എല്ലാ നികുതി ദായകരും അവരുടെ 2017-18 സാമ്പത്തിക വർഷത്തിലെ ആദായനികുതി റിട്ടേണുകൾ 2018 ജൂലൈ 31നു മുമ്പാണ് ഫയൽ ചെയ്യേണ്ടത്.
നിങ്ങൾ ആദായ നികുതി റിട്ടേൺ സമർപ്പിച്ചോ? ഇല്ലെങ്കിൽ വേഗമാകട്ടെ. എല്ലാ നികുതി ദായകരും അവരുടെ 2017-18 സാമ്പത്തിക വർഷത്തിലെ ആദായനികുതി റിട്ടേണുകൾ 2018 ജൂലൈ 31നു മുമ്പാണ് ഫയൽ ചെയ്യേണ്ടത്. ഇല്ലെങ്കിൽ പിഴ നൽകേണ്ടി വരും.
പിഴ തുക
ജൂലൈ 31ന് ശേഷം ഫയൽ ചെയ്താൽ നിങ്ങൾക്ക് പിഴ നൽകേണ്ടി വരും. നികുതിക്ക് മുമ്പുള്ള വരുമാനം അഞ്ചു ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ഡിസംബർ 31 വരെയുള്ള കാലതാമസത്തിന് 5000 രൂപ പിഴയും, മാർച്ച് 31 വരെയുള്ള കാലതാമസത്തിന് 10000 രൂപയുമാണ് പിഴ ചുമത്തുക.
അഞ്ചു ലക്ഷത്തിൽ കുറവാണെങ്കിൽ
അഞ്ചു ലക്ഷം രൂപയിൽ താഴെയാണ് നികുതിക്കു മുമ്പുള്ള വരുമാനം എങ്കിൽ പിഴത്തുക 1000 രൂപ മാത്രമാണ്. 2019 മാർച്ച് 31 ന് ശേഷം 2017-18 സാമ്പത്തിക വർഷത്തെ റിട്ടേണുകൾ സമർപ്പിക്കാൻ സാധിക്കില്ല.
ഐടിആർ 2
താഴെ പ്പറയുന്ന മാർഗങ്ങളിൽനിന്നും വരുമാനമുള്ളവർക്കാണ് ഈ റിട്ടേണ്‍ ഫോം ഉപയോഗിക്കാവുന്നത്.
- ശമ്പളത്തിൽ നിന്നും പെൻഷനിൽ നിന്നും വരുമാനം ഉള്ളവർ
- ഹൗസ് പ്രോപ്പർട്ടി വരുമാനം - ഒന്നിൽ കൂടുതൽ ഹൗസ് പ്രോപ്പർട്ടികളിൽ നിന്നും വരുമാനമുള്ളവർ
- മൂലധനനേട്ടം ഉള്ളവർ
- മറ്റു വരുമാനങ്ങൾ (കുതിരപ്പന്തയത്തിൽ നിന്നും ലോട്ടറിയിൽ നിന്നും വരുമാനം ഉള്ളവരും ഈ റിട്ടേണ്‍ ഫോം ആണ് ഉപയോഗിക്കേണ്ടത്)
- വിദേശങ്ങളിൽ സ്വത്തുക്കൾ ഉള്ളവരും വിദേശങ്ങളിൽ നിന്നും വരുമാനം ഉള്ളവരും
- 5000 രൂപയിൽ കൂടുതൽ കൃഷിയിൽ നിന്നും വരുമാനം ലഭിക്കുന്നവർ
- ഇന്ത്യയിൽ റെസിഡന്റ് ആയിട്ടുള്ളവർക്കും നോണ്‍ റെസിഡന്റ് ആയിട്ടുള്ളവർക്കും റെസിഡന്റ് ആണെങ്കിലും ഓർഡിനറിലി റെസിഡന്റ് എന്ന സ്റ്റാറ്റസിൽപ്പെടാത്തവർക്കും ഐടിആർ- 2 ഉപയോഗിക്കാം.
- ബിസിനസിൽനിന്നോ പ്രൊഫഷനിൽ നിന്നോ വരുമാനമുള്ള വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബങ്ങളും ഈ റിട്ടേണ്‍ ഫോം ഉപയോഗിക്കരുത്.
- ഐടിആർ-1 ഉപയോഗിക്കാൻ സാധിക്കുന്ന നികുതിദായകർ ഐടിആർ-2 ഉപയോഗിക്കരുത്.
- 80 വയസോ അതിൽ കൂടുതലോ ഉള്ള നികുതിദായകർക്ക് ഇലക്ട്രോണിക് മാർഗ്ഗത്തിലൂടെ റിട്ടേണുകൾ ഫയൽ ചെയ്യണമെന്നു നിർബന്ധമില്ല.
- 5 ലക്ഷം രൂപയിൽ താഴെ നികുതിക്കു മുമ്പുള്ള വരുമാനമുള്ളവർ ഇൻകം ടാക്സ് റീഫണ്ട് അവകാശപ്പെടുന്നില്ലെങ്കിൽ ഓഫ്ലൈൻ ഫയലിംഗ് സ്വീകരിക്കാവുന്നതാണ്.
ഐടിആർ - 2 ഉപയോഗിക്കാൻ പാടില്ലാത്തവർ
ഓണ്‍ലൈൻ ഫയലിംഗ് നിർബന്ധമല്ലാത്തത് ആർക്കൊക്കെ?
ഓഫ് ലൈൻ ഫയലിംഗ് എങ്ങനെ ചെയ്യാം?
ഫിസിക്കൽ ആയി പേപ്പർ ഫോമിലും ബാർ കോഡഡ് റിട്ടേണ്‍ ഉപയോഗിച്ചും ഓഫ് ലൈൻ രീതിയിൽ ഫയൽ ചെയ്യുവാൻ സാധിക്കും. പേപ്പർ ഫോമിൽ ഫയൽ ചെയ്യുന്ന റിട്ടേണുകൾക്ക് ആദായനികുതി ഓഫീസിൽ നിന്നു അക്നോളജ്മെന്റ് ലഭിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
