‍ കരുത്തു പകരുന്നതാകും വാള്‍മാര്‍ട്ടിന്റെ പങ്കാളിത്തം. ഫ്‌ളിപ്കാര്‍ട്ടിന് കൂടുതല്‍ മൂലധനം സമാഹരിക്കുന്നതിനൊപ്പം കമ്പനിയുടെ വിപുലീകരണത്തിനും ഉപകരിക്കും. വാള്‍മാര്‍ട്ടിന് ഇന്ത്യന്‍ വിപണിയില്‍ സജീവമാകാനും ഇന്ത്യയിലും യുഎസിലും ആമസോണിനെ പ്രതിരോധിക്കാനും ഇതോടെ സാധിക്കും.

malayalam.goodreturns.in

English summary

Walmart close to buying majority stake in Flipkart

Walmart Inc is likely to reach a deal to buy a majority stake in Indian e-commerce player Flipkart by the end of June in what could be the US retail giant's biggest acquisition of an online business, two people with direct knowledge of the matter said.
Story first published: Friday, April 13, 2018, 12:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X