സംസ്ഥാനത്ത് ചൂട് കൂടുന്നു; എസിയ്ക്കും കൂളറിനും ഉടൻ വില കുറയും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്ത് ചൂട് കൂടുന്നു. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി എസി, കൂളറുകൾ എന്നിവയുടെ വിലയിൽ മാർച്ച് അവസാനത്തോടെ ഡിസ്കൗണ്ട് പ്രഖ്യാപിക്കുമെന്ന് വ്യാപാരികൾ.

 

ഇളവുകൾ ഇങ്ങനെ

ഇളവുകൾ ഇങ്ങനെ

ഈ മാസം അവസാനത്തോടെ എസി, കൂളറുകൾ എന്നിവയ്ക്ക് 10 മുതൽ 35 ശതമാനം വരെ ഇളവുകൾ ലഭിക്കുമെന്നാണ് വിവരം. ആമസോൺ, ഫ്ളിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്സ് പോർട്ടലുകളിലും ഇവയ്ക്ക് വില കുറയും.

ഇൻഷുറൻസ്

ഇൻഷുറൻസ്

വിലക്കുറവ് മാത്രമല്ല ഉപകരണങ്ങൾക്ക് ഇൻഷുറൻസും ചില കമ്പനികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എൽജി തങ്ങളുടെ എസിയ്ക്ക് അഞ്ച് വർഷത്തെ ഇൻഷുറൻസ് ആണ് വാഗ്ദാനം ചെയ്യുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ വൻ തോതിൽ ഗൃഹോപകരങ്ങളും മറ്റും നശിച്ചു പോയതിനെ തുടർന്നാണ് കമ്പനി ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്.

നികുതി നിരക്ക്

നികുതി നിരക്ക്

എസിയുടെയും മറ്റും നികുതി 28 ശതമാനമാണ്. ചരക്ക് സേവന നികുതിയുടെ (ജി.എസ്.ടി) കീഴിലുള്ള ഏറ്റവും ഉയർന്ന നികുതി നിരക്കാണിത്. എന്നാൽ ഇത് 18 ശതമാനമായി കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.

malayalam.goodreturns.in

Read more about: ac price എസി വില
English summary

Summer bonanza: ACs, coolers get 10-30% cheaper

White goods makers will roll out discounts from end-March onward to attract customers. As India is facing an extended winter, appliance makers are looking to boost sales of coolers and air-conditioners (ACs) by offering discounts.
Story first published: Wednesday, March 13, 2019, 11:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X