ഇന്നും നാളെയും സമരം; കാത്തലിക് സിറിയന്‍ ബാങ്ക് തുടര്‍ച്ചയായി അഞ്ച് ദിവസം മുടങ്ങും

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൃശൂര്‍: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യകാല ബാങ്കുകളിലൊന്നായ കാത്തലിക് സിറിയന്‍ ബാങ്കിന് തുടര്‍ച്ചയായ അഞ്ചു ദിവസം അവധി. ശനിയും ഞായറും അവധി കഴിഞ്ഞ് തുറക്കേണ്ട ബാങ്കില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ജീവനക്കാരുടെ പണിമുടക്കാണ്. ബുധനാഴ്ചയാവട്ടെ മെയ് ദിന അവധിയും. അഞ്ച് ദിവസം തുടര്‍ച്ചയായി സേവനം തടസ്സപ്പെടുന്നത് ഉപഭോക്താക്കളെ സാരമായി ബാധിക്കും.

 

ജിഎസ്ടി വെട്ടിപ്പ് തടയാന്‍ മണി ലോണ്ടറിംഗ് ആക്ട് നടപ്പിലാക്കാന്‍ ആലോചന

ബാങ്ക് ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 60ല്‍നിന്ന് 58 ആക്കി വെട്ടിക്കുറച്ച ഉത്തരവ് പിന്‍വലിക്കുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ബാങ്ക് മാനേജ്‌മെന്റിനെതിരേ ജീവനക്കാര്‍ സമരം നടത്തുന്നത്. സമരക്കാര്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്ക് തിങ്കളാഴ്ച രാവിലെ ആരംഭിച്ചു. ബാങ്കിന്റെ മുഴുവന്‍ ശാഖകളിലും പണിമുടക്കുണ്ട്.

ഇന്നും നാളെയും സമരം; കാത്തലിക് സിറിയന്‍ ബാങ്ക് തുടര്‍ച്ചയായി അഞ്ച് ദിവസം മുടങ്ങും

ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്റെയും കാത്തലിക് സിറിയന്‍ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് പണിമുടക്ക്. പണിമുടക്കുന്ന ജീവനക്കാര്‍ ഇന്ന് രാവിലെ ബാങ്ക് ഹെഡോഫീസിനുമുന്നില്‍നിന്ന് പ്രകടനം നടത്തി. തുടര്‍ന്ന് തൃശൂര്‍ തെക്കേ ഗോപുരനടയില്‍ രാപ്പകല്‍ സമരം നടത്തും. ചൊവ്വാഴ്ച വൈകിട്ട് സമരം അവസാനിക്കും.

കാലഹരണപ്പെട്ട വേതനക്കരാര്‍ പുതുക്കുക, ജീവനക്കാരുടെ അവധി, അലവന്‍സുകള്‍, ലീവ്‌ഫെയര്‍ കണ്‍സഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ തടസ്സമില്ലാതെ നല്‍കുക, ക്ലറിക്കല്‍-സബ്സ്റ്റാഫ് ഒഴിവുകള്‍ നികത്തുക, താല്‍ക്കാലിക-കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഓഫീസര്‍മാര്‍ 48 മണിക്കൂറും ജീവനക്കാര്‍ ഒരു ദിവസവുമാണ് പണിമുടക്കുക. നടപ്പുവര്‍ഷം 197 കോടി രൂപ നഷ്ടം പ്രഖ്യാപിച്ച കാത്തലിക് സിറിയന്‍ ബാങ്ക് 98 വര്‍ഷം പഴക്കമുള്ള കേരളത്തിലെ ആദ്യകാല ബാങ്കുകളിലൊന്നാണ്.

ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 60ല്‍ നിന്ന് 48 ആക്കി കുറയ്ക്കുമെന്ന് കഴിഞ്ഞ ജനുവരിയില്‍ മാനേജ്‌മെന്റ് പ്രഖ്യാപിച്ചിരുന്നു. നഷ്ടത്തിലോടുന്ന കമ്പനിയെ പിടിച്ചു നിര്‍ത്താന്‍ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇത് ഏപ്രില്‍ 30 മുതല്‍ നടപ്പില്‍ വരുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. ബാങ്കില്‍ 58 വയസ്സുള്ള 114 ജീവനക്കാര്‍ നിലവില്‍ ജോലി ചെയ്യുന്നുണ്ട്. ബാങ്കിന്റെ വരുമാനത്തിന്റെ 23 ശതമാനവും ജീവനക്കാര്‍ ശമ്പളം നല്‍കാന്‍ വേണ്ടിയാണ് ചെലവാക്കേണ്ടി വരുന്നതെന്നാണ് മാനേജ്‌മെന്റിന്റെ വാദം. നിലവില്‍ 3000ത്തോളം ജീവനക്കാരാണ് ബാങ്കിലുള്ളത്.

English summary

strike continues in catholic syrian bank

strike continues in catholic syrian bank
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X