കേന്ദ്രം സമ്പൂർണ ബജറ്റ് അവതരിപ്പിക്കുകയില്ല; ഊഹാപോഹങ്ങൾ നീങ്ങുന്നു

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോദി സർക്കാർ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുമെന്ന് ചില മാധ്യമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.ലോക്സഭ പുറത്തിറക്കിയ താൽക്കാലിക കലണ്ടറിൽ ഫെബ്രുവരി 1 ന് ഇടക്കാല ബജറ്റ് പ്രഖ്യാപനത്തെ സൂചിപ്പിക്കുന്നു. .രാജ്യം വരും മാസങ്ങളിൽ ഇലക്ഷനെ അഭിമുഖീകരിക്കാൻ പോവുകയാണെങ്കിൽ ജനാധിപത്യ രാജ്യങ്ങളിലെ ഗവൺമെന്റുകൾ ഇടക്കാല ബജറ്റാണ് തയ്യാറാക്കി അവതരിപ്പിക്കുക. ലളിതമായി പറഞ്ഞാൽ, നിലവിലുള്ള രാഷ്ട്രീയ കക്ഷി തന്നെ അധികാരത്തിൽ തുടരുമോ ഇല്ലയോ 2019 മെയ് മാസത്തിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പ് ഫലമാണ് തീരുമാനിക്കുക.

കേന്ദ്രം സമ്പൂർണ ബജറ്റ് അവതരിപ്പിക്കുകയില്ല; ഊഹാപോഹങ്ങൾ നീങ്ങുന്നു

പുതിയ ഗവൺമെന്റ് നിലവിൽ വരുന്ന സമയം വരെ ഒരു സാമ്പത്തിക വർഷാവസാനത്തിന്റെ കാലാവധി തീരുവയ്ക്കായി ഇടക്കാല ബജറ്റ് തയ്യാറാക്കുകയും ബജറ്റ് പദ്ധതി രൂപപ്പെടുത്തുകയും ചെയ്യുന്നു. 
ഇത്തരത്തിലുള്ള ബഡ്ജറ്റ് വോട്ട് ഓൺ അക്കൗണ്ട് എന്നും അറിയപ്പെടുന്നു. അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട്, നിലവിൽ ഉള്ള ഗവൺമെന്റിന്റെ ബഡ്ജറ്റ് നയങ്ങൾ അടുത്ത ഗവൺമെന്റിനു മുകളിൽ ചുമത്തുക ശരിയായ കാര്യമല്ല. മാത്രമല്ല , പുതിയ സർക്കാരിന് വ്യത്യസ്ത സാമ്പത്തിക അജണ്ടയുണ്ടായേക്കാം. മോദി സർക്കാർ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുമെന്ന് സർക്കാർ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി എന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.ഈ ഊഹാപോഹങ്ങൾ തെറ്റാണെന്ന് , മുൻ ധനകാര്യമന്ത്രി യശ്വന്ത് സിൻഹ പറഞ്ഞു,ഒരു പൂർണ ബജറ്റ് അവതരിപ്പിക്കുക എന്നത് പൂർണമായും അപ്രസക്തവും ഭരണഘടനാ വിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് സമ്മേളനം ജനുവരി 31 ന് ആരംഭിക്കും

Read more about: interim budget 2019 budget
English summary

Centre Will Present A interim budget ; Clarifies Speculations

the provisional calendar released by the Lok Sabha indicated the event on 1 February as interim budget
Story first published: Wednesday, January 30, 2019, 17:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X