യുഎഇയില്‍ 10 വര്‍ഷത്തെ പുതിയ താമസവിസ അനുവദിച്ചു. നിക്ഷേപകർക്കും പ്രൊഫഷണലുകൾക്കും അവരുടെ കുടുംബങ്ങൾക്കുമാണ് വിസയ്ക്ക് അർഹതയുള്ളത്.
യുഎഇയില്‍ 10 വര്‍ഷത്തെ പുതിയ താമസവിസ അനുവദിച്ചു. നിക്ഷേപകർക്കും പ്രൊഫഷണലുകൾക്കും അവരുടെ കുടുംബങ്ങൾക്കുമാണ് വിസയ്ക്ക് അർഹതയുള്ളത്. കൂടാതെ ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥികളും വിസക്ക് അര്‍ഹരാണ്.
ആവശ്യം കഴിവുള്ളവരെ
കഴിവുള്ളവരെയാണ് യുഎഇയ്ക്ക് ഇനി ആവശ്യം. അതുകൊണ്ട് തന്നെയാണ് പുതിയ വിസ പരിഷ്കാരം. വിവിധ മേഖലകളിലുള്ള വിദഗ്ധരുടെ സേവനം യുഎഇക്ക് ലഭിക്കുന്നതോടെ ആഗോള രംഗത്തെ ഇഷ്ട രാജ്യമായി യുഎഇ മാറുമെന്നാണ് ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ. ഒമാനിലും പ്രവാസികൾക്ക് രക്ഷയില്ല!! ആറുമാസത്തേയ്ക്ക് വിസ വിലക്ക്
തീരുമാനം ഇന്നലെ
പുതിയ തീരുമാനത്തിന് ഇന്നലെയാണ് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കിയത്. ദുബൈയിലെ പ്രധാനമന്ത്രിയും ഭരണാധികാരിയുമായ ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തീരുമാനത്തെ അംഗീകരിച്ചു. പ്രവാസികളുടെ സങ്കടങ്ങൾക്ക് ആശ്വാസം...യുഎഇയിൽ ഇനി ജോലി സുരക്ഷിതം
മുമ്പ്
പുതിയ വിസാ സംവിധാനമനുസരിച്ച് മെഡിക്കൽ, ശാസ്ത്ര, ഗവേഷണ-സാങ്കേതിക മേഖലകളിലുള്ള വിദഗ്ദ്ധർക്കും വിദ്യാർത്ഥികൾക്കും 10 വർഷത്തെ റെസിഡൻസി വിസയ്ക്ക് വരെ അപേക്ഷിക്കാം. മുമ്പ് രണ്ടും, മൂന്നും വര്‍ഷം മാത്രമാണ് താമസവിസ കാലാവധിയുണ്ടായിരുന്നത്.
നിക്ഷേപകർക്ക് സന്തോഷ വാർത്ത
അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് യുഎഇയില്‍ 100 ശതമാനം ഉടമസ്ഥതയില്‍ സ്ഥാപനം തുടങ്ങാമെന്നും മന്ത്രിസഭ യോഗം തീരുമാനിച്ചു. നേരത്തെ നൂറ് ശതമാനം ഉടമസ്ഥാവകാശം ലഭിച്ചിരുന്നില്ല. പുതിയ മാറ്റം കൂടുതല്‍ വ്യവസായികളെ യുഎഇയിലേക്ക് ആകര്‍ഷിക്കുമെന്ന് ഉറപ്പാണ്.
പ്രവാസികൾ മടങ്ങാൻ വരട്ടെ
ഗള്‍ഫ് വിട്ട് പ്രവാസികള്‍ സ്വന്തം നാട്ടിലേക്ക് തിരിക്കുന്നതിനിടെയാണ് പ്രതീക്ഷ നല്കുന്ന പുതിയ പ്രഖ്യാപനങ്ങള്‍. യുഎഇ കൂടുതല്‍ ആകര്‍ഷക രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ നീക്കം.
ഈ വര്‍ഷം അവസാനം
ഈ വര്‍ഷം അവസാനത്തോടെ പുതിയ തീരുമാനം നടപ്പില്‍ വരും. വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് യുഎഇ വൈസ് പ്രസിഡന്റ് നിര്‍ദേശം നല്കി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
