ട്രെയിന്‍ യാത്രയിലെ വായന ഇനി എളുപ്പം; മാഗ്സ്റ്ററുമായി കൈകോര്‍ത്ത് ഇന്ത്യന്‍ റെയില്‍വേ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: നിങ്ങള്‍ ട്രെയിന്‍ യാത്രയ്ക്കിടയില്‍ മൊബൈലിലോ ടാബിലോ വായിക്കാന്‍ ഇഷ്ടപ്പെടുന്നവരകാണോ? എങ്കില്‍ ഇതാ ഒരു എളുപ്പമേറിയതും ചെലവു കുറഞ്ഞതുമായ വഴി തുറന്നിട്ടിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി).

 അറ്റ്‌ലസ് ജ്വല്ലറിയുടെ ഓഹരികള്‍ കുതിച്ചുകയറുന്നു; രാമചന്ദ്രന്‍ എന്ന വിശ്വാസത്തിന്റെ  തിരിച്ചുവരവ് അറ്റ്‌ലസ് ജ്വല്ലറിയുടെ ഓഹരികള്‍ കുതിച്ചുകയറുന്നു; രാമചന്ദ്രന്‍ എന്ന വിശ്വാസത്തിന്റെ തിരിച്ചുവരവ്

ഏറ്റവും വലിയ ഡിജിറ്റല്‍ ന്യൂസ്സ്റ്റാന്റ്

ഏറ്റവും വലിയ ഡിജിറ്റല്‍ ന്യൂസ്സ്റ്റാന്റ്

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ന്യൂസ്സ്റ്റാന്റായ മാഗ്സ്റ്ററുമായി ഇന്ത്യന്‍ റെയില്‍വേയുടെ ഇ ടിക്കറ്റ് ബുക്കിംഗ് ഏജന്‍സി കൈകോര്‍ത്തതോടെയാണിത്. ഐആര്‍സിടിസി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഡിജിറ്റല്‍ വായനയുടെ പുത്തന്‍ അനുഭവങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ സമ്മാനിക്കുന്നത്.

അയ്യാരത്തിലേറെ മാഗസിനുകള്‍

അയ്യാരത്തിലേറെ മാഗസിനുകള്‍

ലോകമെങ്ങുമുള്ള നാലായിരത്തിലേറെ പ്രസാധകരുടെ പതിനായിരത്തിലേറെ മാഗസിനുകളും ദിനപ്പത്രങ്ങളുമാണ് ഐആര്‍സിടിസിയുടെ ആറരക്കോടിയിലേറെ വരുന്ന വരിക്കാര്‍ക്ക് വായിക്കാന്‍ അവസരം ലഭിക്കുന്നത്. ആകര്‍ഷകമായ ഓഫറിലാണ് ഈ സൗകര്യം ഐആര്‍സിടിസി വരിക്കാര്‍ക്ക് മാഗ്സ്റ്റര്‍ നല്‍കിയിരിക്കുന്നത് എന്നതാണ് ഇതിന്റെ സവിശേഷത.

കുറഞ്ഞ നിരക്കില്‍ മികച്ച വായന

കുറഞ്ഞ നിരക്കില്‍ മികച്ച വായന

ജിഎസ്ടി ഉള്‍പ്പെടെ 24 രൂപയാണ് ഏറ്റവും കുറഞ്ഞ പാക്കേജ് നിരക്ക്. ഒരു ദിവസത്തെ വാലിഡിറ്റിയാണ് ഇതിന് ലഭിക്കുക. ഇതിനു പുറമെ ഒരു ആഴ്ച, ഒരു മാസം, ഒരു വര്‍ഷം എന്നിങ്ങനെ സൗകര്യത്തിനനുസരിച്ച് പാക്കേജ് കാലയളവ് തിരഞ്ഞെടുക്കുവാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ട്രയല്‍ പാക്കേജ് എന്ന നിലയില്‍ ഏഴ് ദിവസത്തെ സൗജന്യ സേവനവും ഡിജിറ്റല്‍ ന്യൂസ്സ്റ്റാന്റ് അനുവദിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്ക് 36ഉം മാസത്തിന് 117ഉം വര്‍ഷത്തിന് 589 ഉം രൂപയാണ് ഈടാക്കുന്നത്. മാഗ്സ്റ്ററിന്റെ സാധാരണ വരിസംഖ്യ ഒരു മാസത്തിന് 399ഉം വര്‍ഷത്തിന് 3999 ഉം രൂപയാണ്.

