പണം നിങ്ങള്‍ക്കൊരു പ്രശ്‌നമാണോ? എങ്കില്‍ ഇതാ നാലു വഴികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണമാണ് ഇന്ന് ഏറ്റവും വലിയ പ്രശ്‌നം. വ്യക്തിയുടെയും കുടുംബത്തിന്റെ സന്തോഷത്തിന്റെയും വളര്‍ച്ചയുടെയും അടിസ്ഥാനം പണമാണ്. ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ മക്കള്‍ക്കോ ഇഷ്ടപ്പെട്ടത് വാങ്ങിനല്‍കാന്‍ കഴിയാതെ വരുമ്പോഴുള്ള അവസ്ഥയൊന്നാലോചിച്ചു നോക്കൂ.

കടം വാങ്ങിയ പണം തിരിച്ചുനല്‍കാനാവാത്ത സ്ഥിതിയിലെത്തിയാല്‍ തന്നെ ഒന്നിനും കൊള്ളില്ലെന്ന ചിന്തയാവും നമ്മുടെ മനസ്സില്‍. ഇത്തരം സാമ്പത്തിക സമ്മര്‍ദ്ദങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നത് നമ്മുടെ ഭാഗത്തുനിന്നുണ്ടാവുന്ന ചില അബദ്ധങ്ങളാണ്. ഒന്നു മനസ്സുവച്ചാല്‍ എളുപ്പത്തില്‍ ഒഴിവാക്കാനാവുന്ന അബദ്ധങ്ങള്‍.

1. അടിച്ചുപൊളി ഒഴിവാക്കുക

1. അടിച്ചുപൊളി ഒഴിവാക്കുക

സാമ്പത്തിക വളര്‍ച്ചയുടെ ഫലമായി നമ്മുടെ നാട്ടില്‍ കുടുംബ വരുമാനം വളയേരെ ഉയര്‍ന്നിട്ടുണ്ട്. ചിലര്‍ക്ക് ആവശ്യത്തേക്കാള്‍ എത്രയോ ഇരട്ടി വരുമാനം ലഭിക്കുന്നുണ്ട്. പക്ഷെ, കിട്ടുന്നതൊന്നും തികയുന്നില്ല. എന്തുകൊണ്ട്? പഴമക്കാര്‍ നന്‍മയായി കണ്ടിരുന്ന സമ്പാദ്യശീലം നമുക്ക് ഔട്ട് ഓഫ് ഫാഷനാണ്. സത്യത്തില്‍ നമുക്ക് വേണ്ടതിലേറെ പണം നമ്മുടെ കൈയില്‍ വരുന്നുണ്ട്. ഇത് മനസ്സിലാകണമെങ്കില്‍ എക്‌സ്പന്‍സ് ബജ്റ്റിനു പകരം സേവിംഗ്‌സ് ബജറ്റ് ലക്ഷ്യമായിക്കണ്ട് പ്രവര്‍ത്തിക്കുക. അത്യാവശ്യത്തിന് മാത്രം പണം ചെലവഴിച്ചാല്‍ അല്‍പമെങ്കിലും മിച്ചം കൈയിലില്ലാതിരിക്കില്ല.

2. കടം താങ്ങാനാവുന്നത് മാത്രം

2. കടം താങ്ങാനാവുന്നത് മാത്രം

തോന്നിയ പോലെ കടംവാങ്ങുകയോ ലോണെടുക്കുകയോ ചെയ്യുന്ന രീതി ഒരിക്കലും നല്ലതല്ല. പ്രത്യേകിച്ചും ബിസിനസുകാര്‍ക്ക്. വീട്, കാറ്, ബിസിനസ് തുടങ്ങിയവയ്ക്കായി പണം കണ്ടെത്തണം. പക്ഷെ, കടം എത്രത്തോളം ആവാമെന്നതിനെ കുറിച്ച് വ്യക്തമായ ധാരണ വേണം. തിരിച്ചടവിനുള്ള നിങ്ങളുടെ ശേഷി ബാങ്ക് കരുതുന്നതിനേക്കാള്‍ എത്രയോ താഴെയായിരിക്കാം. കാരണം ബാങ്ക് നോക്കുന്നത് നിങ്ങളുടെ വരുമാനം മാത്രമാണ്. എത്ര ചെലവ് നിങ്ങള്‍ക്കുണ്ടെന്ന് അവര്‍ക്കറിയില്ല. അത് നന്നായി അറിയുന്ന നിങ്ങള്‍ താങ്ങാവുന്നതില്‍ കൂടുതല്‍ കടമെടുക്കാതിരിക്കുകയാണ് ബുദ്ധി.

3. മികച്ച ആരോഗ്യ ഇന്‍ഷൂറന്‍സ്

3. മികച്ച ആരോഗ്യ ഇന്‍ഷൂറന്‍സ്

ആശുപത്രി ചെലവുകളാണ് പലരുടെയും സാമ്പത്തിക പ്രതിസന്ധിക്ക് വലിയ കാരണമായിത്തീരാറ്. ഒരു ഹോസ്പിറ്റല്‍ കേസു മതി നിങ്ങളുടെ ബജറ്റ് കീഴ്‌മേല്‍ മറിക്കാന്‍. ചികില്‍സാരംഗത്തെ സാങ്കേതിക പുരോഗതിക്കൊപ്പം ഈ രംഗത്തെ ചെലവും കുതിക്കുകയാണ്. നിങ്ങള്‍ക്കും കുടുംബത്തിനും മികച്ച ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി എടുക്കുന്നതിലൂടെ ഇതൊഴിവാക്കാനാവും. നിങ്ങളുടെയും ആശ്രിതരുടെയും ചികില്‍സാ ചെലവുകള്‍ കവര്‍ ചെയ്യുന്നതാണം അതെന്നു മാത്രം.

4. അപ്രതീക്ഷത ചെലവുകൾക്കായി കരുതിവയ്ക്കുക

4. അപ്രതീക്ഷത ചെലവുകൾക്കായി കരുതിവയ്ക്കുക

സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുമ്പോള്‍ കാലൊന്നു തെന്നിയാല്‍ മതി, ഒന്നു രണ്ടു മാസം വീട്ടിലിരിക്കാം. ഇത്തരം ആകസ്മികതകള്‍ നമ്മെ തളര്‍ത്തുന്ന സ്ഥിതിയുണ്ടാവരുത്. നല്ല വരുമാനമുള്ള പലരും ഇത്തരം സന്ദര്‍ഭങ്ങളില്‍ പതറിപ്പോവുന്നതാണ് പതിവ്. മഴക്കാലത്തേക്ക് പഴമക്കാള്‍ വിഭവങ്ങള്‍ ശേഖരിച്ചുവയ്ക്കുന്ന പോലെ ഇത്തരം ആകസ്മികതകള്‍ക്കായി കരുതിവയ്ക്കാന്‍ നമുക്ക് സാധിക്കണം. അതിന് നല്ല സാമ്പത്തിക ആസൂത്രണം ആവശ്യമാണ്.

English summary

There four mistakes to avoid to keep financial stess at bay

There four mistakes to avoid to keep financial stess at bay
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X