ഡ്രൈവിംഗ് ലൈസൻസ് ഇനി ആർക്കും എടുക്കാം; എട്ടാം ക്ലാസ് യോഗ്യതയും വേണ്ട, ജോലി കിട്ടാൻ എളുപ്പം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ മിനിമം വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം. മിനിമം വിദ്യാഭ്യാസ യോ ഗ്യത ആവശ്യമില്ലാതെയാകുന്നതോടെ നിരവധി പേർക്ക് ലൈസൻസ് എടുക്കാൻ അവസരം ലഭിക്കുകയും ഗതാ ഗത മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുകയും ചെയ്യുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

നിലവിലെ നിയമം

നിലവിലെ നിയമം

നിലവിൽ, 1989 ലെ കേന്ദ്ര മോട്ടോർ വെഹിക്കിൾ നിയമപ്രകാരം ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിന് കുറഞ്ഞത് എട്ടാം ക്ലാസ് എങ്കിലും പാസായിരിക്കണം. എന്നാൽ ഈ നിയമം ഇല്ലാതാകുന്നതോടെ സമൂഹത്തിലെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന നിരവധി പേർക്ക് ലൈസൻസ് എടുക്കാൻ അവസരം ലഭിക്കും. ഇത് കൂടുതൽ തൊഴിൽ സാധ്യതകളും വർദ്ധിപ്പിക്കുമെന്ന് ഗതാ ഗത മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

22 ലക്ഷത്തോളം ഡ്രൈവർമാരുടെ കുറവ്

22 ലക്ഷത്തോളം ഡ്രൈവർമാരുടെ കുറവ്

വിദ്യാഭ്യാസ യോ ഗ്യത നീക്കം ചെയ്യുന്നതോടെ നിരവധി പേർക്ക് ഗതാ ഗത മേഖലയിൽ ജോലി ലഭിക്കും. പ്രത്യേകിച്ച് യുവാക്കൾക്കാണ് ഏറ്റവും കൂടുതൽ അവസരങ്ങൾ ലഭിക്കുക. നിലവിൽ ഗതാഗത, ലോജിസ്റ്റിക് മേഖലയിൽ 22 ലക്ഷത്തോളം ഡ്രൈവർമാരുടെ കുറവാണുള്ളത്. വിദ്യാഭ്യാസ യോ ഗ്യത ഡ്രൈവിം ഗ് ലൈസൻസിന്റെ മാനദണ്ഡമല്ലാതായി മാറുന്നതോടെ ഈ കുറവ് പരിഹരിക്കാനാകും എന്നാണ് ഗതാ ഗത വകുപ്പിന്റെ കണ്ടെത്തൽ. 1989 ലെ കേന്ദ്ര മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്യുന്നതിനുള്ള നടപടികൾ മന്ത്രാലയം ആരംഭിച്ചു കഴിഞ്ഞു. ഇതു സംബന്ധിച്ച കരട് വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും.

ഹരിയാന സർക്കാരിന്റെ അഭ്യർത്ഥന

ഹരിയാന സർക്കാരിന്റെ അഭ്യർത്ഥന

ഔപചാരിക വിദ്യാഭ്യാസം ഇല്ലെങ്കിൽ ഡ്രൈവിം ഗ് പോലുള്ള മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള നിരവധി പേർ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലുണ്ട്. ഇത്തരക്കാർക്കാണ് പുതിയ നിയമ ഭേദ ഗതി ഗുണകരമാകുന്നത്. ഗതാഗത മന്ത്രാലയത്തിന്റെ അടുത്തിടെ നടന്ന ഒരു യോഗത്തിൽ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഹരിയാനയിലെ ചില മേഖലകളിലുള്ള ഡ്രൈവർമാരുടെ വിദ്യാഭ്യാസ യോഗ്യതാ വ്യവസ്ഥ ഒഴിവാക്കണമെന്ന് ഹരിയാന സർക്കാർ അഭ്യർത്ഥിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോഴത്തെ പുതിയ തീരുമാനം. ഹരിയാനയിലെ വിവിധ മേഖലകളിലുള്ള ആളുകൾക്ക് ഡ്രൈവിം ഗ് നൈപുണ്യമുണ്ടെങ്കിലും ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയില്ലെന്നതിനാൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ അഭ്യർത്ഥന നടത്തിയത്.

ഡ്രൈവിംഗ് ലൈസൻസിന് ഓൺലൈനായി അപേക്ഷിക്കുന്നതെങ്ങനെ?

ഡ്രൈവിംഗ് ലൈസൻസിന് ഓൺലൈനായി അപേക്ഷിക്കുന്നതെങ്ങനെ?

നിങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസിന് ഓൺലൈനായി അപേക്ഷിക്കണമെങ്കിൽ, ആർടിഒയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യണം. അതിനുശേഷം ആവശ്യമായ രേഖകൾക്കൊപ്പം ഈ ഫോം സമർപ്പിക്കണം. ആ‍ർടിഒ നടത്തുന്ന ലേണിം ഗ് ലൈസൻസ് ടെസ്റ്റ് പാസായാൽ നിങ്ങൾക്ക് ഒരു മാസത്തിനുള്ളിൽ ഡ്രൈവിം ഗ് പഠിച്ച് ലൈസൻസ് നേടാവുന്നതാണ്. പ്രായം തെളിയിക്കുന്നതിനുള്ള രേഖ, വിലാസം തെളിയിക്കുന്നതിനുള്ള രേഖ, ലേണേഴ്സ് ലൈസൻസ് നമ്പ‍ർ എന്നിവയാണ് ആവശ്യമായ രേഖകൾ.

malayalam.goodreturns.in

English summary

Remove Educational Qualification Requirement For Driving Licences

The Ministry of Transport has ruled that minimum educational qualification is not required to obtain a driving license as part of increasing employment opportunities.
Story first published: Wednesday, June 19, 2019, 8:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X