പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍: ഇപ്പോള്‍ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തപാല്‍ സേവനത്തിനായി ആരംഭിച്ച ഇന്ത്യ പോസ്റ്റ് അഥവാ പോസ്റ്റല്‍ വകുപ്പ് അടുത്തകാലത്തായി നിരവധി ബാങ്കിംഗ് സേവനങ്ങളും നല്‍കിവരുന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. സാധാരണക്കാരില്‍ നിക്ഷേപക ശീലം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ചെറിയ ചെറിയ സേവിംഗ്‌സ് സ്‌കീമുകളാണ് പോസ്റ്റ് ഓഫീസിലേത്. നിലവില്‍ അത്തരം ഒന്‍പത് സ്‌കീമുകള്‍ ഇവിടെ ലഭ്യമാണ്.

 

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് (പിഒഎഎ), 5 വര്‍ഷ പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റ് അക്കൗണ്ട് (ആര്‍ഡി), പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് (ടിഡി), പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി അക്കൗണ്ട് (എംഐഎസ്), സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം (എസ്‌സിഎസ്എസ്), 15 വര്‍ഷ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് (പിപിഎഫ്), നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ (എന്‍എസ്‌സി), കിസാന്‍ വികാസ് പത്ര (കെവിപി), സുകന്യ സമൃദ്ധി യോജന സ്‌കീം (എസ്എസ്‌വൈസി) എന്നിവയാണ് ഒന്‍പ്ത് സ്‌കീമുകള്‍. ചെറികട നിക്ഷേപ പദ്ധതികളില്‍ സര്‍ക്കാര്‍ അപ്പപ്പോള്‍ നിശ്ചയിക്കുന്ന പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് അക്കൗണ്ടുകള്‍ക്ക് ബാധകമാവുക.

1

പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളെ കുറിച്ച് ഇപ്പോള്‍ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങളാണ് ചുവടെ:

1. നിലവില്‍ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകളിലെ പലിശ നിരക്ക് മൂന്നുമാസത്തിലൊരിക്കലാണ് അവലോകനം ചെയ്യുക.

2

2. 2019 മാര്‍ച്ച് 31ന് അവസാനിക്കുന്ന നിലവിലെ പാദത്തില്‍ പോസ്റ്റ് ഓഫീസ് സേവിംഗ് പദ്ധതികളിലെ നിക്ഷേപങ്ങള്‍ക്ക് നാലു മുതല്‍ 8.7 ശതമാനം വരെ പലിശ ലഭിക്കുമെന്നാണ് ധനമന്ത്രാലയം അറിയിച്ചിരിക്കുന്നത്.

3. നിലവിലെ പാദത്തില്‍ ടൈം ഡിപ്പോസിറ്റിനുള്ള പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. മറ്റു പദ്ധതികളുടെ പലിശനിരക്കുകളില്‍ മാറ്റമില്ല.

3

4. പോസ്റ്റ് ഓഫീസ് സേവിംഗ് സ്‌കീമുകളുടെ പലിശ നിരക്ക് ചുവടെ നല്‍കുന്നു. സേവിംഗ് സ്‌കീം, നിലവിലെ പാദത്തിലെ പലിശ നിരക്ക് എന്നീ ക്രമത്തില്‍.

സേവിംഗ്‌സ് അക്കൗണ്ട്- 4 %

ഒരു വര്‍ഷ ഡിപ്പോസിറ്റ്- 7%

രണ്ടു വര്‍ഷ ഡിപ്പോസിറ്റ്- 7%

മൂന്നു വര്‍ഷ ഡിപ്പോസിറ്റ്- 7%

അഞ്ചു വര്‍ഷ ഡിപ്പോസിറ്റ്- 7.8%

5 വര്‍ഷ റിക്കറിംഗ് ഡിപ്പോസിറ്റ്- 7.3%

5 വര്‍ഷ സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ് സ്‌കീം- 8.7%

5 വര്‍ഷ മാസാന്ത വരുമാന പദ്ധതി- 7.7%

5 വര്‍ഷ നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍- 7.7%

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് പദ്ധതി- 8%

കിസാന്‍ വികാസ് പത്ര- 7.7%

സുകന്യ സമൃദ്ധി സ്‌കീം- 8.5%

4

5. ഈ അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാവണമെങ്കില്‍ അക്കൗണ്ടില്‍ മിനിമം ഡിപ്പോസിറ്റായി നിശ്ചിത തുക നിക്ഷേപിക്കണം.

6. റിക്കറിംഗ് ഡിപ്പോസിറ്റ് സ്‌കീം ഒഴികെയുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ തുടങ്ങാന്‍ 20 മുതല്‍ 1500 രൂപ വരെ നിക്ഷേപം ആവശ്യമാണ്.

5

7. പോസ്റ്റ് ഓഫീസിലെ റിക്കറിംഗ് ഡിപ്പോസിറ്റ് അക്കൗണ്ടില്‍ ഓരോ മാസവും ചുരുങ്ങിയത് 10 രൂപയെങ്കിലും നിക്ഷേപിച്ചിരിക്കണം.

8. വിവിധ പോസ്റ്റ് ഓഫീസ് സേവിംഗ് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനുള്ള മിനിമം നിക്ഷേപം ചൂവടെ:

സേവിംഗ്‌സ് അക്കൗണ്ട് - 20 രൂപ

പ്രതിമാസ വരുമാന പദ്ധതി അക്കൗണ്ട്- 1500 രൂപ

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം- 1000 രൂപ

ഫിക്‌സഡ് ഡെപ്പോസിറ്റ് അക്കൗണ്ട്- 200 രൂപ

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്- 500 രൂപ

6

9. ചില പോസ്റ്റ് ഓഫീസ് സേവിംഗ് സ്‌കീമുകള്‍ക്ക് ആദായ നികുതി ഇളവ് ലഭിക്കും. ഈ പദ്ധതികള്‍ വച്ച് ഇന്‍കം ടാക്‌സ് ആക്ടിലെ 80സി വകുപ്പ് പ്രകാരം നിക്ഷേപകന് ഒരു വര്‍ഷം 1.5 ലക്ഷം രൂപ വരെ വരുമാനത്തില്‍ നിന്ന് കുറയ്ക്കാം.

10. ചില ഡോപ്പോസിറ്റുകളിലെ പലിശ വരുമാനത്തില്‍ ടിഡിഎസ് പിടിക്കും. വര്‍ഷത്തില്‍ 10,000 രൂപയ്ക്ക് മുകളില്‍ പലിശ വരുന്നുണ്ടെങ്കിലാണ് ടിഡിഎസ് ഈടാക്കുക. നിക്ഷേപകര്‍ക്ക് ഇത് റീഫണ്ട് ചെയ്തു വാങ്ങാം. 2019ലെ ബജറ്റില്‍ ടിഡിഎസ് ഈടാക്കുന്ന പലിശ പരിധി 10,000ത്തില്‍ നിന്ന് 40,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഏപ്രില്‍ 1 മുതലാണ് ഇത് നിലവില്‍ വരിക.

English summary

post office saving schemes

post office saving schemes
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X