മികച്ച ഡാറ്റ, ടോക്ക്‌ടൈം ഓഫറുകളുമായി എയര്‍ടെല്ലിന്റെ പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: എതിരാളികളെ നിഷ്പ്രഭമാക്കുന്ന പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുമായി രംഗത്തെത്തിയിരിക്കുകയാണ് എയര്‍ടെല്‍. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ടോക്ക്‌ടൈമും ഡാറ്റയും നല്‍കുന്നതാണ് പുതിയ പ്ലാനുകള്‍.

 

മാസം വെറും 200 രൂപ നിക്ഷേപിക്കാനുണ്ടോ? പോസ്റ്റ് ഓഫീസ് ടിഡി അക്കൗണ്ടിന് പലിശ 7.8 ശതമാനം

399 രൂപയുടെ പ്ലാന്‍ പോയി; പകരം 499 രൂപ

399 രൂപയുടെ പ്ലാന്‍ പോയി; പകരം 499 രൂപ

എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡിന്റെ ഏറ്റവും കുറഞ്ഞ പ്ലാനായിരുന്നു 399 രൂപയുടേത്. എന്നാല്‍ അതിന് പകരം കൂടുതല്‍ ഓഫറുകളുമായി ബേസ് പ്ലാന്‍ 499 രൂപയിലേക്ക് മാറ്റി. പുതിയ പ്ലാനില്‍ 75 ജിബിയുടെ ത്രീജി/ഫോര്‍ജി ഡാറ്റ ലഭിക്കും. ബാക്കിയുള്ള ഡാറ്റ അടുത്ത മാസത്തേക്ക് ഡാറ്റ റോള്‍ഓവര്‍ ചെയ്യാനും സൗകര്യമുണ്ട്. അതോടൊപ്പം പരിധിയില്ലാത്ത ടോക്ക്‌ടൈമും ദിവസം 100 എസ്എംഎസ്സും പ്ലാനില്‍ ലഭിക്കും. എയര്‍ടെല്‍ പുതുതായി അവതരിപ്പിച്ച എയര്‍ടെല്‍ താങ്ക്‌സ് പദ്ധതിയുടെ ഭാഗമായി നിരവധി കോംപ്ലിമെന്ററി സേവനങ്ങളും ഇതില്‍ ലഭിക്കും. മൂന്നു മാസത്തെ നെറ്റ്ഫ്‌ളിക്‌സ് സേവനങ്ങള്‍, ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം- സീ5 സബ്‌സ്‌ക്രിപ്ഷന്‍, എയര്‍ടെല്‍ ടിവി, ഹാന്റ്‌സെറ്റ് സംരക്ഷണം എന്നിവ അടങ്ങിയതാണ് എയര്‍ടെല്‍ താങ്ക്‌സ്.

749 രൂപയുടെ മികച്ച പ്ലാന്‍

749 രൂപയുടെ മികച്ച പ്ലാന്‍

നേരത്തേയുണ്ടായിരുന്ന 649, 1199, 2999 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ മാറ്റി പകരം 749 രൂപയുടെ മികച്ച പ്ലാനാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. 125 ജിബിയുടെ ത്രീജി/ഫോര്‍ജി ഡാറ്റ, ഡാറ്റ റോള്‍ഓവര്‍ സൗകര്യം, അണ്‍ലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് പ്ലാനിലെ ഓഫര്‍. അതോടൊപ്പം നേരത്തേ പറഞ്ഞ എയര്‍ടെല്‍ താങ്ക്‌സ് കോംപ്ലിമെന്ററി സേവനങ്ങളും. രണ്ട് റഗുലര്‍ കണക്ഷനും ഒരു ആഡ്ഓണ്‍ കണക്ഷനും ഈ പ്ലാനില്‍ ഉപയോഗിക്കാം.

5 പേരുടെ കുടുംബത്തിന് 999 രൂപയുടെ പ്ലാന്‍

5 പേരുടെ കുടുംബത്തിന് 999 രൂപയുടെ പ്ലാന്‍

മികച്ച ഫാമിലി പായ്ക്കാണ് 999 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനിലൂടെ എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. നാല് റഗുലര്‍ കണക്ഷനും ഒരു ആഡ് ഓണ്‍ കണക്ഷനും ഇതില്‍ ലഭിക്കും. 749 രൂപ പ്ലാനിലെ എല്ലാ സേവനങ്ങളും ഇതിലും ലഭിക്കും. ഡാറ്റ മാസത്തില്‍ 150 ജിബി മാത്രമേ ഉള്ളൂ എന്നതാണ് ഒരു വ്യത്യാസം.

പരിധിയില്ലാത്ത ഡാറ്റയുമായി 1599 രൂപ പ്ലാന്‍

പരിധിയില്ലാത്ത ഡാറ്റയുമായി 1599 രൂപ പ്ലാന്‍

മൂന്ന് റഗുലര്‍ കണക്ഷനും ഒരു ആഡ് ഓണ്‍ കണക്ഷനുമാണ് ഈ പ്ലാനില്‍ ലഭിക്കുക. പരിധിയില്ലാത്ത ഡാറ്റ, കോളിംഗ് സേവനങ്ങളാണ് ഇതിന്റെ സവിശേഷത. അതിനു പുറമെ 200 മിനുട്ട് ഐഎസ്ഡി കോളും ചെയ്യാം. ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ്, സീ5 തുടങ്ങിയ എയര്‍ടെല്‍ താങ്ക്‌സ് കോംപ്ലിമെന്ററി സേവനങ്ങളും സൗജന്യം.

English summary

In a bid to take on competitors, Airtel has revised several of its postpaid plans to pass on more benefits to its subscribers

In a bid to take on competitors, Airtel has revised several of its postpaid plans to pass on more benefits to its subscribers
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X