മലയാളം ഉള്‍പ്പെടെ മാഗസിനുകള്‍

മലയാളം ഉള്‍പ്പെടെ മാഗസിനുകള്‍

മലയാളം,തമിഴ്, മറാത്തി, തെലുങ്ക്, കന്നഡ, ബംഗാളി, പഞ്ചാബി, ഗുജറാത്തി, ഉര്‍ദു തുടങ്ങിയ പ്രാദേശിക ഭാഷകളിലും ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പ്രമുഖ മാഗസിനുകള്‍, അമേരിക്ക, ബ്രിട്ടന്‍, സിംഗപ്പൂര്‍, ആസ്‌ത്രേലിയ, കാനഡ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള മികച്ച പ്രസിദ്ധീകരണങ്ങളും ഐആര്‍സിടിസി വരിക്കാര്‍ക്ക് ലഭ്യമാകും.

40ലേറെ വിഷയങ്ങള്‍

40ലേറെ വിഷയങ്ങള്‍

ഓട്ടോമോട്ടീവ്, ബിസിനസ്, കോമിക്‌സ്, വിദ്യാഭ്യാസം, വിനോദം, ഫാഷന്‍, ഫിറ്റ്‌നസ്, ലൈഫ്‌സ്റ്റൈല്‍, വാര്‍ത്ത, രാഷ്ട്രീയം, ശാസ്ത്രം, സാങ്കേതികം, യാത്ര തുടങ്ങി 40ലേറെ വിഷയങ്ങളിലുള്ള മാഗസിനുകളാണ് മാഗ്സ്റ്റര്‍ ലഭ്യമാക്കുക. ആറു മുതല്‍ 60 വയസിനു മുകളില്‍ ഉള്ളവര്‍ക്കു വരെ അനുയോജ്യമായ പ്രസിദ്ധീകരണങ്ങള്‍ പാക്കേജില്‍ ഉണ്ടാകും.

ഓഫ്‌ലൈനിലും വായിക്കാം

ഓഫ്‌ലൈനിലും വായിക്കാം

മാഗസിനുകള്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ അവ വായിക്കാന്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമില്ലെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. യാത്രയ്ക്കിടയില്‍ നെറ്റ് കണക്ഷന്‍ കട്ടാവുന്നത് കൊണ്ട് വലിയ ബുദ്ധിമുട്ടുണ്ടാവില്ല എന്നര്‍ഥം. ഡൗണ്‍ലോഡ് ചെയ്ത മാഗസിനുകള്‍ ഓഫ് ലൈനായും വായിക്കാം.

വരിക്കാര്‍ ചെയ്യേണ്ടത്

വരിക്കാര്‍ ചെയ്യേണ്ടത്

ഐആര്‍സിടിസി വരിക്കാര്‍ക്കാണ് ഈ സേവനം മാഗ്സ്റ്റര്‍ ലഭ്യമാക്കിയിരിക്കുന്നത്. തങ്ങളുടെ യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം ഐആര്‍സിടിസി എക്‌സ്‌ക്ലൂസീവ് എന്നതിന് ചുവടെയുള്ള ഡിജിറ്റല്‍ മാഗസിന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം താല്‍പര്യമുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ഓണ്‍ലൈനായി തന്നെ പെയ്‌മെന്റ് നടത്താനുള്ള സൗകര്യവും ഇവിടെയുണ്ട്.

English summary

IRCTC partners with Magzter to provide unmatched online reading experience to passengers

IRCTC partners with Magzter to provide unmatched online reading experience to passengers
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X