ആദായ നികുതി റിട്ടേൺ സമർപ്പിക്കാത്തവർക്ക് തടവുശിക്ഷ കിട്ടുമെന്ന് കാണിച്ച് ആദായനികുതി വകുപ്പ് സർക്കുലർ പുറത്തിറക്കി.
നിങ്ങൾ ആദായ നികുതി റിട്ടേൺ സമർപ്പിച്ചോ? ഇത്തവണ റിട്ടേൺ സമർപ്പിക്കാത്തവർക്ക് തടവുശിക്ഷ കിട്ടുമെന്ന് കാണിച്ച് ആദായനികുതി വകുപ്പ് സർക്കുലർ പുറത്തിറക്കി.
ശമ്പളക്കാരെ ഉദ്ദേശിച്ച്
ശമ്പളക്കാർ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ജൂലായ് 31 ആണ്. ഈ തീയതി അടുത്തതോടെയാണ് വകുപ്പ് സർക്കുലർ പുറത്തിറക്കിയത്. ആദായ നികുതി റിട്ടേൺ പിഴ കൂടാതെ അടയ്ക്കേണ്ട അവസാന തീയതി എന്ന്?
പിഴയും തടവും
റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ പിഴയും ഏഴു വർഷം വരെ തടവും കിട്ടുമെന്നാണ് മുന്നറിയിപ്പ്. കാലതാമസത്തിന് 10,000 രൂപയും അതിന് പുറമേ 5,000 രൂപയും പിഴയീടാക്കും. എന്നാൽ അതിന് ശേഷവും റിട്ടേൺ സമർപ്പിക്കാത്തതായി കണ്ടെത്തിയാൽ മൂന്നു മാസം മുതൽ ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് സർക്കുലറിൽ പറയുന്നു. നികുതി ലാഭിക്കാം കുടുംബാംഗങ്ങളിലൂടെ; സംഗതി വളരെ സിമ്പിളാണ്
ചെന്നൈയിലെ കണക്ക്
ആദായ നികുതി വകുപ്പ് ചെന്നൈ മേഖലാ കേന്ദ്രം പ്രിൻസിപ്പൽ കമ്മിഷണർ പിഎൻ ദേവദാസന്റേതാണ് ഈ സർക്കുലർ. ചെന്നൈ നഗരത്തിലെ 50 ശതമാനം സർക്കാർ ഉദ്യോഗസ്ഥരും നികുതി റിട്ടേൺ നല്കുന്നില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് സർക്കുലർ ഇറക്കിയത്. ഗവൺമെന്റ് ഉദ്യോഗസ്ഥർ എന്ന നിലയിൽ, നമ്മൾ നിയമങ്ങൾ അനുസരിക്കുകയും നമ്മുടെ രാജ്യത്തെ പൗരന്മാർക്ക് മാതൃകയാക്കേണ്ടതുണ്ടെന്നും അദ്ദേഹം സർക്കുലറിൽ പറയുന്നു. നിയമം ലംഘിക്കുന്ന ഗവൺമെൻറ് ഉദ്യോഗസ്ഥർക്ക്, സമൂഹത്തിലെ മറ്റു വിഭാഗങ്ങളെ കുറ്റപ്പെടുത്താൻ യാതൊരു ധാർമിക അവകാശവുമില്ലെന്നും സർക്കുലറിൽ വ്യക്തമാക്കി.
വരുമാന വിവരങ്ങൾ മറച്ചു വച്ചാൽ
റിട്ടേണിൽ ശമ്പളത്തിന് പുറമേ മറ്റ് വരുമാനമുണ്ടെങ്കിൽ അതും കൃത്യമായി കാണിക്കണം. ഇത് മറച്ചു വച്ചാലും പിഴയും തടവും ലഭിക്കും. സഹകരണസ്ഥാപനങ്ങളിൽ നിന്ന് കിട്ടുന്ന വരുമാനം കാണിക്കണമെന്നും സർക്കുലറിൽ പ്രത്യേകം പറയുന്നു.
വൈകിയാലും പിഴ
ആദ്യമായാണ് നികുതി റിട്ടേൺ വൈകുന്നതിന് പിഴയീടാക്കുന്നത്. ഇൗ സാമ്പത്തിക വർഷമാണ് ഇതിനായി പ്രത്യേക നിയമം പാസാക്കിയത്. ജൂലായ് 31-ന് റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ 2019 മാര്‍ച്ച് 31വരെ പിഴയോടെ നല്‍കാം. മാര്‍ച്ച് 31-ന് ശേഷം റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയുകയുമില്ല.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
