ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ താല്‍പര്യമുണ്ടോ? ഇതാണ് പറ്റിയ സമയം

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയില്‍ വന്‍ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുന്നതാണ് ഭരണ മാറ്റങ്ങള്‍. ലോകത്തെവിടെയും ഇത് അങ്ങനെത്തന്നെ. ചില ഓഹരികള്‍ കൂപ്പുകുത്തുമ്പോള്‍ മറ്റു ചിലതിന്റെ കുതിച്ചുചാട്ടം കാണാനാവും.

നമ്മുടെ രാജ്യം തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ ഓഹരി വിപണിയിലും വലിയ അനിശ്ചിതത്വമാണ് അത് സൃഷ്ടിക്കുക. എന്നാല്‍ ഓഹരി വിപണിയിലെ ഇത്തരം മാറ്റങ്ങളെ പേടിക്കേണ്ടതുണ്ടോ എന്നതാണ് പ്രധാനമായ ചോദ്യം.


20 വര്‍ഷത്തെ വളര്‍ച്ച

20 വര്‍ഷത്തെ വളര്‍ച്ച

1999 ജനുവരി മുതലുള്ള 20 വര്‍ഷത്തെ നിഫ്റ്റിയുടെ കാര്യമെടുത്താല്‍ ഏഴ് വര്‍ഷം മാത്രമാണ് നഷ്ടമുണ്ടായത്. മൂന്നു വര്‍ഷം 50 ശതമാനത്തിലേറെ വളര്‍ച്ചയായിരുന്നു. 10 വര്‍ഷം ഒന്നു മുതല്‍ 15 ശതമാനം വരെയയാരുന്നു അതിന്റെ വാര്‍ഷിക നേട്ടം. 1999 ജനുവരിയില്‍ നിഫ്റ്റിയുടെ വ്യാപാരം 900ത്തിന് അടുത്തായിരുന്നു. എന്നാല്‍ ഇപ്പോഴത് 10,000ത്തിന് മുകളിലാണ്. അതായത് 20 വര്‍ഷത്തെ നിഫ്റ്റിയുടെ വളര്‍ച്ച 13.25 ശതമാനമാണ്. ഓഹരിവിപണികളിലെ കാല്‍ക്കാലിക ലാഭനഷ്ടങ്ങളില്‍ വലിയ കാര്യമില്ലന്നാണ് ഇത് വ്യക്തമാക്കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഓഹരി വിപണിയുടെ മൂല്യം കൂടിവരിക തന്നെയാണ്. മറ്റേത് സമ്പാദ്യത്തിലും 20 വര്‍ഷത്തിനിടയില്‍ ഇത്ര വലിയ വളര്‍ച്ചയുണ്ടാവാനുള്ള സാധ്യത കുറവാണ്.

വളര്‍ച്ച സ്ഥിരമാവണമെന്നില്ല

വളര്‍ച്ച സ്ഥിരമാവണമെന്നില്ല

എന്നാല്‍ ഈ നേട്ടം സ്ഥിരമല്ലെന്നതാണ് പ്രശ്‌നം. ഈ കാലയളവിലെ 40 ശതമാനം സമയത്തും നെഗറ്റീവായിരുന്നു വളര്‍ച്ച. ഇതിനിടയിലെ 11 വര്‍ഷവും സ്ഥിരം നിക്ഷേപങ്ങളുടെ താഴെയായിരുന്നു ഓഹരിവിപണി വളര്‍ച്ച. എന്നിട്ടും 20 വര്‍ഷത്തെ കണക്കെടുത്താല്‍ ഓഹരി വിപണി തന്നെയാണ് നേട്ടം കൊയ്തത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടമുണ്ടാക്കാന്‍ ഓഹരി വിപണി തന്നെയാണ് നല്ലതെന്നാണ് ഇതില്‍ നിന്ന് മനസ്സിലാവുന്നത്.

പെട്ടെന്ന് പണം ആവശ്യമുണ്ടോ?

പെട്ടെന്ന് പണം ആവശ്യമുണ്ടോ?

അതേസമയം, പെട്ടെന്ന് ലാഭം വേണമെന്നാഗ്രഹിക്കുന്നവര്‍ ഉള്ളതെല്ലാം ഇക്വിറ്റി ഷെയറുകളില്‍ നിക്ഷേപിക്കുന്നത് മണ്ടത്തരമാണെന്നും ഇത് വ്യക്തമാക്കുന്നു. സ്ഥിരമായി ആവശ്യമുള്ള ഏതെങ്കിനും അടവിനുള്ള തുക കണ്ടെത്താന്‍ ഓഹരികളെ ആശ്രയിക്കുന്നത് വിനയാവും. കഴിഞ്ഞ വര്‍ഷത്തെ ഓഹരി വിപണിയിലെ ട്രെന്റുകള്‍ പരിശോധിച്ചാല്‍ പുതുനിക്ഷേപകര്‍ക്ക് കാര്യമായ നഷ്ടം സഹിക്കേണ്ടി വന്നിട്ടില്ലെന്ന് കാണാനും. നിരവധി ചെറുകിട കമ്പനികള്‍ ലിസ്റ്റ് ചെയ്യപ്പെട്ടതും ഇതേത്തുടര്‍ന്ന് നിരവധി മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ രംഗത്തുവന്നതുമാണ് പ്രധാന കാരണം.

റിസ്‌ക്കെടുക്കാന്‍ തയ്യാറാണോ?

റിസ്‌ക്കെടുക്കാന്‍ തയ്യാറാണോ?

