"വാട്സ്ആപ്പ് ബിസിനസ്സ്" ന് 5 ദശലക്ഷം ഉപഭോക്താക്കൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോഞ്ച് ചെയ്തു ഒരു വർഷത്തിനുള്ളിൽ തന്നെ തങ്ങളുടെ കസ്റ്റമേഴ്‌സുമായി കണക്ട് ചെയ്യാൻ ലോകത്തെ അഞ്ച് ദശലക്ഷം സംരംഭങ്ങൾ "വാട്സ്ആപ്പ് 'ബിസിനസ്സ്' ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതായി വാട്സ്ആപ്പ് അവരുടെ ബ്ലോഗ് പോസ്റ്റിൽ വ്യാഴാഴ്ച പറഞ്ഞു. ബംഗളൂരു ആസ്ഥാനമായ ഐവെയർ ബ്രാൻഡ് വാട്സ്ആപ്പ് ബിസിനസ്ന് വഴി 30 ശതമാനം പുതിയ ഉത്പന്നങ്ങൾ നിർമ്മിച്ചതായും ബ്ലോഗ് പോസ്റ്റിൽ പറയുന്നു .

200 മില്ല്യൺ വാട്സ്ആപ്പ് ഉപയോക്താക്കൾ ഉള്ള രാജ്യമാണ് ഇന്ത്യ. ആഗോളതലത്തിൽ ഏകദേശം 1.5 ബില്ല്യൻ ഉപയോക്താക്കളുണ്ട് വാട്സാപ്പിന്.ബിസിനസ്സ് അപ്ലിക്കേഷൻ ഉപയോഗിച്ച്,ചെറുകിട കച്ചവടക്കാർക്ക് ബിസിനസ്സ് വിവരണം, ഇ-മെയിൽ, സ്റ്റോർ വിലാസങ്ങൾ, വെബ്സൈറ്റ് എന്നിവ പോലുള്ള ഉപയോഗപ്രദമായ വിവരങ്ങൾ കസ്റ്റമേഴ്സിന് നൽകാവുന്നതാണ് . എങ്ങനെ ഈ ആപ്പ് ഉപയോഗിച്ച് നമ്മുടെ ബിസിനസിന് ഗുണകരമായ കാര്യങ്ങൾ ചെയ്യാം എന്നു നോക്കാം.

ആദ്യം വാട്സ്ആപ്പ് ബിസിനസ്സ് പ്രൊഫൈൽ

ആദ്യം വാട്സ്ആപ്പ് ബിസിനസ്സ് പ്രൊഫൈൽ

1. വാട്സാപ്പ് ബിസിനസ്സ് ആപ്പ് ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക.

2. നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യുക. ബിസിനസ്സ് ആവശ്യത്തിനുള്ള നമ്പർ ആണ് കൊടുക്കുന്നത് എങ്കിൽ വളരെ നല്ലത്.

3. സെറ്റിങ്സ്> ബിസിനസ്സ് സെറ്റിങ്‌സ്> പ്രൊഫൈൽ ൽ പോയി നിങ്ങളുടെ ബിസിനസ്സ് വിവരങ്ങൾ നൽകുക. അക്കൗണ്ട് തയ്യാർ.

 

 ആപ്പ് സജ്ജമാക്കുന്ന വിധം

ആപ്പ് സജ്ജമാക്കുന്ന വിധം

ആപ്പ് ഇൻസ്റ്റാൾ ചെയ്ത് പ്രൊഫൈൽ ഉണ്ടാക്കിയ ശേഷം എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. ഇവിടെ നിങ്ങൾക്ക് ഓട്ടോമാറ്റിക്ക് ആയി ഒരു മെസ്സേജിന് മറുപടി നൽകാം, ഉപഭോക്താക്കൾക്ക് പെട്ടെന്നുള്ള മറുപടികൽ നൽകാം, അങ്ങനെ ഒരുപാട് സൗകര്യങ്ങളുണ്ട്.

1. സെറ്റിങ്സിൽ ബിസിനസ് സെറ്റിങ്സിൽ പോവുക.

2. അവിടെ Away message, Greeting message, Quick replies എന്നിങ്ങനെ മൂന്ന് ഓപ്ഷനുകൾ കാണാം. നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഇവ സെറ്റ് ചെയ്യാം.

3. ഇവിടെ ഓരോന്നിലും നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ മെസ്സേജുകൾ കൊടുക്കാം. എന്തൊക്കെയാണ് അതിൽ വേണ്ടത് എന്ന് നിങ്ങളുടെ ബിസിനസ്സ് പോലെയുണ്ടാകും.

 

വാട്സാപ്പ് ബിസിനസ്സ് ഉപയോഗിച്ച് ബിസിനസ്സ് മെച്ചപ്പെടുത്താൻ

വാട്സാപ്പ് ബിസിനസ്സ് ഉപയോഗിച്ച് ബിസിനസ്സ് മെച്ചപ്പെടുത്താൻ

വാട്സാപ്പ് ബിസിനസ്സ് ഉപയോഗിച്ച് ബിസിനസ്സ് മെച്ചപ്പെടുത്താൻ
നല്ലൊരു കോണ്ടാക്റ്റ് ലിസ്റ്റ് ഉണ്ടാക്കിയെടുക്കുക എന്നതാണ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. നിങ്ങൾക്ക് ഇതിനായി ആവശ്യമായ ആളുകളെയെല്ലാം സമീപിക്കാം. ഇതോടൊപ്പം വാട്സാപ്പിലും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഇതിനായി വാട്സാപ്പ് ബിസിനസിലെ ലേബൽ സൗകര്യം ഉപയോഗപ്പെടുത്താം.

ഇതിനായി പുതിയ ലേബൽ ഉണ്ടാക്കാനുള്ള സൗകര്യം ഈ ആപ്പിൽ തന്നെ ഉണ്ട്. ചാറ്റുകളിൽ ഈ ലേബൽ ഉപയോഗിക്കുകയും ചെയ്യാം. നിങ്ങളുടെ ബിസിനസിനെ കുറിച്ചുള്ള പുതിയ വിശേഷങ്ങളും പ്രൊഡക്ടുകളും എല്ലാം വരുമ്പോൾ ബ്രോഡ്കാസ്റ്റിങ് വഴി അവരെ അറിയിക്കുകയും ചെയ്യാം.

 

 

English summary

WhatsApp Business crosses 5 million-users mark

WhatsApp Thursday said over five million enterprises globally are using its ‘Business’ app to connect with their customers within a year of launch
Story first published: Friday, January 25, 2019, 16:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X