ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ് സ്ഥിരാംഗത്വം

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (യുഎല്‍സിസിഎസ്) ബ്രസ്സല്‍സ് ആസ്ഥാനമായ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സില്‍ സ്ഥിരാംഗത്വം ലഭിച്ചു. പ്രാഥമിക സഹകരണസംഘത്തില്‍പ്പെട്ട ഊരാളുങ്കല്‍ സൊസൈറ്റി ഐസിഎ അംഗത്വം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യസ്ഥാപനമാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന കോ-ഓപ്പറേറ്റീവ് അലയന്‍സ് ആഗോള സമ്മേളനത്തില്‍ അലയന്‍സ് പ്രസിഡന്റ് ഏരിയല്‍ ഗ്വാര്‍ക്കോയില്‍ നിന്ന് ഊരാളുങ്കല്‍ സൊസൈറ്റി പ്രസിഡന്റ് രമേശന്‍ പാലേരി അംഗത്വം ഏറ്റുവാങ്ങി.

 

എന്തിനാണ് പാന്‍ കാര്‍ഡ്? പെര്‍മനന്റ് അക്കൗണ്ട് നമ്പറിനെ കുറിച്ച് അറിയേണ്ടതെല്ലാം

ഐസിഎ അംഗീകാരം ലഭിക്കുന്നതിലൂടെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് വിദ്യാഭ്യാസം, സാങ്കേതികവിദ്യ, നൈപുണ്യവികസനപരിശീലനം എന്നിവയില്‍ ഐസിഎയുമായി ചേര്‍ന്ന് ആഗോളതല പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കും. ചടങ്ങില്‍ ഐസിഎ സഹകരണമേധാവികള്‍, യുഎല്‍സിസിഎസ് ഗ്രൂപ്പ് സിഇഒ രവീന്ദ്രന്‍ കസ്തൂരി, യുഎല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ.ടി.പി.സേതുമാധവന്‍, പ്രോജക്ട് കോര്‍ഡിനേറ്റര്‍ കിഷോര്‍കുമാര്‍, ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ഡ്യൂട്ടി ടു ദി ചെയര്‍മാന്‍ അഭിജിത് എം.ടി തുടങ്ങിയവരും പങ്കെടുത്തു.

ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ് സ്ഥിരാംഗത്വം

സഹകരണ രംഗത്തെ പ്രവര്‍ത്തന മികവനുള്ള മികച്ച മാതൃകയാണ് ഊരാളുങ്കല്‍ സൊസൈറ്റിയെന്ന് അലയന്‍സ് പ്രസിഡന്റ് ഏരിയല്‍ ഗ്വാര്‍ക്കോ അഭിപ്രായപ്പെട്ടു. നൈപുണ്യ വികസനം, സാങ്കേതികവിദ്യ എന്നിവയില്‍ പരിശീലനം നല്‍കുന്ന അന്താരാഷ്ട്ര കേന്ദ്രം ഡല്‍ഹിയില്‍ ആരംഭിക്കുമെന്ന് ഊരാളുങ്കള്‍ സൊസൈറ്റി പ്രസിഡന്റ് രമേശന്‍ പാലേരി അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവച്ച ഊരാളുങ്കല്‍ സൊസൈറ്റി ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മാണ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നു.

എഞ്ചിനീയറിംഗ് മികവും പദ്ധതികള്‍ നടപ്പിലാക്കുന്നതിലെ കാര്യക്ഷമത, വേഗത, സൗന്ദര്യം എന്നിവയുടെ ഇതിനകം ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഒരു കരാര്‍ സ്ഥാപനം എന്നതിലപ്പുറം തൊഴിലാളികളുടെ ക്ഷേമത്തിന് വലിയ പ്രാധാന്യം നല്‍കുന്ന ഊരാളുകങ്കല്‍ സൊസൈറ്റി ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് വലിയ മാതൃകയാണ്. നിലവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ കരാര്‍ ഏജന്‍സിയാണ് ഊരാളുങ്കല്‍ സൊസൈറ്റി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ ടൂറിസം, ഐടി, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളിലും തങ്ങളുടേതായ മുദ്ര പതിപ്പിക്കാന്‍ സൊസൈറ്റിക്ക് ഇതിനകം സാധിച്ചു. മൂന്ന് ദശലക്ഷം സഹകരണ സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംഘടനയാണ് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ്.

English summary

uralungal society gets ica membership

uralungal society gets ica membership
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X