എന്നിട്ടും നിഫ്റ്റി കാര്യമായ വളര്‍ച്ച നേടിയില്ലെന്ന് കാണാനാവും. സ്ഥിര നിക്ഷേപങ്ങളാണ് ഒരു വേള കൂടുതല്‍ ലാഭകരമായത്. സ്മാള്‍ കാപ്പുകളും മിഡ്കാപ്പുകളും വലിയ നഷ്ടത്തിലായി. സ്മാള്‍ കാപ്പുകളില്‍ 20 ശതമാനമാണ് നഷ്ടമുണ്ടായത്. അതായത് സമ്പാദ്യത്തില്‍ 20 ശതമാനമോ 30 ശതമാനമോ നഷ്ടമുണ്ടായാല്‍ നിങ്ങള്‍ക്ക് താങ്ങാനാവുമോ എന്നതാണ് ഇവിടെ ഉയര്‍ന്നുവരുന്ന ചോദ്യം. നല്ല ഇക്വിറ്റികള്‍ക്ക് പോലും 50 ശതമാനം നഷ്ടമുണ്ടായ സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. ഇത് താങ്ങാനാവുമെങ്കില്‍ മാത്രമേ ഹ്രസ്വകാല നേട്ടത്തില്‍ കണ്ണു നട്ട് ഓഹരി വിപണിയിലേക്ക് പ്രവേശിക്കതുള്ളൂ എന്നര്‍ഥം.

ആറുമാസം അനിശ്ചിതത്വത്തിന്റേത്

ആറുമാസം അനിശ്ചിതത്വത്തിന്റേത്

ഏതായാലും അടുത്ത ആറു മാസം വലിയ അനിശ്ചിതത്വത്തിന്റേതായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയം മിക്കവാറും വന്‍ നഷ്ടങ്ങള്‍ക്കാണ് സാക്ഷ്യംവഹിച്ചത്. അതായത് നിങ്ങളുടെ ഇക്വിറ്റി ഓഹരി നിക്ഷേപങ്ങളെ കുറിച്ച് നല്ലൊരു വിലയിരുത്തല്‍ ആവശ്യമായ സമയമാണിത്. വിപണി പ്രക്ഷുബ്ധമാവുമ്പോള്‍ നിക്ഷേപങ്ങളെല്ലാം പിന്‍വലിക്കുന്ന ചിലരുണ്ട്. അത് നല്ല രീതിയല്ല. വേണമെങ്കില്‍ സ്‌മോള്‍ കാപ്പുകളില്‍ നിന്ന് ലാര്‍ജ് കാപ്പുകളിലേക്കുള്ള മാറ്റമാവാം. കാരണം ലാര്‍ജ് കാപ്പുകളില്‍ തകര്‍ച്ചയുടെ ആഘാതം കുറവായിരിക്കും. വളര്‍ച്ചയുടെ നേട്ടവും കുറവായതുപോലെ.

ഒരു കണക്കെടുപ്പ് നടത്തൂ

ഒരു കണക്കെടുപ്പ് നടത്തൂ

ഏതായാലും അടുത്ത ആറു മാസം അല്ലെങ്കില്‍ ഒരു വര്‍ഷം നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിച്ച് ഒരു തീരുമാനത്തിലെത്തുന്നതാണ് നല്ലത്. ഓഹരി നിക്ഷേപത്തില്‍ തൊടേണ്ട ആവശ്യമില്ലെങ്കില്‍ അതങ്ങനെ കിടക്കട്ടെ. അല്ലാത്തപക്ഷം ആവശ്യത്തിനുള്ള കാശ് തിരിച്ചെടുക്കുന്നതാണ് ഉത്തമം. ഡെറ്റ് മ്യൂച്വലിലേക്കോ ഫിക്‌സഡ് ഡിപ്പോസിറ്റിലേക്കോ അതിനെ വകമാറ്റാം. ഏപ്രില്‍, മെയ് മാസങ്ങളില്‍ വന്‍ തകര്‍ച്ചയുണ്ടാവുകയാണെങ്കില്‍ കൂടുതല്‍ നിക്ഷേപമിറക്കാനുള്ള നല്ലൊരു അവസരം തുറന്നുകിട്ടുകയും ചെയ്യും.

സൂചനകള്‍ അത്ര മോശമല്ല

സൂചനകള്‍ അത്ര മോശമല്ല

വരും തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമുണ്ടാവില്ലെന്ന രീതിയിലാണ് ഇപ്പോഴത്തെ വിലയിരുത്തലുകള്‍. അതേസമയം, സഖ്യകക്ഷി സര്‍ക്കാരുകള്‍ സാമ്പത്തിക രംഗത്തെ വളര്‍ച്ചയ്ക്ക് നല്ലതല്ലെന്ന വിലയിരുത്തല്‍ പൊതുവെയുണ്ട്. ഇതില്‍ കാര്യമില്ല. പലപ്പോഴും മറിച്ചാണ് അനുഭവം. സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിവെച്ച പല തീരുമാനങ്ങളുമുണ്ടായത് നിലനില്‍പ്പ് തുലാസില്‍ തൂങ്ങി നില്‍ക്കുന്ന സര്‍ക്കാരുകളുടെ കാലത്താണ്. തീരുമാനമെടുക്കുമ്പോള്‍ ഇക്കാര്യം കൂടി പരിഗണിക്കുന്നതാണ് ഉചിതം.

English summary

It's good time to take stock of your equity portfolio as the general election is on the door step

It's good time to take stock of your equity portfolio as the general election is on the door step
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X