ആമസോണിൽ നാളെ മുതൽ സമ്മര്‍ സെയ്ല്‍ ഓഫ‍ർ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമുഖ ഓണ്‍ലൈന്‍ വിതരണ വിതരണ കമ്പനിയായ ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ബിഗ്‌ ഷോപ്പിംഗ് ഡേയ്സ് സെയ്‌ലിനെ മറികടക്കാന്‍ സമ്മര്‍ സെയ്ല്‍ പ്രഖ്യാപിച്ച് ആമസോണ്‍ ഇന്ത്യ. ഫ്ലിപ്പ്കാര്‍ട്ട്‌ സെയ്ല്‍ നടക്കുന്ന നാളെ മുതല്‍ 16 വരെയാണ് ആമസോണിലും സെയ്ല്‍ നടക്കുന്നത്.

 

മൊബൈല്‍ ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്സ്‌, ഫാഷന്‍, ലാര്‍ജ് അപ്ലൈന്‍സസ്, ടിവി, സ്പോര്‍ട്സ്, ഫിറ്റ്നസ് തുടങ്ങിയ കാറ്റഗറികളില്‍ ഒട്ടനവധി ഡീലുകളാണ് ആമസോണ്‍ ഒരുക്കിയിരിക്കുന്നത്. 1000 ലേറെ ബ്രാന്‍ഡുകളിലായി 40,000 ത്തിലേറെ ഡീലുകളാണ് ഉള്ളത്. സ്മാര്‍ട് ഫോണുകള്‍ക്ക് 35 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും.

ആമസോണിൽ നാളെ മുതൽ സമ്മര്‍ സെയ്ല്‍ ഓഫ‍ർ

നാല് ദിവസത്തെ വില്പനയ്ക്കിടെ രാത്രി 8 മണി മുതല്‍ ആപ്പ്-ഒണ്‍ലി ഡിസ്കൗണ്ട് ലഭ്യമാകും. ആപ്പ് വഴി സാധനം വാങ്ങുന്ന തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് 4 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്. ഒപ്പം ക്യാഷ് ബാക്ക് ഓഫറുകള്‍, നോ-കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഡിസ്കൗണ്ട് ആനുകൂല്യങ്ങളും ആമസോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഇളവ് ക്യാഷ്ബാക്കായും ലഭിക്കും.

ലാപ്‌ടോപ്, കാമറ, പവര്‍ ബാങ്ക്, ടാബ് ലെറ്റ് തുടങ്ങിയവയ്ക്ക് 80 ശതമാനം വരെ വിലക്കിഴിവാണ് ഫ്ലിപ്കാ‍ർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഷോപ്പിങ് ഡെയ്‌സില്‍ വാങ്ങുന്ന ചില ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം ക്യാഷ്ബാക്കും കമ്പനി ഓഫ‍ർ ചെയ്തിട്ടുണ്ട്.

malayalam.goodreturns.in

English summary

Amazon to host Summer Sale from May 13 to May 16

It seems like it’s going to start raining deals soon. Just like Flipkart, Amazon has announced that it too will hold a special sale on its website. Called the Summer Sale, it will be held from May 13 to May 16.
Story first published: Saturday, May 12, 2018, 15:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X