വിദ്യാര്‍ഥികള്‍ക്ക് പോക്കറ്റ് മണി കണ്ടെത്താന്‍ ഏതാനും എളുപ്പവഴികളിതാ...

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിദ്യാര്‍ഥി കാലഘട്ടം എപ്പോഴും കഷ്ടപ്പാടിന്റേതാണ്. വീട്ടില്‍ നിന്ന് വിട്ട് ഹോസ്റ്റലിലും മറ്റും താമസിച്ചു പഠിക്കുകയാണെങ്കില്‍ പറയുകയും വേണ്ട. വീട്ടില്‍ നിന്ന് അയച്ചുകിട്ടുന്ന പണം ഫീസുകള്‍ നല്‍കാനും ഭക്ഷണത്തിന്റെ ബില്ല് നല്‍കാനും പോലും പലപ്പോഴും തികയില്ല. ഒരു സിനിമ കാണണമെന്നു കരുതിയാല്‍ ടിക്കറ്റ് തുകയ്ക്കായി മറ്റാരെയെങ്കിലും ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു മുമ്പൊക്കെ. എന്നാല്‍ ഇപ്പോള്‍ പഴയതു പോലെയല്ല കാര്യങ്ങള്‍. വലിയ അധ്വാനമില്ലാതെ പഠനത്തെ ബാധിക്കാത്ത രീതിയില്‍ അത്യാവശ്യം മോശമല്ലാത്ത കാശുണ്ടാക്കാന്‍ ഇപ്പോള്‍ വഴിയകളേറെയാണ്.

 

മാസം 10000 രൂപ നിക്ഷേപിച്ച് കോടികളുണ്ടാക്കാം; മ്യൂച്വൽ ഫണ്ടിൽ അബദ്ധം പറ്റാതിരിക്കാൻ ശ്രദ്ധിക്കുമാസം 10000 രൂപ നിക്ഷേപിച്ച് കോടികളുണ്ടാക്കാം; മ്യൂച്വൽ ഫണ്ടിൽ അബദ്ധം പറ്റാതിരിക്കാൻ ശ്രദ്ധിക്കു

ഫ്രീലാന്‍സ്-പാര്‍ട്ട് ടൈം ജോലികള്‍

ഫ്രീലാന്‍സ്-പാര്‍ട്ട് ടൈം ജോലികള്‍

തങ്ങള്‍ക്ക് നല്ല അവഗാഹമുള്ള വിഷയങ്ങളില്‍ സ്‌കൂള്‍ കുട്ടികള്‍ക്കും മറ്റും പാര്‍ട്ട് ടൈമായി ഏതാനും മണിക്കൂര്‍ നേരത്തേക്ക് മാത്രം ട്യൂഷന്‍ എടുക്കാന്‍ ഇപ്പോള്‍ അവസരങ്ങള്‍ നിരവധിയാണ്. ട്യൂഷന്‍ സെന്ററുകളില്‍ ചെന്നോ വീടുകളില്‍ ചെന്നോ ക്ലാസ്സുകളെടുക്കാം. ഇ ലേണിംഗ് പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ ഓണ്‍ലൈന്‍ അധ്യാപനത്തിന്ും സാധ്യതകേളെറെയാണിപ്പോള്‍. നല്ല രീതിയില്‍ കോഴ്‌സ് കണ്ടെന്റുകളും പഠന സഹായികളും തയ്യാറാക്കി എഡ്യുക്കേഷനല്‍ വെബ്‌സൈറ്റുകളും മൊബൈല്‍ ആപ്പുകളിലും അപ് ലോഡ് ചെയ്തും നല്ല കാശുണ്ടാക്കാം. വ്യത്യസ്ത ഭാഷകളില്‍ നല്ല അറിവുണ്ടെങ്കില്‍ ട്രാന്‍സ്‌ലേഷന്‍ വര്‍ക്കുകള്‍ക്കും വലിയ സ്‌കോപ്പുണ്ട്.

ഹോബികളിലൂടെ കാശ് വാരിക്കൂട്ടാം

ഹോബികളിലൂടെ കാശ് വാരിക്കൂട്ടാം

ഫോട്ടോഗ്രഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ കാര്യങ്ങളില്‍ വലിയ ക്രേസുള്ളവര്‍ക്ക് ഇവ മികച്ച വരുമാനമാര്‍ഗങ്ങളാക്കി മാറ്റാന്‍ ഇപ്പോള്‍ അവസരങ്ങളേറെയുണ്ട്. അതുപോലെ ഇന്റര്‍നെറ്റ് പോര്‍ട്ടലുകള്‍ക്കായുള്ള കണ്ടന്റുകള്‍ എഴുതിക്കൊടുക്കല്‍, സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ നല്‍കല്‍, വിവിധ ആവശ്യങ്ങള്‍ക്കായുള്ള കണ്ടന്റുകള്‍ തയ്യാറാക്കി നല്‍കല്‍, വെബ്‌സൈറ്റ് ഡിസൈനിംഗ്, മൊബൈല്‍ ആപ്പുകള്‍ രൂപകല്‍പ്പന ചെയ്യല്‍ തുടങ്ങിയവയും വീട്ടിലോ ഹോസ്റ്റലിലോ ഇരുന്ന് കാശുണ്ടാക്കാനുള്ള എളുപ്പവഴികളാണ്.

