ഇന്ത്യൻ റെയിൽവേയിൽ ഇനി മുതൽ രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോയുടെ സേവനം ലഭ്യമാകും.ഇത്രകാലം എയർടെൽ ആയിരുന്നു ഈ സേവനം റെയിൽവെ സ്റ്റേഷനുകളിൽ നല്കിയിരുന്നതു. ഇതോടനുബന്ധിച്ചു ജനുവരി ഒന്നിന് ഫോൺ ബില്ലുകൾ 35 ശതമാനമായി കുറയ്ക്കാനാണ് സാധ്യത. ഈ സ്കീം അനുസരിച്ച് ടെലികോം മാർക്കറ്റിലെ ഏറ്റവും പുതിയ കമ്പനിയായ റിലയൻസ് ജിയോ 4G / 3G കണക്ഷനുകൾ നൽകും. കോളുകൾ സൌജന്യമായിരിക്കും.

കമ്പനി നാല് പാക്കേജുകളാണ് റെയിൽവേയ്ക്ക് നൽകുക. റെയിൽവെ ഉന്നത ഉദ്യോഗസ്ഥർക്കാണ് ഒരു പ്ലാൻ. പ്രതിമാസം 125 രൂപയ്ക്ക് 60 ജി.ബി പ്ലാനാണിത്. എയർടലിന്റെ സ്കീമിൽ 1.95 ലക്ഷം മൊബൈൽ കണക്ഷനുകളാണ് റെയിൽവെ ഉപയോഗിച്ചത്. ഓരോ സർക്കിളിനും പ്രതിവർഷം 100 കോടി രൂപയാണ് റെയിൽവെ ചിലവഴിക്കുന്നത്. ഈ വർഷം ഡിസംബർ 31ന് എയർടലിന്റെ കാലാവധി അവസാനിക്കും. കാലാവധി അവസാനിക്കുന്നതോടെ റെയിൽവേയുടെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ 'റെയിൽ ടെല്ലി'ന് ചുമതല നൽകുമെന്നാണ് റെയിൽവെ ബോർഡിന്റെ തീരുമാനം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
