ഒലയ്ക്കും ഊബറിനും പണി കിട്ടും; പുതിയ നിയമവുമായി സർക്കാർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓൺലൈൻ ക്യാബ് ബുക്കിം​ഗ് സർവ്വീസായ ഒലയ്ക്കും ഊബറിനും പുതിയ നിയന്ത്രണം. ഒലയുടെയും ഊബറിന്റെയും റൈ‍ഡ് ഷെയറിം​ഗ് സർവ്വീസ് ആപ്ലിക്കേഷനിൽ നിന്ന് നീക്കം ചെയ്യണമെന്നാണ് കർണാടക ഗതാഗത വകുപ്പിന്റെ നിർദ്ദേശം. നിലവിലെ നിയമപ്രകാരം സവാരി പങ്കിടൽ അനുവദനീയമല്ലെന്നും നിയമം പാലിക്കാത്ത ക്യാബ് അഗ്രിഗേറ്റർമാർക്കെതിരെ നടപടിയെടുക്കുമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ വി പി ഇക്കേരി അറിയിച്ചു.

 

സവാരി പങ്കിടൽ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാൻ ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് സർക്കാരിന് കത്തെഴുതുമെന്നും അദ്ദേഹം അറിയിച്ചു.
ക്യാബ് അഗ്രിഗേറ്റർമാരും ഡ്രൈവർമാരും തമ്മിൽ ഇത് സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണെന്നും നിയമം പാലിക്കാൻ കമ്പനി നിർദ്ദേശം നൽകിയിട്ടുണ്ടെന്നുമാണ് വിവരം. ഇരു കമ്പനികളും നിയമം നടപ്പിലാക്കാൻ സന്നദ്ധരാണെന്ന് സർക്കാരിനെ അറിയിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഒലയ്ക്കും ഊബറിനും പണി കിട്ടും; പുതിയ നിയമവുമായി സർക്കാർ

സംസ്ഥാനത്ത് നിയമവിരുദ്ധമായ ബൈക്ക് ടാക്സികൾ പ്രവർത്തിപ്പിച്ചതിന്റെ പേരിൽ കഴിഞ്ഞ മാർച്ച് മുതൽ കർണാടകയിൽ സംസ്ഥാന ഗതാഗത വകുപ്പ് ഒലയുടെ ലൈസൻസ് റദ്ദാക്കിയിരിക്കുകയാണ്. കമ്പനി 15 ലക്ഷം രൂപ പിഴയും സർക്കാരിന് നൽകി കഴിഞ്ഞു. ഇതേത്തുടർന്ന് ബൈക്ക് ടാക്‌സികൾക്ക് ലൈസൻസ് നൽകാത്തതിന് സംസ്ഥാന ഗതാഗത വകുപ്പിനെതിരെ ഓല കർണാടക ഹൈക്കോടതിയിൽ പരാതിയും നൽകിയിട്ടുണ്ട്.

സമയ അടിസ്ഥാന നിരക്ക് ഈടാക്കിയതിന് സംസ്ഥാനം നിയമം ലംഘിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ജൂണിൽ കർണാടക ഗതാഗത വകുപ്പ് ക്യാബ് അഗ്രിഗേറ്റർ കമ്പനികൾക്ക് നോട്ടീസ് നൽകിയിരുന്നു. ക്യാബ് അഗ്രിഗേറ്റർമാർക്ക് സംസ്ഥാനം നിശ്ചിത നിരക്കുകൾ പുറപ്പെടുവിക്കുകയും സവാരി സമയത്തെ അടിസ്ഥാനമാക്കി നിരക്ക് ഈടാക്കുന്നതിൽ നിന്ന് കമ്പനികളെ വിലക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഒലയും ഉബറും നിയമങ്ങൾ നടപ്പാക്കിയിട്ടില്ലെന്നും ഒരു മിനിറ്റിന് ശരാശരി 1 രൂപ നിരക്കിൽ ചാർജ് ഈടാക്കുന്നുണ്ടെന്നുമാണ് വിവരം.

malayalam.goodreturns.in

Read more about: ola uber ഒല ഊബർ
English summary

Ola, Uber Will Withdraw Ride Sharing Service

The Karnataka Transport Department has proposed to remove Ola and Uber's ride-sharing service from the app.
Story first published: Saturday, June 29, 2019, 15:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X