 കാശുണ്ടാക്കാന്‍ സഹായിക്കാന്‍ ആപ്പുകളും

കാശുണ്ടാക്കാന്‍ സഹായിക്കാന്‍ ആപ്പുകളും

വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ വട്ടച്ചെലവിന് കാശുണ്ടാക്കാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പുകളും ഏറെയുണ്ട്. സ്‌ക്വാഡ്‌റണ്‍ പോലുള്ള മൊബൈല്‍ ആപ്പുകളിലെ വിവിധ ടാസ്‌ക്കുകള്‍ പൂര്‍ത്തീകരിച്ച് പേടിഎം കാഷ്, പേയു മണി എന്നിവയില്‍ നിന്നുള്ള പോയിന്റുകള്‍ റിവാഡുകളും സ്വന്തമാക്കാം. ലോക്കോ പോലുള്ള ക്വിസ് ആപ്പുകളിലെ ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്‍കിയും കാശ് അടിച്ചെടുക്കാം. പാര്‍ട്ട് ടൈം ജോലികള്‍, ഇന്റേണ്‍ഷിപ്പുകള്‍ തുടങ്ങി വീട്ടില്‍ നിന്നും ഹോസ്റ്റലില്‍ നിന്നുമൊക്കെ ചെയ്തുതീര്‍ക്കാന്‍ പറ്റുന്ന വിവിധ താല്‍ക്കാലിക വര്‍ക്കുകള്‍ കണ്ടെത്താന്‍ ലെമനോപ്പ്, ഗിഗ് ഇന്ത്യ തുടങ്ങിയ ആപ്പുകള്‍ നിങ്ങളെ സഹായിക്കും.

ക്ലാസ് നോട്ട് വിറ്റും കാശുണ്ടാക്കാം

ക്ലാസ് നോട്ട് വിറ്റും കാശുണ്ടാക്കാം

ഓരോ വിഷയങ്ങളെ കുറിച്ചും തങ്ങള്‍ തയ്യാറാക്കിയ ക്ലാസ് നോട്ടുകള്‍ വില്‍പ്പന നടത്തിയും മോശമല്ലാത്ത പണം സമ്പാദിക്കാനാവും. മുന്‍കാലങ്ങളില്‍ തയ്യാറാക്കിയ നോട്ടുകളും വാങ്ങാന്‍ നിരവധി ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓണ്‍ലൈനില്‍ നമ്മുടെ ക്ലാസ് നോട്ടുകള്‍ അപ് ലോഡ് ചെയ്ത് കാശുണ്ടാക്കാന്‍ സഹായിക്കുന്ന പ്ലാറ്റ്‌ഫോമാണ് നോട്ട്‌സ്‌ജെന്‍. വിവിധ വിഷയങ്ങള്‍, പരീക്ഷകള്‍, കോഴ്‌സുകള്‍ എന്നിവയ്ക്കായി നിങ്ങള്‍ തയ്യാറാക്കിയ നോട്ടുകള്‍ ഇതുവഴി ഓണ്‍ലൈനില്‍ ലഭ്യമാക്കും.

പണം കണ്ടെത്താന്‍ സര്‍വേയും

പണം കണ്ടെത്താന്‍ സര്‍വേയും

വിവിധ ഏജന്‍സികള്‍ നടത്തുന്ന സര്‍വേകളില്‍ പങ്കാളികളായും വിദ്യാര്‍ഥികള്‍ അത്യാവശ്യത്തിന് കാശുണ്ടാക്കാം. ഓണ്‍ലൈന്‍ സര്‍വേകള്‍ പൂര്‍ത്തീകരിച്ച് ലഭിക്കുന്ന ബോണസ് പോയിന്റുകള്‍ ഡിജിറ്റല്‍ വാലെറ്റായും ഗിഫ്റ്റ് വൗച്ചറായും മാറ്റിയെടുക്കാനും വഴിയുണ്ട്. വാല്യൂഡ് ഓപ്പീനിയന്‍, ഒപ്പീനിയന്‍ വേള്‍ഡ്, ദി പാനല്‍ സ്റ്റേഷന്‍ തുടങ്ങിയവ ഇത്തരം ഓണ്‍ലൈന്‍ സര്‍വേകള്‍ നടത്തുന്ന ഏജന്‍സികളാണ്.

English summary

part time jobs for students

part time jobs for students
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X