ബാംഗ്ലൂർ മെട്രോ കുതിക്കുന്നു ; വാർഷിക യാത്രക്കാരുടെ എണ്ണത്തിൽ നാലു കോടിയുടെ വര്‍ദ്ധന

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നമ്മ മെട്രോയുടെ ജനപ്രീതി ഓരോ ദിവസം കഴിയും തോറും കൂടി വരുന്നു . നഗരത്തിൽ മെട്രോയിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം 2018 ൽ നാല് കോടിയായി ഉയർന്നു.മൂന്നു മുതൽ ആറു കോച്ചുകൾ വരെയുള്ള മെട്രോ ട്രെയിനിൽ പർപ്പിൾ ലൈൻ വഴി യാത്ര ചെയുന്ന യാത്രക്കാരുടെ എണ്ണം 2017 ൽ 9.27 ആയിരുന്നത് 2018 ൽ 13 .17 കോടിയായി ഉയർന്നു.

 
ബാംഗ്ലൂർ മെട്രോ കുതിക്കുന്നു ; വാർഷിക യാത്രക്കാരുടെ എണ്ണത്തിൽ നാലു കോടിയുടെ വര്‍ദ്ധന

പ്രതിമാസ യാത്രക്കാരുടെ എണ്ണം 2018 ഡിസംബർ വരെ ഒരു കോടിയിൽ താഴെ പോയിട്ടില്ല,ബി.എം.ആർ.സി.എൽ റെക്കോർഡുകൾ പറയുന്നത് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ യാത്രക്കാരുണ്ടായിരുന്നത് ആഗസ്റ്റ് മാസത്തിലാണെന്നാണ് .1 .19 കോടി ആളുകളാണ് ആ മാസം മെട്രോയിൽ യാത്ര ചെയ്തത്.അതായത് ഒരു ദിവസം 3.85 ലക്ഷം യാത്രക്കാർ.ഒക്ടോബർ മാസത്തെ കണക്കനുസരിച്ച്‌ 1.16 കോടി ആളുകളാണ് ബാംഗ്ലൂർ മെട്രോയിൽ സഞ്ചരിച്ചത് . ജൂലായിൽ 1.14 കോടി ആളുകളും.

യാത്രക്കാരുടെ എണ്ണം

യാത്രക്കാരുടെ എണ്ണം

കഴിഞ്ഞ വർഷം ഏറ്റവും കുറവ് യാത്രക്കാരുണ്ടായിരുന്നതു 28 ദിവസങ്ങൾ മാത്രം ഉണ്ടായിരുന്ന ഫെബ്രവരിയാണ്.98.65 ലക്ഷം യാത്രക്കാർ.എന്നാൽ,2017 ലെ ഏറ്റവും കുറഞ്ഞ യാത്രക്കാരുടെ എണ്ണം ഡിസംബറിൽ 1.07 കോടിയും ജനുവരിയിൽ 46.54 ലക്ഷവുമാണ്.ആറു കോച്ചുകൾ ഉള്ള മെട്രോ 2018 ജൂണിൽ ആരംഭിച്ചപ്പോൾ യാത്രക്കാരുടെ എണ്ണം 1 .8 കോടിയിൽ നിന്നും 1 .10 കൊടിയിലേക്കു ഉയർന്നു . നിലവിൽ ആറു കോച്ചുകൾ ഉള്ള എല്ലാ ട്രെയിനുകളും പർപ്പിൾ ലൈൻ വഴിയാണ് ഓടുന്നത്.പർപ്പിൾ ലൈൻ (ബൈപ്പനഹള്ളി-മൈസൂർ )തിരക്കേറിയതാണ്.2018 ൽ ഗ്രീൻലൈനിൽ 6.23 കോടി ആളുകൾ യാത്ര ചെയ്തപ്പോൾ പർപ്പിൾ ലൈനിൽ 6.93 കോടി ആളുകളാണ് യാത്ര ചെയ്തത് . കോച്ചുകളുടെ എണ്ണം കൂട്ടിയപ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും കുതിപ്പ് രേഖപ്പെടുത്തിയാതായി ബി.എം.ആർ.സി .എൽ ഉദ്യോഗസ്ഥർ പറയുന്നു.

ലക്ഷ്യം പ്രതിദിനം അഞ്ചു ലക്ഷം യാത്രക്കാരെ

ലക്ഷ്യം പ്രതിദിനം അഞ്ചു ലക്ഷം യാത്രക്കാരെ

ബി.എം.ആർ.സി .എൽ ലക്ഷ്യം വെക്കുന്നത് പ്രതിദിനം അഞ്ചു ലക്ഷം യാത്രക്കാരെയാണ്.നിലവിൽ ഉള്ള എല്ലാ ട്രെയിനുകളും ആറു കോച്ചുകൾ ആകുമ്പോഴേക്കും ആ സംഖ്യയിൽ എത്തുമെന്നാണ് കരുതുന്നത്.എന്നാൽ നഗരത്തിലെ പലരും മെട്രോ യാത്ര വേണ്ടെന്നു വെക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ ആദ്യ, അവസാന-മൈലുകളിലേക്കു കണക്ടിവിറ്റി ഇല്ലാത്തതും,പാർക്കിങ് സൌകര്യങ്ങൾ കുറവായതും,ഉയർന്ന പാർക്കിങ് നിരക്കുകൾ ആയതു കൊണ്ടും കൂടിയാണ് .

അറ്റകുറ്റ പണികൾ

കഴിഞ്ഞ വർഷം ഡിസംബറിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞതിന്റെ പ്രധാന കാരണം ,ട്രിനിറ്റി സ്റ്റേഷനിലെ അറ്റകുറ്റ പണികൾക്കായി ഡിസംബർ 28 ന് രാത്രി 8 മണി മുതൽ ജനുവരി ഒന്ന് രാവിലെ 9.35 വരെ സർവീസ് ഭാഗികമായി നിർത്തിവെച്ചതായിരുന്നു.

 

ജനുവരി അവസാനത്തോടെ ഗ്രീൻ ലൈനിൽ ആറു കോച്ചുകൾ ഉള്ള ട്രെയിനുകൾ

ജനുവരി അവസാനത്തോടെ ഗ്രീൻ ലൈനിൽ ആറു കോച്ചുകൾ ഉള്ള ട്രെയിനുകൾ

നാഗസാന്ദ്രയെയും,യലച്ചനഹള്ളിയെയും ബന്ധിപ്പിക്കുന്ന ഗ്രീൻ ലൈൻ യാത്രക്കാർക്ക് ഇനി ആറു കോച്ചുകൾ ഉണ്ടായിരിക്കും.ഗ്രീൻ ലൈനിലെ ആദ്യ ആറുകോച്ച് ട്രെയിൻ ഈ മാസാവസാനത്തോടെ ഫ്ലാഗ് ഓഫ് ചെയ്യുന്നതാണ്.

 

 

English summary

Namma Metro ridership hike

Namma Metro ridership saw a four-crore jump in 2018
Story first published: Tuesday, January 22, 2019, 14:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X