നിങ്ങൾ ഡിസ്കൗണ്ട് സെയിലുകൾ കണ്ടാൽ ചാടി വീഴുന്നവരാണോ? എങ്കിൽ ഇതൊന്നു വായിക്കൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓൺലൈനിലായാലും ഷോപ്പുകളിലായാലും ഡിസ്കൗണ്ട് സെയിലുകളും വിലക്കുറവ് മേളകളും കണ്ടാൽ കണ്ണു മഞ്ഞളിക്കാത്തവർ കുറവാണ്. സാധനങ്ങൾക്ക് വില കുത്തനെ കുറച്ച് വ്യാപാരികൾ നമ്മെ സഹായിക്കാനിറങ്ങിയിരിക്കുന്നു എന്ന തോന്നലാണ് പലർക്കും.

ഈ അമിതാവേശത്തിൽ നമ്മുടെ സാമാന്യയുക്തിബോധം പോലും പിൻസീറ്റിലേക്ക് പോകുന്നു. ഇതിനു പിന്നിലെ തന്ത്രങ്ങളും തട്ടിപ്പുകളും തിരിച്ചറിയുന്നതിൽ നാം പരാജയപ്പെടുകയും ചെയ്യുന്നു.

വേണ്ടാത്തവയും വാങ്ങുന്നു

വേണ്ടാത്തവയും വാങ്ങുന്നു

ഡിസ്കൗണ്ട് മേളകളിൽ നിബന്ധനകളുടെ ചരടിൽ കോർത്താവും പലപ്പോഴും വിലക്കുറവ് ലഭ്യമാക്കുക. മുന്നെണ്ണം എടുത്താൽ ഒരെണ്ണം ഫ്രീ എന്നിങ്ങനെ. ഒന്ന് മാത്രം ആവശ്യമുള്ളിടത്താണ് കൂടുതൽ കാശ് നൽകി രണ്ടെണ്ണം അധികം വാങ്ങുന്നത്. ലളിതമായ റിട്ടേൺ ഓഫറുകളും പലപ്പോഴും ചതിക്കാറുണ്ട്. ഇഷ്ടപ്പെട്ട ഒന്നു മാത്രം എടുത്ത് ബാക്കി തിരികെ നൽകാം എന്നു കരുതിയാണ് മൂന്നെണ്ണത്തിന് ഓർഡർ ചെയ്യുക. ഭൂരിപക്ഷം കേസുകളിലും മടക്കി നൽകൽ നടക്കാറില്ലെന്നാണ് ഈ മേഖലയിൽ നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്‌.

വിലക്കുറവ് മാത്രം നോക്കരുത്

വിലക്കുറവ് മാത്രം നോക്കരുത്

എം ആർ പിയെക്കാൾ അമ്പതോ അറുപതോ ശതമാനം വിലക്കുറവ് കണ്ടാവും നാം സാധനങ്ങൾ ഓർഡർ ചെയ്യുന്നത്. എന്നാൽ അതു മാത്രം നോക്കിയാൽ മതിയോ? ഉദാഹരണമായി ജനുവരി മാസം വാഹന കമ്പനികൾ കാറിന് വൻ ഓഫറുകൾ പ്രഖ്യാപിക്കുന്നത് കാണാം. എന്താണ് കാരണം? ഡിസംബറിൽ നിർമിച്ച കാറുകളായിരിക്കാം അത്. ദീർഘകാലത്തെ ഉപയോഗത്തിനാണ് അത് വാങ്ങുന്നതെങ്കിൽ ഓകെ. അല്ലെങ്കിൽ അത് വലിയ നഷ്ടമാവും. രണ്ടു വർഷം കഴിഞ്ഞ് വാഹനം വിൽക്കുമ്പോൾ മൂന്ന് വർഷം പഴക്കമുള്ള മോഡലിന്റെ വിലയേ നിങ്ങൾക്ക് ലഭിക്കൂ.

പോസ്റ്റ് സെയിൽ സർവീസും നോക്കണം

പോസ്റ്റ് സെയിൽ സർവീസും നോക്കണം

വിലക്കുറവ് മാത്രം നോക്കി പ്രൊഡക്ടുകൾ വാങ്ങുമ്പോൾ അതിന്റെ കൂടെയുള്ള സേവനങ്ങളും പരിഗണിക്കണം. ഉദാഹരണമായി മൊബൈൽ ഫോൺ വാങ്ങുമ്പോൾ അതോടൊപ്പം വാറണ്ടി, റീപ്ലെയിസ്മെന്റ് സേവനങ്ങൾ തുടങ്ങിയവയും നോക്കണം.

എന്തുകൊണ്ട് ഡിസ്കൗണ്ട്?

എന്തുകൊണ്ട് ഡിസ്കൗണ്ട്?

എന്തുകൊണ്ടാണ് ഇത്ര കുറഞ്ഞ നിരക്കിൽ സാധനങ്ങളും സേവനങ്ങളും നൽകുന്നതെന്ന് ഒരുവട്ടം ആലോചിക്കാൻ മറക്കരുത്. ബാങ്ക് ഓഫറുകൾ ഉദാഹരണം. നിക്ഷേപത്തിന് വലിയ പലിശ ഓഫർ ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങൾ മിക്കവാറും തകർച്ച നേരിടുന്നവയായിരിക്കും. പിടിച്ചു നിൽക്കാനുള്ള മൂലധനം സ്വരൂപിക്കുകയാവും ഇതിനു പിന്നിലെ തന്ത്രം.

ഓൾഡ് സ്റ്റോക്കുകളാണോ?

ഓൾഡ് സ്റ്റോക്കുകളാണോ?

ഡിസ്കൗണ്ട് മേളകളിലൂടെ നടക്കുന്നത് പലപ്പോഴും കെട്ടിക്കിടക്കുന്ന സാധനങ്ങളുടെ വിൽപനയാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. പ്രത്യേകിച്ച് ടെക്സ്റ്റൈൽസ്, പാദരക്ഷകൾ തുടങ്ങിയവ. നിർമിച്ച് ഏതാനും വർഷം കഴിഞ്ഞായിരിക്കും അവ നാം സ്വന്തമാക്കുന്നത്. പിന്നെ അവയ്ക്ക് അധികം ആയുസ്സുണ്ടാവണമെന്നില്ല.

വില ശരിക്കും കുറയുന്നുണ്ടോ?

വില ശരിക്കും കുറയുന്നുണ്ടോ?

യഥാർഥ വിലയിൽ കാര്യമായ കുറവ് വരുത്താതെയാണ് പലപ്പോഴും ഡിസ്കൗണ്ട് സെയിലുകളിൽ വിൽപ്പന നടക്കുന്നത്. ഡിസ്കൗണ്ട് കഴിഞ്ഞാലും തങ്ങൾക്ക് നല്ല മാർജിൻ ലഭിക്കുന്ന രീതിയിലാവും വ്യാപാരികൾ സാധനങ്ങൾക്ക് വിലയിടുക. ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ അല്ലാത്തവയ്ക്ക് പ്രത്യേകിച്ചും. കാരണം അവയുടെ ശരിയായ വില കണ്ടെത്തുക എളുപ്പമല്ല

ഈ പറഞ്ഞതിനർഥം എല്ലാ ഡിസ്കൗണ്ട് സെയിലുകളും തട്ടിപ്പാണെന്നല്ല. മിന്നുന്നതെല്ലാം പൊന്നല്ല എന്നു മാത്രം.

Read more about: amazon flipkart ആമസോൺ
English summary

Do you fall off if you see discount sales?

Do you fall off if you see discount sales?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X