മൊബൈല്‍ ആപ്പുമായി മില്‍മ; പാലും തൈരും ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: കേരളത്തിലെ വീടുകളില്‍ നേരം വെളുക്കും മുമ്പേ വന്നെത്തുന്ന രണ്ട് സാധനങ്ങളാണ് മില്‍മ പാലും ദിനപ്പത്രവും. എന്നാല്‍ സാങ്കേതികവിദ്യയും സൗകര്യങ്ങളും വികസിക്കുന്നതിനനുസരിച്ച് പാല്‍ വിതരണത്തിന് പുതിയ രീതി ആവിഷ്‌ക്കരിക്കുകയാണ് മില്‍മ.

 

ഭൂമിയുടെ ന്യായവിലയിൽ ഇന്ന് മുതൽ വർദ്ധനവ്; ഭൂമിയിടപാടുകൾക്ക് ഇനി ചെലവേറും

മൊബൈല്‍ ആപ്പ് ജൂണ്‍ ഒന്നു മുതല്‍

മൊബൈല്‍ ആപ്പ് ജൂണ്‍ ഒന്നു മുതല്‍

ഇതിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിക്കഴിഞ്ഞു. ജൂണ്‍ ഒന്ന് മുതല്‍ തിരുവനന്തപുരത്ത് മൊബൈല്‍ ആപ്പ് വഴിയുള്ള പാല്‍ വിതരണത്തിന് തുടക്കം കുറിക്കും. വീട്ടിലിരുന്ന് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഓര്‍ഡല്‍ നല്‍കിയാല്‍ നിമിഷങ്ങള്‍ക്കകം മില്‍മ പാലും അനുബന്ധ ഉല്‍പ്പന്നങ്ങളും വീട്ടുപടിക്കലെത്തും. തൊട്ടടുത്ത മില്‍മ സപ്പര്‍ ഷോപ്പിയുമായി ബന്ധിപ്പിച്ചാല്‍ പാല്‍ വിതരണം ക്രമീകരിക്കുക.

എഎം നീഡ്‌സ് മൊബൈല്‍ ആപ്പ്

എഎം നീഡ്‌സ് മൊബൈല്‍ ആപ്പ്

സ്വകാര്യ ഐടി കമ്പനിയുമായി ചേര്‍ന്നാണ് മില്‍മ എഎം നീഡ്‌സ് എന്ന ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരത്തെ പരീക്ഷണം വിജയമായാല്‍ സേവനം തുടര്‍ന്ന് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. ജൂലൈയില്‍ എറണാകുളത്തും ഓഗസ്റ്റിലും കോഴിക്കോട്ടും ഈ സേവനം ലഭ്യമാക്കാനാണ് നിലവില്‍ പദ്ധതിയിട്ടിരിക്കുന്നത്. എഎം നീഡ്‌സ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

രാവിലെ അഞ്ചു മുതല്‍ എട്ടു മണി വരെ

രാവിലെ അഞ്ചു മുതല്‍ എട്ടു മണി വരെ

രാവിലെ അഞ്ചുമുതല്‍ എട്ടുവരെ മൂന്നുമണിക്കൂറാണ് മൊബൈല്‍ ആപ്പ് വഴിയുള്ള പാല്‍ വിതരണം സജ്ജീകരിച്ചിരിക്കുന്നത്. ഉല്‍പന്നത്തിന്റെ വിലയ്ക്ക് പുറമെ ചെറിയൊരു സര്‍വീസ് ചാര്‍ജും തുടകത്തില്‍ ഈടാക്കും. വ്യാപാരം വര്‍ധിക്കുന്നതിനനുസരിച്ച് സര്‍വീസ് ചാര്‍ജ് നിരക്കില്‍ കുറവ് വരുത്താനാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്ന് മില്‍മ ചെയര്‍മാന്‍ എ ബാലന്‍ അറിയിച്ചു.

തുടക്കത്തില്‍ പാല്‍, തൈര്, വെണ്ണ

തുടക്കത്തില്‍ പാല്‍, തൈര്, വെണ്ണ

തുടക്കത്തില്‍ മില്‍മ പാലിന് പുറമെ, തൈര്, വെണ്ണ എന്നിവയും മൊബൈല്‍ ആപ്പ് വഴി ലഭ്യമാവും. ഭാവിയില്‍ മില്‍മയുടെ എല്ലാ ഉല്‍പന്നങ്ങളും ഇതുവഴി വാങ്ങാം. അതോടെ റൊട്ടി, ഇഡ്‌ലി-ദോശ മാവ്, മുട്ട, പകുതി വേവിച്ച ചപ്പാത്തി തുടങ്ങിയവയും ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ഓര്‍ഡല്‍ ചെയ്യാന്‍ സാധിക്കും. പതിവായി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ആകര്‍ഷകമായ ഓഫറുകളും മില്‍മ ആപ്പില്‍ ലഭിക്കും.

ഏറെ പേര്‍ക്ക് തൊഴില്‍ ലഭിക്കും

ഏറെ പേര്‍ക്ക് തൊഴില്‍ ലഭിക്കും

തിരുവനന്തപുരത്ത് ബ്രാന്റഡ് പാല്‍ വിപണിയുടെ 65 ശതമാനവും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മില്‍മയുടെ നിയന്ത്രണത്തിലാണ്. ഒരു ദിവസം 2.15 ലക്ഷം ലിറ്റര്‍ പാലാണ് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ജില്ലയില്‍ വിതരണം ചെയ്യുന്നത്. പാല്‍ വിതരണം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ കൂടി വരുന്നതോടെ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. നിലവില്‍ മില്‍മ വിതരണ ശൃംഖലയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത് ഇതോടെ അധിക വരുമാനവും ലഭിക്കും.

English summary

milma to launch food delivery app

milma to launch food delivery app
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X