പ്രവാസികള്‍ക്ക് നിക്ഷേപ അവസരം ഒരുക്കുന്നതിന്റെ ഭാഗമായുള്ള കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടി ഏപ്രില്‍ 24 മുതല്‍ എല്ലാ ഗള്‍ഫ് നാടുകളിലും നിലവില്‍ വരും. യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രവര്‍ത്തനം മേയ് 17 ന് ആരംഭിക്കും. ലണ്ടനിലാണ് ഇതിന്റെ ഉദ്ഘാടനം നടക്കുക.
നിലവിൽ പ്രവാസി ചിട്ടിയുള്ള രാജ്യങ്ങൾ
നിലവിൽ താഴെ പറയുന്ന രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് മാത്രമായിരുന്നു ചിട്ടിയില്‍ ചേരാന്‍ അവസരമുണ്ടായിരുന്നത്.
- യുഎഇ
- കുവൈറ്റ്
- ഒമാന്‍
- ബഹ്റൈന്‍
- പ്രവാസികൾക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ
- പൂർണമായും ഓൺലൈനിൽ ഉള്ള പ്രവർത്തനം
- 24 മണിക്കൂറും പ്രവർത്തനസജ്ജമായ കോൾസെന്റർ
വൻ ലാഭം
2018 നവംബര്‍ 23 നാണ് പ്രവാസി ചിട്ടി ലേലം ആരംഭിച്ചത്. അഞ്ച് മാസം കൊണ്ട് 6.22 കോടി രൂപയുടെ പ്രതിമാസ ചിട്ടി ബിസിനസാണ് കെഎസ്എഫ്ഇ നേടിയെടുത്തത്. ഒരു കെഎസ്എഫ്ഇ ശാഖ ശരാശരി മൂന്നോ നാലോ വർഷങ്ങൾ കൊണ്ട് കൈവരിക്കുന്ന നേട്ടമാണ് പ്രവാസി ചിട്ടിയിലൂടെ വെറും അഞ്ച് മാസങ്ങൾ കൊണ്ട് നേടിയെടുത്തത്.
യൂറോപ്പിൽ മേയ് 17 മുതൽ
മേയ് 17 ന് കിഫ്ബിയുടെ മസാല ബോണ്ടുമായി ബന്ധപ്പെട്ട് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വച്ച് നടക്കുന്ന ചടങ്ങിന് ശേഷം മുഖ്യമന്ത്രി, ധനമന്ത്രി തോമസ് ഐസകിന്റെ സാന്നിധ്യത്തില്‍ യൂറോപ്യന്‍ പ്രവാസികള്‍ക്കായി പ്രവാസി ചിട്ടി സമര്‍പ്പിക്കും.
സുരക്ഷിതത്വം ഉറപ്പ്
കെ.എസ്.എഫ്.ഇ ചിട്ടിക്ക് സര്‍ക്കാരിന്‍െറ ഗ്യാരണ്ടിയും സുരക്ഷിതത്വവുമുണ്ട്. അതുകൊണ്ട് പ്രവാസികള്‍ക്ക് ധൈര്യത്തോടെ ചിട്ടിയിൽ ചേരാം. സമ്പൂർണ കോർ ബാങ്കിങ് വന്നതോടെ ഇടപാടുകാർക്ക് ഏതു ശാഖയിൽ ചെന്നാലും പണം അടയ്ക്കാനാകും.
നിക്ഷേപ പരിധി
ചിട്ടിയിൽ മാസം രണ്ടര ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും. കൂടാതെ ചിട്ടിയിൽ ചേരുന്നവർക്ക് പ്രത്യേക ഇൻഷുറൻസ്, പെൻഷൻ സ്കീം എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. 3000 മുതൽ 25,000 രൂപ വരെയാണ് പ്രവാസി ചിട്ടിയുടെ മാസത്തവണ. കാലാവധി 30 മുതൽ 60 മാസം വരെയും. ചിട്ടിയിൽ ചേർന്ന ശേഷം വിദേശത്തുനിന്ന് മടങ്ങേണ്ടി വന്നാലും പ്രവാസിച്ചിട്ടിയിൽ തുടരാം.
ആദ്യ വര്‍ഷം ഒരുലക്ഷം പേർ
ആദ്യ വര്‍ഷം തന്നെ ഒരു ലക്ഷം പേരെ പ്രവാസി ചിട്ടിയില്‍ ചേര്‍ക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. പ്രവാസികള്‍ മാസത്തവണയായി അടക്കുന്ന പണം മുഴുവന്‍ അപ്പപ്പോള്‍ കെ.എസ്.എഫ്.ഇയുടെ പേരില്‍ കിഫ്ബിയുടെ പ്രവാസി ബോണ്ടുകളില്‍ സ്വമേധയാ നിക്ഷേപിക്കപ്പെടും. ചിട്ടി പിടിക്കുമ്പോഴോ നറുക്കുവീണ പണം പിന്‍വലിക്കുമ്പോഴോ ആവശ്യമുള്ള പണം പിന്‍വലിക്കാന്‍ കെഎസ്എഫ്ഇക്ക് കോള്‍ ഓപ്ഷന് ഉണ്ട്
മറ്റ് സവിശേഷതകൾ
പ്രവാസി ചിട്ടിയുടെ മറ്റ് സവിശേഷതകൾ താഴെ പറയുന്നവയാണ്
malayalam.goodreturns.in
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications