വാഹന ഇൻഷുറൻസ് പ്രീമിയം കൂട്ടുന്നു: കവറേജ് 15 ലക്ഷമായി ഉയര്‍ത്തി

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യ ജനറൽ ഇൻഷുറൻസ് കമ്പനികൾക്ക് ഒക്ടോബർ 25 വരെ പുതിയ നിർദേശങ്ങൾ അനുസരിച്ച് വിവരങ്ങൾ ഫയൽ ചെയ്യാനുള്ള സമയം ഉണ്ട്. നിങ്ങൾ മോട്ടോർ ഇൻഷുറൻസ് എടുക്കുമ്പോൾ നിങ്ങൾ എടുക്കേണ്ട നിങ്ങൾ വാങ്ങിയ മോട്ടോർ ഇൻഷുറൻസ് പ്രീമിയം കുറഞ്ഞത് ₹ 650 രൂപയായെങ്കിലും ഉയരുന്നതാണ് .

 
വാഹന ഇൻഷുറൻസ് പ്രീമിയം കൂട്ടുന്നു: കവറേജ് 15 ലക്ഷമായി

ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.ഐ ) സെപ്റ്റംബർ 20 ന് പുറത്തിറക്കിയ സർക്കുലർ പ്രകാരം ഇൻഷുറൻസ് പ്രൊവൈഡർമാർക്ക് ഇൻഷുറൻസ് തുക വർദ്ധിപ്പിക്കാൻ നിർദേശം ഉണ്ട്. നിർബന്ധിത മോട്ടോർ ഇൻഷുറൻസ് കവറേജ് 15 ലക്ഷം രൂപയായി. നിലവിലെ കവറേജ് ഇരു ചക്ര വാഹനങ്ങൾക്ക് ഒരു ലക്ഷം രൂപയും , മറ്റു വാഹനങ്ങൾക്ക് നാല് ലക്ഷം രൂപയുമാണ്.മദ്രാസ് ഹൈക്കോടതിയിൽ നിന്നും ലഭിച്ച റഗുലേറ്ററുകളെ അടിസ്ഥാനമാക്കിയുള്ളതാണ് സർക്കുലർ.

നിർബന്ധിത വ്യക്തിഗത അപകട ഇൻഷുറൻസ്  എന്താണ്?

നിർബന്ധിത വ്യക്തിഗത അപകട ഇൻഷുറൻസ് എന്താണ്?

മോട്ടോർ ഇൻഷുറൻസ് പോളിസിക്ക് രണ്ട് ഭാഗമുണ്ട്.ഒരു മൂന്നാമതൊരാൾക്കു ഉണ്ടാകുന്ന ബാധ്യതയാണ്, നിങ്ങൾക്കല്ലാതെ മറ്റൊരാളുടെ ജീവനോ,വസ്തുവിനോ നഷ്ടം വരുന്ന അവസ്ഥ,അത് നിര്‍ബന്ധിതമായി നിങ്ങൾ വഹിക്കേണ്ടതാണ് .രണ്ടാമത്തേത് ഇൻഷുർ ചെയ്ത വാഹനത്തിനു എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ, മോഷണം നടന്നാൽ,മറ്റു നഷ്ടങ്ങൾ എല്ലാം ഓപ്ഷണൽ ആണ് .


മൂന്നാമതൊരാൾക്കു കൊടുക്കേണ്ട,ഇൻഷുറൻസ് തുക ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെൻറ് അതോറിറ്റി ഓരോ വർഷവും തീരുമാനിക്കുന്നു, അതേ സമയം നിങ്ങൾക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുക ഇൻഷുറൻസ് കമ്പനികൾ ആയിരിക്കും.

 

വാഹനത്തിന്റെ ഉടമ

വാഹനത്തിന്റെ ഉടമ

2002 ലെ ഇൻഡ്യയുടെ മോട്ടോർ താരിഫ് അനുസരിച്ചു , നിർബന്ധിത വ്യക്തിഗത ഇൻഷുറൻസ് കവറേജ് മോട്ടോർ ഇൻഷുറൻസ് പോളിസിയുടെ ഭാഗമാകേണ്ടതുണ്ട്.ഈ കവർ രണ്ട് സാഹചര്യത്തിലും ബാധകമാണ്:

ഒരു വ്യക്തി മൂന്നാം-കക്ഷി അല്ലെങ്കിൽ സ്വന്തം നാശനഷ്ടമുള്ള കവറേജ് ഉള്ള പോളിസി മാത്രം വാങ്ങുകയാണെങ്കിൽ.നിങ്ങളുടെ പോളിസി പ്രമാണത്തിലെ ബാധ്യത ഭാഗം ഇത് "ഉടമയാകുന്ന ഡ്രൈവർക്കായി പിഎ കവർ" എന്ന് രേഖപെടുത്തിയിട്ടുണ്ടാകും.
ഇൻഡ്യയുടെ മോട്ടോർ താരിഫ് അനുസരിച്ചു, ലൈസൻസ് ഉള്ള ഇൻഷൂർ ചെയ്ത വാഹനത്തിന്റെ ഉടമയാണ് "ഉടമയാകുന്ന ഡ്രൈവർ".

 

കവറേജ്

കവറേജ്

ഇത്ര കാലം ഈ നിർബന്ധിത വ്യക്തിഗത അപകട പ്രീമിയം ഇരുചക്രവാഹനങ്ങൾക്ക് 50 രൂപയും കവറേജ് പ്രീമിയം ₹1 ലക്ഷം രൂപയുമായിരുന്നു.ഒരു സ്വകാര്യ കാറിനോ വാണിജ്യ വാഹനത്തിനോ 2 ലക്ഷത്തിന്റെ കവറേജ് ലഭിക്കുവാൻ പ്രീമിയം₹100 രൂപആയിരുന്നു .

ഇപ്പോൾ,₹15 ലക്ഷത്തിൻറെ യൂണിഫോം കവറേജ് മാത്രമാണുള്ളത്. ഇരുചക്രവാഹനങ്ങൾ,സ്വകാര്യ കാറുകൾ, വാണിജ്യ വാഹനങ്ങൾ എന്നിവക്ക് 750 രൂപ പ്രീമിയം ആണ് നികുതി ഉൾപ്പടെ അടയ്‌ക്കേണ്ടി വരുക.

 

വ്യക്തിഗത അപകട ഇൻഷുറൻസ്

വ്യക്തിഗത അപകട ഇൻഷുറൻസ്

ഇൻഷൂർ ചെയ്ത വാഹനം ഏതെങ്കിലും അപകടത്തിൽ പെട്ടാലോ ,അപകടം മൂലം മരണമോ സ്ഥിരം വൈകല്യമോ സംഭവിച്ചാലോ ഈ വ്യക്തിഗത അപകട ഇൻഷുറൻസ് നഷ്ടപരിഹാരം നൽകും.

ഈ ഇൻഷുറൻസ് പോളിസി പ്രകാരം,വാഹനാപകടം മൂലം മരണം സംഭവിച്ചാലോ,രണ്ട് അവയവങ്ങൾ പൂർണമായി തരാറിലായാലോ,കാഴ്ച പൂർണമായി നഷ്ടപ്പെടുകയോ ചെയ്താൽ ഇൻഷുറൻസ് തുക മുഴുവനും ലഭിക്കുന്നതാണ്.കാഴ്ച പകുതി നഷ്ടപ്പെടുകയോ,കൈകാലുകൾ നഷ്ടപ്പെടുകയോ ചെയ്താൽ കവറേജിന്റെ 50% ഇൻഷുറൻസ് തുകയാണ് ലഭിക്കുക.

 

English summary

Motor plans to get costlier

Compulsory motor insurance coverage is Rs. 15 Lakh.
Story first published: Thursday, September 27, 2018, 15:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X