ദില്ലി: ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി വീണ്ടും നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. സെപ്റ്റംബര്‍ 30 വരെയാണ് ഇത്തവണ നീട്ടിയിരിക്കുന്നത്. ഇത് ആറാം തവണയാണ് ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത്.
കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 2019 മാര്‍ച്ച് 31 വരെയായിരുന്നു അവസാന തീയതി. എന്നാല്‍ അവസാന ദിവസമായ ഇന്നലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) അത് വീണ്ടും നീട്ടിയതായി പ്രസ്താവനഇറക്കുകയായിരുന്നു. മാര്‍ച്ച് 31 എന്ന തീയതി അന്തിമമാണെന്നും അത് നീട്ടുന്ന പ്രശ്നമില്ലെന്നുമായിരുന്നു ഇതുവരെയുള്ള അറിയിപ്പ്.

അതേസമയം, ഏപ്രില്‍ ഒന്നു മുതല്‍ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ആധാര്‍ നമ്പര്‍ നല്‍കണമെന്ന് നിര്‍ബന്ധമാക്കിയതായി സിബിഡിടി അറിയിച്ചു. മാര്‍ച്ച് 31നു ശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാകുമെന്നതിനാലാണ് തീയതി ആറു മാസം നീട്ടിയതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്‍കം ടാക്സ് ആക്ടിന്റെ 139എഎ വകുപ്പു പ്രകാരം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാണ്. അതോടെ ആദായ നികുതി നല്‍കാനാവില്ല എന്നു മാത്രമല്ല, പാന്‍ കാര്‍ഡുമായി ബന്ധമുള്ള ഒരു ഓണ്‍ലൈന്‍ ഇടപാടും നടക്കില്ല.
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കണമെന്ന് സുപ്രിംകോടതിയും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ട് ടാക്സസും നേരത്തേ വ്യക്തമാക്കിയതാണ്. 2018 സപ്തംബറിലാണ് ഇരു കാര്‍ഡുകളും പരസ്പരം ബന്ധിപ്പിക്കണമെന്ന് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications