പ്രധാനമന്ത്രിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്; കൈയിലുള്ളത് വെറും 38750 രൂപ മാത്രം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. വാരണാസിയിൽ മത്സരിക്കാനായി പ്രധാനമന്ത്രി സമർപ്പിച്ച നാമനിർദ്ദേശ പത്രികയിലാണ് സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

 

ആസ്തി വിവരങ്ങൾ ഇങ്ങനെ

ആസ്തി വിവരങ്ങൾ ഇങ്ങനെ

പ്രധാനമന്ത്രിയുടെ മൊത്തം ആസ്തി 2.5 കോടിയുടേതാണ്. ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിലുള്ള വീടും മറ്റ് സ്വത്തുക്കളുമുൾപ്പെടയുള്ള ആസ്തിയാണിത്. അഹമ്മദാബാദിൽ അദ്ദേഹത്തിന് സ്വന്തമായി ഭൂമിയുണ്ട്. 2002 ഒക്ടോബറിൽ വാങ്ങിയതാണിത്. ഇതിന്റെ ഇപ്പോഴത്തെ വിപണിമൂല്യം 1.1 കോടി വരുമെന്നാണ് വിലയിരുത്തൽ.

ഫിക്സ‍ഡ് ഡിപ്പോസിറ്റ്

ഫിക്സ‍ഡ് ഡിപ്പോസിറ്റ്

എസ്ബിഐയിൽ 1.27 കോടിയുടെ ഫിക്സഡ് ഡിപ്പോസിറ്റാണുള്ളത്. ഈ നിക്ഷേപമാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യങ്ങളിൽ ഏറ്റവും വലുത്. എന്നാൽ നിലവിൽ കൈയിൽ ആകെയുള്ള തുക 38750 രൂപയാണ്.

മറ്റ് നിക്ഷേപങ്ങൾ

മറ്റ് നിക്ഷേപങ്ങൾ

ടാക്സ് സേവിംഗ്സ് ഇൻഫ്രാ ബോണ്ടുകളിൽ 20,000 രൂപയും നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റിൽ 7.61 ലക്ഷവും എൽഐസി പോളിസികളിൽ 1.9 ലക്ഷവും പ്രധാനമന്ത്രിനിക്ഷേപം നടത്തിയിട്ടുണ്ട്. സേവിം​ഗ്സ് ബാങ്ക് അക്കൗണ്ടിലെ ബാലൻസ് 4143 രൂപയാണ്.

ആസ്തിയിൽ വർദ്ധനവ്

ആസ്തിയിൽ വർദ്ധനവ്

നരേന്ദ്ര മോദിയുടെ ആസ്തികളിൽ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് 52 ശതമാനത്തിന്റെ വർദ്ധനവുണ്ടായെന്നാണ് സത്യവാങ്മൂലത്തിലെ കണക്കുകൾ വ്യക്തതമാക്കുന്നത്. മോദിയുടെ ജംഗമ സ്വത്തുക്കൾ 2014 ൽ നിന്ന് 2019 ലേക്ക് എത്തിയപ്പോൾ 114.15 ശതമാനമാണ് വർദ്ധിച്ചത്. 2014 ൽ 65.91 ലക്ഷം രൂപ മൂല്യമുള്ള ജംഗമസ്വത്താണ് ഇദ്ദേഹത്തിന്റെ പേരിൽ ഉണ്ടായിരുന്നത്.

ആഭരണങ്ങൾ

ആഭരണങ്ങൾ

പ്രധാനമന്ത്രിക്ക് സ്വന്തമായി വാഹനമില്ല. 45 ഗ്രാം തൂക്കം വരുന്ന, 1.13 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വർണ മോതിരങ്ങൾ അദ്ദേഹത്തിനുണ്ട്.

malayalam.goodreturns.in

English summary

Modi lists Rs 2.5 crore worth assets

Prime Minister Narendra Modi has assets worth Rs 2.5 crore including a residential plot in Gujarat's Gandhinagar, fixed deposits of Rs 1.27 crore and Rs 38,750 cash in hand, according to his affidavit filed with the Election Commission on Friday.
Story first published: Saturday, April 27, 2019, 13:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X