നിങ്ങള്‍ ഉപയോഗിക്കുന്ന ചില ഇ വാലറ്റുകളെ ഫെബ്രുവരി 28നു ശേഷം കണ്ടില്ലെന്നു വന്നേക്കാം!

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: പേടിഎം, മൊബിക്വിക്, പേയുമണി, സിട്രസ്, സിറ്റി മാസ്റ്റര്‍ പാസ്സ് തുടങ്ങി നാം നിത്യവും ഉപയോഗിക്കുന്ന ഇ വാലറ്റ് പ്ലാറ്റ്‌ഫോമുകള്‍ നിരവധിയാണ്. എന്നാല്‍ ഇവയില്‍ ചിലതെല്ലാം ഈ വര്‍ഷം ഫെബ്രുവരി 28നു ശേഷം അപ്രത്യക്ഷമായാല്‍ അല്‍ഭുതപ്പെടേണ്ടതില്ല. പ്രത്യേകിച്ച് ചെറുകിട കമ്പനികളുടെ നിയന്ത്രണത്തിലുള്ള ഇ വാലറ്റുകള്‍.

 

അസംഘടിത തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷന്‍; പദ്ധതിയെ കുറിച്ച് അറിയേണ്ടതെല്ലാം

കാരണം മറ്റൊന്നുമല്ല; കെവൈസി നിബന്ധനകള്‍ പൂര്‍ത്തീകരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ച സമയം ഫെബ്രുവരി 28ഓടെ തീരും. അതോടെ കെവൈസി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്ത ഇ വാലറ്റ് അക്കൗണ്ടുകള്‍ മരവിപ്പിക്കേണ്ടിവരും. ഇതോടെ പ്രതിസന്ധിയിലാവുക ചെറിയ ഇ വാലറ്റ് കമ്പനികളാവും.


എന്താണ് കെവൈസി

എന്താണ് കെവൈസി

കോ യുവര്‍ കസ്റ്റമര്‍ (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) എന്നതിന്റെ ചുരുക്ക രൂപമാണ് കെവൈസി. അഥവാ നിങ്ങളുടെ കസ്റ്റമര്‍ ഇ വാലറ്റ് രജിസ്‌ട്രേഷന്‍ വേളയില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ശരിയാണോ എന്ന് ഉറപ്പുവരുത്താനുള്ളതാണത്. വ്യാജ ഐഡന്റിറ്റിയില്‍ പണമിടപാടുകള്‍ നടക്കുന്നത് തടയുന്നതിന് വേണ്ടിയാണിത്.

ആവശ്യമായ രേഖകള്‍

ആവശ്യമായ രേഖകള്‍

പേരുവിവരങ്ങള്‍, ഫോട്ടോഗ്രാഫ്, അഡ്രസ് തെളിയിക്കുന്ന രേഖകള്‍ തുടങ്ങിയവയാണ് പ്രധാനമായും കെവൈസിക്ക് ആവശ്യമുള്ള രേഖകള്‍. പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങി അംഗീകൃത രേഖകളേതായാലും മതിയാവും. എന്നാല്‍ കെവൈസി പൂര്‍ത്തിയാവണമെങ്കില്‍ പാന്‍ നമ്പര്‍, മൊബൈലുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയവയും ആവശ്യമായി വരും.

ആര്‍ബിഐയുടെ അന്ത്യശാസനം

ആര്‍ബിഐയുടെ അന്ത്യശാസനം

2017 ഒക്ടോബറിലാണ് കെവൈസിയുമായി ബന്ധപ്പെട്ട് ആര്‍ബിഐ ആദ്യ സര്‍ക്കുലര്‍ ഇറക്കുന്നത്. ആ വര്‍ഷം ഡിസംബറിന് മുമ്പ് ഇ വാലറ്റ് സ്ഥാപനങ്ങള്‍ ഇത് പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടായിരുന്നു സര്‍ക്കുലര്‍. എന്നാല്‍ സമയം നീട്ടണമെന്ന കമ്പനികളുടെ അപേക്ഷ മാനിച്ച് ആദ്യം 2018 ഫെബ്രുവരി 28 വരെയും പിന്നീട് 2019 ഫെബ്രുവരി 28 വരെയും ദീര്‍ഘിപ്പിച്ചു നല്‍കുകയായിരുന്നു. ഈ 28നു ശേഷവും കെവൈസി രേഖകള്‍ ഹാജരാക്കാത്ത അക്കൗണ്ടുകള്‍ ഉപയോഗ ശൂന്യമാവും എന്നാണ് ആര്‍ബിഐയുടെ മുന്നറിയിപ്പ്.

