പ്രവാസികള്‍ക്ക് ജീവിതച്ചെലവ് ഏറ്റവും കൂടിയ നഗരങ്ങള്‍; ആദ്യ പത്തില്‍ എട്ടും ഏഷ്യയില്‍ നിന്ന്

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: പ്രവാസി സമൂഹത്തിന് ജീവിക്കാന്‍ ചെലവേറിയ ലോകത്തെ ആദ്യ 10 നഗരങ്ങളില്‍ എട്ടെണ്ണവും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളത്. ഹ്യൂമണ്‍ റിസോഴ്‌സസ് കണ്‍സല്‍ട്ടിംഗ് കമ്പനിയായ മെഴ്‌സറിന്റെ 2019 ഗ്ലോബല്‍ ടാലന്റ് ട്രെന്റ്‌സ് പട്ടികയിലാണ് യൂറോപ്യന്‍, അമേരിക്കന്‍ നഗരങ്ങളെ പിന്തള്ളി ഏഷ്യന്‍ നഗരങ്ങള്‍ ചെലവിന്റെ കാര്യത്തില്‍ മുന്നിലെത്തിയത്.

 

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഹോങ്കോങ്ങാണ്. ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോ രണ്ടാം സ്ഥാനത്തും സിംഗപ്പൂര്‍ മൂന്നാം സ്ഥാനത്തുമാണ്. കഴിഞ്ഞ പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്ന സൂറിച്ചിനെ പിന്നിലാക്കിയാണ് സിംഗപ്പൂര്‍ ഈ സ്ഥാനം കൈക്കലാക്കിയത്. സ്വിസ് നഗരമായ സൂറിച്ച് ഇത്തവണ അഞ്ചാം സ്ഥാനത്താണ്. സൗത്ത് കൊറിയന്‍ തലസ്ഥാനമായ സിയോളാണ് നാലാം സ്ഥാനത്തുള്ളത്.

പ്രവാസികള്‍ക്ക് ജീവിതച്ചെലവ് ഏറ്റവും കൂടിയ നഗരങ്ങള്‍; ആദ്യ പത്തില്‍ എട്ടും ഏഷ്യയില്‍ നിന്ന്

സൂറിച്ചിനു പുറമെ 10 നഗരങ്ങളുടെ പട്ടികയില്‍ ഏഷ്യയ്ക്കു പുറത്തുള്ള മറ്റൊരു നഗരം ന്യുയോര്‍ക്കാണ്. 2018ലെ പട്ടികയില്‍ പതിമൂന്നാം സ്ഥാനത്തുണ്ടായിരുന്ന ന്യുയോര്‍ക്ക് ഇത്തവണ ഒന്‍പതാം സ്ഥാനത്താണ്.

ജീവിതച്ചെലവിന്റെ കാര്യത്തില്‍ ചൈനയും മോശമല്ലെന്നാണ് പട്ടികയില്‍ നിന്ന് വ്യക്തമാവുന്നത്. കഴിഞ്ഞ വര്‍ഷം ഏഴാം സ്ഥാനത്തായിരുന്ന ഷാങ്ഹായ് ഇത്തവണ ഒരു പടി കയറി ആറാമതെത്തി. കഴിഞ്ഞ തവണ ഒന്‍പതാം സ്ഥാനത്തുണ്ടായിരുന്ന ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗ് 2019ലെ പട്ടികയില്‍ എട്ടാമതാണ്. തെക്കന്‍ ചൈനീസ് നഗരമായ ഷെന്‍സെന്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ രണ്ട് സ്ഥാനങ്ങള്‍ മുകളിലോട്ട് കയറി ഇത്തവണ പത്താം സ്ഥാനത്തെത്തി.

ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ എല്ലാവരെയും ഞെട്ടിച്ച് ഇടംനേടിയ നഗരമാണ് തുര്‍ക്ക്‌മെനിസ്താനിലെ അശ്ഗബാത്ത് നഗരം. കഴിഞ്ഞ തവണ 43 സ്ഥാനത്തുണ്ടായിരുന്ന ഈ നഗരം ഇത്തവണ ഏഴാമതായാണ് പട്ടികയില്‍ കടന്നുകൂടിയത്.

കടത്തില്‍ മുങ്ങിയിരിക്കുകയാണോ നിങ്ങള്‍; കരകയറാന്‍ ഈ വഴികള്‍ പരീക്ഷിക്കൂ...

അതേസമയം, പട്ടികയുടെ അങ്ങേത്തലയ്ക്കല്‍ തൂനിഷ്യല്‍ തലസ്ഥാനമായ തൂനിസാണുള്ളത്. 209 ആണ് തൂനിസിന്റെ സ്ഥാനം. 208 സ്ഥാനത്ത് ഉസ്‌ബെക്കിസ്താനിലെ താഷ്‌കെന്റും 207-ാമതായി പാക്കിസ്താനിലെ കറാച്ചിയുമാണുള്ളത്.

താമസ സ്ഥലത്തിനുള്ള വാടക, അത്യാവശ്യ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ചെലവ് തുടങ്ങിയ വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

English summary

most expensive cities for expats

most expensive cities for expats
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X