ഏപ്രിൽ ഒന്ന് മുതൽ അടിമുടി മാറ്റം; ഈ ആറ് പരിഷ്കാരങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2019 ഏപ്രിൽ ഒന്ന് മുതൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുകയാണ്. ഇതോടെ പുതിയ ചില മാറ്റങ്ങളും നടപ്പിലാക്കും. നിങ്ങൾ ഓർമ്മിക്കേണ്ടതും അറിയേണ്ടതുമായ പ്രധാനപ്പെട്ട ആറ് പരിഷ്കാരങ്ങൾ ഇതാ..

 

പാൻ കാർഡ്

പാൻ കാർഡ്

ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31 ആണ്. ഇതനുസരിച്ച് ആധാറും പാനും ബന്ധിപ്പിക്കാത്തവരുടെ പാൻ കാർഡുകൾ ഏപ്രിൽ ഒന്ന് മുതൽ റദ്ദാക്കുന്നതാണ്. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനും പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

മ്യൂച്വൽ ഫണ്ട്

മ്യൂച്വൽ ഫണ്ട്

മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപകരിൽ നിന്ന് ഈടാക്കുന്ന ടിഇആറിൽ (ടോട്ടൽ എക്സ്പെൻസ് റേഷ്യോ) ഏപ്രിൽ ഒന്നു മുതൽ മാറ്റം വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇക്വിറ്റി സ്കീമുകൾ ഒഴികെയുള്ള മറ്റ് സ്കീമുകൾക്ക് ഒരു ശതമാനവും ക്ലോസ് എൻഡഡ് സ്കീമുകൾക്ക് 2.25 ശതമാനവും ആയിരിക്കും ഇനി മുതൽ ഈടാക്കുന്ന ടിഇആർ.

ഡീമാറ്റ്

ഡീമാറ്റ്

ഏപ്രിൽ ഒന്നു മുതൽ ഡീമാറ്റ് അക്കൗണ്ടുള്ള ഓഹരികൾക്ക് മാത്രമേ സാധുതയുണ്ടാവുകയുള്ളൂ. സെബി (SEBI) യുടെ നിയമപ്രകാരം ഒാഹരികള്‍ വാങ്ങാനും വില്‍ക്കാനും ഇലക്ട്രോണിക് രൂപത്തില്‍ മാത്രമേ സാധിക്കൂ. അതുകൊണ്ട് നിങ്ങള്‍ സ്‌റ്റോക്ക് എക്‌സ്ചേഞ്ച് മുഖേന ഓഹരികള്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യണമെങ്കില്‍ ഒരു ഡീമാറ്റ് അക്കൗണ്ട് കൂടിയേ തീരൂ.

ബാങ്കുകൾ

ബാങ്കുകൾ

എല്ലാ ബാങ്കുകളും ഏപ്രിൽ ഒന്ന് മുതൽ ബാഹ്യ ബെഞ്ച്മാർക്ക് നിരക്കിൽ വായ്പ നൽകണം. എസ്ബിഐ ഇതിനകം തന്നെ ഇത് നടപ്പിലാക്കി.

ജിഎസ്ടി

ജിഎസ്ടി

ഭവന നിർമ്മാണ മേഖലയിൽ 12 ശതമാനമായിരുന്നു ജിഎസ്ടി അഞ്ച് ശതമാനമായി കുറച്ചു. 45 ലക്ഷം രൂപയില്‍ താഴെ വിലവരുന്ന അഫോഡബ്ള്‍ ഹൗസ് വിഭാഗത്തില്‍ പെട്ട ചെറുവീടുകള്‍ക്ക് എട്ട് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമായും ജിഎസ്ടി കുറച്ചിട്ടുണ്ട്. ഏപ്രിൽ ഒന്ന് മുതലാണ് ഈ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്.

ഇപിഎഫ്

ഇപിഎഫ്

ഏപ്രിൽ ഒന്ന് മുതൽ ജോലി മാറുന്നതിനൊപ്പം ഇപിഎഫ് അക്കൌണ്ട് കൈമാറ്റം ചെയ്യുന്നതിന് പ്രത്യേക അപേക്ഷ നൽകേണ്ടതില്ല. ഇ.പി.എഫ് ട്രാൻസ്ഫർ ഓട്ടോമാറ്റിക്കായി തന്നെ നടന്നു കൊള്ളും.

malayalam.goodreturns.in

English summary

What Changes From April 1. 2019? Here's List

From the new financial year that starts on April 1, 2019, there are a host of changes that will come into effect. Here is a complete list to prepare yourself for such changes in advance:
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X