കെവൈസിക്ക് കടമ്പകളേറെ

കെവൈസിക്ക് കടമ്പകളേറെ

എന്നാല്‍ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ജനങ്ങളില്‍ നിന്ന് ഇത്തരം രേഖകള്‍ ശേഖരിച്ച് വിവരങ്ങള്‍ ഉറപ്പുവരുത്തുകയെന്നത് അത്രമ എളുപ്പമുള്ള ജോലിയല്ല. നേരത്തേയാണെങ്കില്‍ ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വെരിഫിക്കേഷന് അവസരമുണ്ടായിരുന്നു. എന്നാല്‍ സുപ്രിംകോടതിയുടെ വിധിയോടെ ഇത്തരം കാര്യങ്ങള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്ക് വന്നു.

ചെറിയ കമ്പനികള്‍ പ്രതിസന്ധിയില്‍

ചെറിയ കമ്പനികള്‍ പ്രതിസന്ധിയില്‍

പിന്നെയുള്ള ഒരു വഴി ആളുകളെ നേരില്‍ സമീപിച്ച് രേഖകള്‍ പരിശോധിക്കുകയെന്നുള്ളതാണ്. ഇത് വലിയ സ്ഥാപനങ്ങള്‍ക്ക് സാധിക്കുമെങ്കിലും ചെറിയ കമ്പനികള്‍ക്ക് കഴിയുന്ന കാര്യമല്ല. അത്രയേറെ മനുഷ്യാധ്വാനവും ചെലവും അതിന് വേണ്ടിവരും എന്നതു തന്നെ കാരണം. മാത്രമല്ല ജനങ്ങളില്‍ നിന്ന് പലപ്പോഴും വേണ്ട സഹകരണം ലഭിച്ചുകൊള്ളണമെന്നുമില്ല. പൊതുവെ ഡാറ്റകള്‍ ചോരല്‍ പതിവായതിനാല്‍ തങ്ങളുടെ വിലപ്പെട്ട വിവരങ്ങള്‍ ഇത്തരം കമ്പനികള്‍ക്ക് നല്‍കാനുള്ള താല്‍പര്യക്കുറവ് വേറെയും. ഇങ്ങനെ വന്നാല്‍ ചെറു സ്ഥാപനങ്ങള്‍ക്ക് അവരുടെ വരിക്കരെ കൂട്ടമായി നഷ്ടമാവുകയും തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്ന സ്ഥിതിയാവും ഉണ്ടാവുക.

യുപിഐയിലേക്ക് കൂടുമാറ്റം

യുപിഐയിലേക്ക് കൂടുമാറ്റം

ചെറു ഇ വാലറ്റ് കമ്പനികളെ കുഴക്കുന്ന മറ്റൊരു പ്രശ്‌നം ആളുകള്‍ യുപിഐ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിത്തുടങ്ങി എന്നുള്ളതാണ്. ഇന്റര്‍മീഡിയറ്റ് പേമെന്റ് സര്‍വീസുകള്‍ വഴി ഫണ്ടുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ബാങ്കുകള്‍ക്ക് അവസരമൊരുക്കുന്നതാണ് യുപിഐ. ബാങ്കുകള്‍ നേരത്തേ കെവൈസി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട് എന്നതിനാല്‍ യുപിഐ ഉപയോക്താക്കള്‍ക്ക് കെവൈസിയുടെ ആവശ്യവുമില്ല. ഇതുവഴിയുള്ള ഫണ്ട് ട്രാന്‍സ്ഫര്‍ എളുപ്പമാണെന്നതാണ് ആളുകളുടെ കൂടുമാറ്റത്തിന്റെ മറ്റൊരു കാരണം.

ഉപയോക്താക്കള്‍ ജാഗ്രതൈ

ഉപയോക്താക്കള്‍ ജാഗ്രതൈ

ഇ വാലറ്റിലൂടെ പണമിടപാട് നടത്തുന്നവര്‍ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. നിങ്ങള്‍ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമില്‍ നിങ്ങള്‍ കെവൈസി വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയെന്നതാണ് അതിലൊന്ന്. അല്ലത്തപക്ഷം പേടിഎം പോലുള്ള പ്ലാറ്റ്‌ഫോമിലേക്ക് നിങ്ങള്‍ മാറ്റിയ തുക ഫെബ്രുവരി 28ന് ശേഷം ഉപയോഗിക്കാന്‍ പറ്റിയെന്നു വരില്ല. കെവൈസി വിവരങ്ങള്‍ നല്‍കി അത് വെരിഫൈ ചെയ്യപ്പെടുന്നത് വരെ നിങ്ങള്‍ കാത്തിരിക്കേണ്ടി വരും. ചെറിയ കമ്പനികളാണെങ്കില്‍ അവയുടെ ഭാവി പ്രവചിക്കാന്‍ പറ്റാത്ത സ്ഥിതിയാണിപ്പോള്‍.

English summary

KYC now mandatory for Paytm, mobile wallets: Here’s how to update online

KYC now mandatory for Paytm, mobile wallets: Here’s how to update online
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X