മതസൗഹാര്‍ദ്ദ പരസ്യത്തെ ന്യായീകരിച്ച് സര്‍ഫ് എക്‌സല്‍; പരസ്യം ഹോളിയുടെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നത്

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: മതസൗഹാര്‍ദ്ദത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ഫ് എക്‌സല്‍ പരസ്യത്തിനെതിരേ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവന്ന പശ്ചാത്തലത്തില്‍ വിശദീകരണവുമായി നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ ലിമിറ്റഡ്. സര്‍ഫ് എക്‌സലിനെയും കമ്പനി ഉല്‍പ്പന്നങ്ങളെയും ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ട് #BoycottSurfExcel എന്ന ഹാഷ് ടാഗില്‍ സംഘപരിവാര്‍ സൈബര്‍ ആക്രമണം ശക്തിപ്പെടുത്തിയ സാഹചര്യത്തിലാണ് കമ്പനി വക്താവിന്റെ വിശദീകരണം.

 
മതസൗഹാര്‍ദ്ദ പരസ്യത്തെ ന്യായീകരിച്ച് സര്‍ഫ് എക്‌സല്‍; പരസ്യം ഹോളിയുടെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന

രംഗ് ലായേ സംഘ് എന്ന സര്‍ഫ് എക്‌സലിന്റെ പരസ്യം 'കറ നല്ലതാണ്' എന്ന അതിന്റെ പ്രമേയത്തിന്റെ ഭാഗമായി രൂപകല്‍പ്പന ചെയ്തതാണെന്ന് കമ്പനി വക്താവ് പറഞ്ഞു. ഹോളിയുടെ നിറങ്ങള്‍ ആളുകളെ കൂട്ടിയിണക്കിയും ഭിന്നതകള്‍ ഇല്ലാതാക്കിയും എങ്ങനെയാണ് നന്മയുടെ ശക്തിയായിത്തീരുന്നത് എന്നാണ് പരസ്യം ചിത്രീകരിക്കുന്നത്. നിഷ്‌കളങ്കരായ രണ്ട് കുട്ടികള്‍ തമ്മിലുള്ള സൗഹൃദമാണ് ചിത്രത്തിലെ പ്രമേയം. അത് ഹോളി ആഘോഷത്തിന്റെ യഥാര്‍ഥ ആത്മാവുമായി യോജിച്ചുപോകുന്നതാണ്. പരസ്പര കരുതലിലും ബഹുസ്വരതയിലും അധിഷ്ഠിതമായ മതേതര സമൂഹമെന്ന ഇന്ത്യന്‍ ആശയത്തിന്റെ ശരിയായ രീതിയിലുള്ള ആവിഷ്‌ക്കാരമാണ് പരസ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

മതസൗഹാര്‍ദ്ദ പരസ്യത്തെ ന്യായീകരിച്ച് സര്‍ഫ് എക്‌സല്‍; പരസ്യം ഹോളിയുടെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന

പരസ്യം പിന്‍വലിച്ച് മാപ്പുപറയണമെന്ന് സംഘപരിവാര സംഘടനകള്‍ ആവശ്യപ്പെടുന്നതിനിടയിലാണ് പരസ്യത്തെ ന്യായീകരിച്ച് കമ്പനി രംഗത്തു വന്നിരിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.

ബാങ്കിൽ പോയി ഇനി ക്യൂ നിൽക്കേണ്ട; എസ്ബിഐയുടെ സേവനം ജീവനക്കാർ വീട്ടുപടിക്കൽ എത്തിക്കും

ഹോളിക്കിടയില്‍ വെള്ളിയാഴ്ച മുസ്ലിമായ തന്റെ ആണ്‍സുഹൃത്തിനെ തൂവെള്ള വസ്ത്രത്തില്‍ ചായം പുരളാതെ സൈക്കിളില്‍ പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിക്കുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം. ഇത് ഹോളിയെ മോശമാക്കി ചിത്രീകരിക്കുന്നതും ലൗ ിഹാദിനെ പിന്തുണയ്ക്കുന്നതുമാണെന്ന വാദം ഉന്നയിച്ചായിരുന്നു ഇതിനെതിരേ സംഘപരിവാരം സൈബര്‍ ആക്രമണം തുടങ്ങിയത്.

മതസൗഹാര്‍ദ്ദ പരസ്യത്തെ ന്യായീകരിച്ച് സര്‍ഫ് എക്‌സല്‍; പരസ്യം ഹോളിയുടെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന

അതേസമയം, നമസ്‌കാരം കഴിഞ്ഞ് ഉടനെ വരാം എന്ന് പറഞ്ഞ് പള്ളിയില്‍ കയറുന്ന ആണ്‍കുട്ടിയും അപ്പോള്‍ നമ്മുക്ക് നിറത്തില്‍ കളിക്കാമെന്ന് പറയുന്ന പെണ്‍കുട്ടിയും ഹോളിയെ മോശമാക്കുകയല്ല, ആഘോഷമാക്കി മാറ്റുകയാണ് ചെയ്യുന്നതെന്ന മറുവാദവും സൈബര്‍ ലോകത്ത് സജീവമാണ്.

ഏപ്രില്‍ മുതല്‍ സൗദി എണ്ണ കയറ്റുമതി കുറയ്ക്കുന്നു; തെരഞ്ഞെടുപ്പ് വേളയില്‍ ഇന്ത്യയില്‍ എണ്ണ വില കൂടുമോ?

Read more about: brand online പരസ്യം
English summary

surf excel and rang laaye sang ad

surf excel and rang laaye sang ad
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X