കരകയറാനാവാതെ രൂപ; തുടര്‍ച്ചയായ നാലാം ദിവസവും മൂല്യം ഇടിഞ്ഞു

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ ഡോളറിനെതിരേ 11 പൈസയുടെ ഇടിവാണ് ഇന്ത്യന്‍ കറന്‍സിക്കുണ്ടായത്. ഇതോടെ ഡോളറിനെതിരേ രൂപയുടെ മൂല്യം 71.34 ആയി കുറഞ്ഞു. അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടായ വര്‍ധനവാണ് ഇതിന് കാരണമായി പറയുന്നത്. ഇതോടൊപ്പം ആഭ്യന്തര വിപണിയില്‍ ഓഹരികള്‍ വ്യാപകമായി വിറ്റഴിക്കപ്പെട്ടതും വിദേശ നിക്ഷേപത്തിലുണ്ടായ കുറവും രൂപയുടെ തകര്‍ച്ചയ്ക്ക് കാരണമായതായി ഇന്റര്‍ ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് (ഫോറെക്‌സ്) വ്യാപാരികള്‍ അഭിപ്രായപ്പെട്ടു.

 

അസംഘടിത തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷന്‍; പദ്ധതിയെ കുറിച്ച് അറിയേണ്ടതെല്ലാം

തുടര്‍ച്ചയായ നാലാം ദിവസവും തകര്‍ച്ച നേരിട്ട രൂപയുടെ മൂല്യത്തില്‍ 65 പൈസയുടെ കുറവാണുണ്ടായത്. തിങ്കളാഴ്ച വ്യാപാരം തുടങ്ങുമ്പോള്‍ 71.35 ആയിരുന്നു രൂപയുടെ മൂല്യം. പിന്നീടത് 71.52ലേക്ക് കൂപ്പുകുത്തി. എന്നാല്‍ വ്യാപാരം അവസാനിക്കുമ്പോഴേക്കും 71.34 എന്ന സ്ഥിതിയിലേക്ക് തിരിച്ചുകയറി. വെള്ളിയാഴ്ച രൂപയുടെ മൂല്യം 7 പൈസ കുറഞ്ഞ് 71.23ലായിരുന്നു അവസാനിച്ചത്.

കരകയറാനാവാതെ രൂപ; തുടര്‍ച്ചയായ നാലാം ദിവസവും മൂല്യം ഇടിഞ്ഞു

2018 നവംബറിന് ശേഷമുള്ള ഏറ്റവും വലിയ വിലയാണ് എണ്ണ വിലയില്‍ തിങ്കളാഴ്ച രേഖപ്പെടുത്തിയത്. സൗദിയും റഷ്യയും എണ്ണ ഉല്‍പ്പാദനം കുറച്ചതും വെനിസ്വേലയ്ക്കും ഇറാനുമെതിരായ യുഎസ് ഉപരോധവുമാണ് എണ്ണ വില വര്‍ധിക്കാന്‍ കാരണം. 0.15 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ക്രൂഡ് ഓയില്‍ വിലയില്‍ തിങ്കളാഴ്ചയുണ്ടായത്. അതോടെ ബാരലിന് 66.39 ഡോളര്‍ എന്ന നിരക്കിലേക്ക് ഉയര്‍ന്നു.

English summary

The rupee weakened by 11 paise to end 71.34 against the US dollar on Monday amid firming crude oil prices and persistent foreign fund outflows. Heavy selling in domestic equity markets also weighed on the rupee, forex traders said

The rupee weakened by 11 paise to end 71.34 against the US dollar on Monday amid firming crude oil prices and persistent foreign fund outflows. Heavy selling in domestic equity markets also weighed on the rupee, forex traders said
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X